പാസ്റ്റർ K.G. മാത്യൂ നിര്യതനായി

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച് മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ കെ ജി മാത്യു നിര്യതനായി. പുനലൂർ- പത്തനംതിട്ട റീജിയൻ പാസ്റ്ററായും പുനലൂർ നോർത്ത് സെന്റർ പാസ്റ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വിശദ വിവരങ്ങൾ പിന്നാലെ...


 News Update; 04/10/2019, 10 am,


തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറിയും, പുനലൂർ പത്തനാപുരം റീജിയൻ ശുശ്രൂഷകനുമായ പാസ്റ്റർ കെ. ജി. മാത്യു (69) ഒക്ടോബർ 4 രാവിലെ 4:45 ന് നിര്യാതനായി.

ശാരീരിക അസ്വാസ്ഥ്യം നിമിത്തം കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  കണ്ണംപ്ലാക്കൽ കുടുംബാംഗമാണ് പരേതൻ.

തിരുവനന്തപുരം, കൂടൽ, ആലുവ, പുനലൂർ, കുവൈറ്റ് ശാരോൻ ഫെലോഷിപ്പ് സഭയുടെ മുൻകാല ശുശ്രൂഷകനായിരുന്നിട്ടുണ്ട്.


സംസ്കാര സമയവും തീയതിയും പുറകാലെ...


ഭാര്യാ: പരേതയായ മറിയാമ്മ. 

മക്കൾ: ഫിന്നി, ഡെബ്ര,

മരുമക്കൾ: സുനി, ഷിബു.

ദു:ഖത്തിലായിരിക്കുന്ന എല്ലാവർക്കും പ്രത്യാശ നിറഞ്ഞ അനുശോചനങ്ങൾ

RELATED STORIES