IPC ഇലക്ഷൻ സമാധാനപരമായി അവസാനിച്ചു.

കമ്പനാട് : ഇന്ന് രാവിലെ തുടങ്ങിയ IPC യുടെ ഇലക്ഷൻ സമാധാനപരമായി അവസാനിച്ചുവെന്ന് ഞങ്ങളുടെ പ്രവർത്തകർ റിപ്പോർട്ട് ചെയ്തു. രാവിലെ തന്നെ ദൈവദാസൻമാരുടെയും ദൈവമക്കളുടെയുയും നീണ്ട നിരകൾ വോട്ട് ചെയ്യാനായി ഒരിങ്ങി കഴിഞ്ഞിരുന്നു. 


ഇലക്ഷൻ കമ്മിഷന്റെ കണക്കനുസരിച്ച് 63% വോട്ടർമാർ മാത്രമേ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളുവെന്ന് കണക്കുകൾ പുറത്ത് വന്നിട്ടുണ്ട് അതായത് ആകെ വേട്ടർമാരുടെ എണ്ണം 9660 അതിൽ 5769 വേട്ടർമാരണ് വേട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.  സമാധാനപരമായി എല്ലാം ദൈവം ചെയ്ത് തീർത്തതിൽ സംഘാടകർ ദൈവത്തിന് നന്ദി പറഞ്ഞു.


2019 ഒക്ടോബർ 25 ന് ഫലപ്രഖ്യാപനം പുറത്തു വരും.



RELATED STORIES