പ്രസംഗ മദ്ധ്യേ കുഴഞ്ഞുവീണ T.P.M പാസ്റ്റർ സ്വന്ത ഭവനത്തിലേക്ക് യാത്രയായി

ദുബായ്:-  ഗൾഫിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സംഗമമായ ദി പെന്തെക്കോസ്ത് മിഷൻ (ന്യൂ റെസ്റ്റ്മെന്റ് ചർച്ച്) മിഡിൽ ഈസ്റ്റ് സെന്റർ കൺവെൻഷന്റെ ആദ്യ ദിനമായ ഇന്ന് (2019 നവംബർ 5) മുഖ്യപ്രഭാഷണം നടത്തിക്കൊണ്ടിരുന്ന ശ്രീലങ്കൻ സെന്റർ പാസ്റ്റർ ആൻഡ്രൂസ് പാക്യനാഥൻ  തളർന്ന് വീണതിനെ തുടർന്ന് യോഗം നിറുത്തിവെച്ചു.


രാത്രി 9:15ന് പ്രസംഗത്തിനിടെ തളർന്ന് വീഴുകയായിരുന്നു. ദുബായ് അൽനാസ്സർ ലൈഷർ ലാൻഡിലെ സെക്യൂരിറ്റി വിഭാഗത്തിന്റെ നിർദ്ദേശാനുസരണം ആംബുലൻസിൽ ആശുപത്രിയിലെക്ക് കൊണ്ടുപോയി. യോഗം പിറ്റേ ദിവസത്തേക്ക് മാറ്റി വച്ചതായിരുന്നു.


താൻ മരിച്ചതായി ആശുപത്രി അധിർകൃതർ അറിയിച്ചു. കൺവൻഷൻ മാറ്റി വക്കുകയില്ല എന്ന് ഇപ്പോൾ അറിയുന്നു.  മൃദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള നിയമ നടപടികൾ ഇന്ന് തുടങ്ങും.

RELATED STORIES