ഐ.സി.പി.എഫ് വിദ്യാർത്ഥി  ക്യാമ്പ് ഷാർജയിൽ നടത്തപ്പെട്ടു

ഷാർജ: ഐ.സി.പി.എഫ് വിദ്യാർത്ഥി  ക്യാമ്പ് ഷാർജ യൂണിയൻ ചർച്ചിൽ നടന്നു. "കിഡ്സ് എറൈസ്"  എന്ന പേരിൽ നാല് മുതൽ പന്ത്രണ്ടു വയസു വരെ ഉള്ളവർക്കും, പതിമൂന്നു മുതൽ 22  വയസു വരെ ഉള്ളവർക്ക് "യൂത്ത് എറൈസ്" എന്ന പേരിലുമാണ് ക്യാമ്പ് നടത്തപ്പെട്ടത്.

ഏഴു എമിറേറ്റുകളിൽ നിന്നുമായി 1200 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. ഫുജൈെറ ഐ. സി. പി. എഫ്  52 കുട്ടികളെ ക്യാമ്പിൽ പങ്കെടുപ്പിച്ചു. ഫുജൈറ, കൽബ. കോർഫക്കാൻ, ദിബ്ബ എന്നിവിടങ്ങളിലെ വിവിധ സഭകളിൽ നിന്നുള്ളവരാണ് പങ്കെടുത്ത കുട്ടികൾ.

ഐ.പി.സി ജനറൽ വൈസ്  പ്രസിഡന്റ് ഡോ. വിത്സൺ ജോസഫ് ക്യാമ്പ്ഉ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു . റിട്ട: ബ്രിഗേഡിയർ ജി. തോമസ് , പാസ്‌റ്റർ . സാജൻ ജോയി, പാറ്റേഴ്സൺ , സുജിത് എം. സുനിൽ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകളെടുത്തു.

RELATED STORIES