നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ച് മരണപ്പെട്ടു

കൊല്ലം: വാളകത്ത് തോട്ടുങ്കര വീട്ടിൽ രാജു ടി. മാത്യു മരണപ്പെട്ടു. താൻ ഓടിച്ചിന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് ചിരട്ടക്കോണം പാലനിരപ്പിന് സമീപമുള്ള ഐ.ടി.ഐ യുടെ മതിലിൽ ഇടിച്ച് തലക്ക് കാര്യമായ പരിക്ക് പറ്റുകയും ഉടനടി ആശുപത്രിയിൽ കൊണ്ടു ചെന്നപ്പോൾ വീണ്ടും  കാർഡിയാട്രിക്ക് അറസ്റ്റ് വരികയും മരണപ്പെടുകയായിരുന്നു. 


അപകടം സംഭവിക്കുന്നതിന്  തൊട്ട് മുമ്പ് കാർഡിയാട്രിക്ക് അറസ്റ്റു സംഭവിച്ചിട്ടുണ്ടാകാമെന്നും ഇതിനോടുള്ള ബന്ധത്തിൽ വാഹനം തനിക്ക് വാഹനം നിയന്ത്രിക്കാൻ കഴിയാത്തതിനാലുമാകാം അപകടം ഉണ്ടായതെന്നും തള്ളിക്കളയാൻ കഴിയില്ലാ എന്ന് ഡോക്ടർമാർ പറയപ്പെടുന്നു. 


കൊട്ടാരക്കരയിൽ തോട്ടുങ്കര ഓപ്റ്റിക്കൽസ് സ്ഥാപനത്തിന്റെ ഉടമസ്ഥനാണ് രാജു ടി മാത്യു. ഓൾ കേരളാ ഓപ്റ്റിക്കൽസ് കൊല്ലം ജില്ലയുടെ സെക്രട്ടറിയും കൊട്ടാരക്കര മർച്ചന്റ് അസോസിയേഷൻ ട്രഷററുമാണ്.


2019 നവംബർ 27 രാവിലെ 7.30 ന് കൊട്ടാരക്കര വ്യാപാര ഭവനിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം 10 മണിക്ക് ഭവനത്തിൽ ശുശ്രൂക്ഷ ആരംഭിച്ച് ഉച്ചക്ക് 1 മണിയോടെ വാളകത്തുള്ള മർത്തോമ്മാ വലിയ പള്ളിയുടെ സെമിത്തേരിയിൽ സംസ്ക്കരിക്കും. 


അടൂർ സെക്ഷൻ എ.ജി യുടെ പ്രിസ്ബിറ്റർ ജോസ് ടി. ജോർജിന്റെ പിതൃ സഹോദരനും എ.ജി സീനിയർ ശ്രുശൂക്ഷകനുമായ പാസ്റ്റർ വി.സി ജോർജ്കുട്ടിയുടെ ഇളയ സഹോദരനാണ് പരേതൻ.

ഭാര്യാ: സുജ,

മക്കൾ: ഡോ. റിന്റു, റിനോ.

ദുഖമനുഭവിക്കുന്ന കുടുംബ അംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിന്റെ അനുശോചനങ്ങൾ അറിയിക്കുന്നു

RELATED STORIES