ജിയോ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് സൗജന്യ കോള്‍ അവസാനിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്തെ മുന്‍നിര ടെലകോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ സൗജന്യ വോയ്‌സ് കോള്‍ സേവനം അവസാനിപ്പിച്ചു. ജിയോയില്‍നിന്നും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ഉപയോക്താക്കള്‍ ഇനി മിനുട്ടിന് ആറ് പൈസ നല്‍കണമെന്ന് കമ്ബനി പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം സ്വന്തം നെറ്റ്‌വര്‍ക്കിലേക്കുള്ള വോയ്‌സ് കോളുകള്‍ കമ്ബനി സൗജന്യമായി തുടരും. ട്രായ് നിര്‍ദേശത്തെ തുടര്‍ന്നാണിത്‌.

ഇതര നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളിന് കമ്ബനി നല്‍കിവരുന്ന ഇന്റര്‍കണക്‌ട് യൂസേജ് ചാര്‍ജ് (ഐയുസി) യിലുണ്ടായ നഷ്ടം നികത്താനാണ് ജിയോയുടെ പുതിയ നീക്കം.

RELATED STORIES