തോമസ് ചാണ്ടി MLA അന്തരിച്ചു

എറണാകുളം: കുട്ടനാട് എം.എൽ. എ തോമസ് ചാണ്ടി അന്തരിച്ചു. ഏറെ നാളുകളായി അർബുദത്തെ തുടർന്ന് ചിക്തസയിലായിരുന്നു. പിണറായി സർക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായും തന്റെ സേവനം കേരളത്തിന് ലഭിച്ചിരുന്നു. കടവന്ത്രയിലെ വസതിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. 


വളരെ ചെറുപ്പത്തിലെ കുവൈറ്റിലേക്ക് ചേക്കേറി ബിസിനസ്സ് സംരംഭത്തിൽ കാലുറപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുവൈറ്റിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, ഇന്ത്യൻ പബ്ലിക്ക് സ്ക്കൂൾ, ഹോട്ട് ബ്രഡ് ബേക്കറി എന്നിവ പ്രസിദ്ധമായ സ്ഥാപനങ്ങളായിരുന്നു.


പ്രവാസികളിൽ ആദ്യത്തെ എം.എൽ. എ എന്ന പദവിയും തനിക്ക് ലഭിച്ചിട്ടുണ്ട്. ലാൻഡ് വേ ന്യൂസിന്റെ അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.

RELATED STORIES