ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നു

ആലപ്പുഴ:  ദൈവദാസൻമാരും, സഹോദരങ്ങളും, പെന്തെക്കോസ്ത് സംഘടനാ ഭാരവാഹികൾ അറിയുവാൻ, 

പി.വൈ.സി ആലപ്പുഴ ജില്ലാ കമ്മിറ്റി നിലവിലുണ്ട് എങ്കിലും കാര്യക്ഷമമായി പ്രവർത്തനം ഇല്ലാതെ ആയിരിക്കുന്ന അവസ്ഥയാണ്.

ആയതിനാൽ പുതിയ ജില്ലാ കമ്മിറ്റി 05-10-2019 ശനിയാഴ്ച വൈകിട്ട്‌ 4 മണിക്ക്, പെന്തെക്കോസ്തൽ യുവജന കൗൺസിലിന്റെ പുതിയ ജനറൽ സെക്രട്ടറി പാസ്റ്റർ റോയിസണിൻ്റെ അധ്യക്ഷതയിൽ, പാസ്റ്റർ സജു മാവേലിക്കരയുടെ പ്രേയ്സ് സിറ്റി റിവൈവൽ ചർച്ചിൽ വെച്ച് കൂടി രൂപീകരിക്കുവാൻ താല്പര്യപ്പെടുന്നു.

പെന്തെക്കോസ്ത് യുവജന കൗൺസിൽ ആലപ്പുഴ ജില്ലാ ഭാരവാഹികളായി, സമൂഹത്തിന്റെ നന്മയ്ക്കും, ദൈവരാജ്യമഹത്വത്തിനായി  പ്രവർത്തിക്കാൻ  താല്പര്യമുള്ള ആലപ്പുഴ ജില്ലയിൽ ഉള്ള എല്ലാ ദൈവദാസൻമാരെയും, യുവജനങ്ങളെയും, ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.

അന്നേദിവസം മുടക്കം കൂടാതെ ദൈവദാസൻമാരും സഭയിലെ യുവജനങ്ങളും എത്തിച്ചേരുമെന്ന് പ്രതീക്ഷയോടെ,

ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് വേണ്ടി, പി.വൈ.സി കോസ്റ്റൽ സോൺ.

RELATED STORIES