ചാക്കോ കെ. തോമസിന് KSEB യിൽ നിന്നും പുരസ്കാരം ലഭിച്ചു

ബാംഗ്ലൂർ:  മാധ്യമ പ്രവർത്തകനും  ബെംഗളുരു ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ പ്രസിഡന്റുമായ ചാക്കോ കെ. തോമസിന് KSEB യിൽ നിന്നും പുരസ്കാരം ലഭിച്ചു .


ബാംഗ്ലൂർ ദി പെന്തെക്കോസ്ത് മിഷൻ ജാലഹള്ളി സഭാംഗമാണ്. ഒലവക്കോട് - കൽപാത്തി 33 KB സബ് സ്റ്റേഷനിലേക്കുള്ള ഏരിയൽ ബഞ്ച്ഡ് കേബിൾ (ABC) വലിക്കുന്ന ജോലികൾ സമയബന്ധിതമായി  പൂർത്തികരിച്ചതിനാണ്  അംഗീകാരം നേടിയത്.


ചാക്കോ കെ. തോമസിന്റെ ഭാര്യ പിതാവുമായ R.N. ദാസിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന നെറ്റ് കണക്ട് ടെക്നോളജി സ്ഥാപനമാണ്  KSEB  പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. 2019  ഡിസംബർ 23 ന് ഒലവക്കോട് നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം.എം. മണി,  പ്രൊജക്ട് മാനേജർ ചാക്കോ കെ. തോമസിന് KSEB പുരസ്കാരം നൽകുകയായിരുന്നു.


ഒലവക്കോട് - കല്പാത്തി 33 KV സ്റ്റേഷന്റെ ഉദ്ഘാടനവും കല്പാത്തി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി എം.എം. മണി നിർവഹിച്ചു.


പാലക്കാട്എം.എൽ എ. ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്oൻ , KSEB ഡയറക്ടർ കുമാരൻ പി. എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ലാൻഡ് വേ ന്യൂസിന്റെ അഭിനന്ദനങ്ങൾ.

RELATED STORIES