13-മത് ഐ.ഈ.എം ലീഡർഷിപ്പ് ട്രെയിനിംഗ് ബാച്ച് ഗ്രാജുവേഷൻ മാവേലിക്കരയിൽ നടന്നു.

മാവേലിക്കര: ഐ.ഈ.എം ബൈബിൾ കോളേജ് & ലീഡർഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യുട്ടിന്റെ 13-മത് ലീഡർഷിപ്പ് ട്രെയിനിംഗ് ബാച്ച് ഗ്രാജുവേഷൻ ജനുവരി 11 ന് മാവേലിക്കരയിൽ നടന്നു. ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ Dr. ജി. വി. മത്തായിയുടെ സാന്നിദ്ധ്യത്തിൽ Rev. റെജി കെ. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ആണ് ഈ പ്രാവശ്യത്തെ ഗ്രാജുവേഷൻ നടന്നത്. ഐ.ഈ.എം ലീഡർഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യുട്ടിൽ നിന്ന് 210 വിദ്യാർത്ഥികളാണ് ഈ വർഷത്തെ ബാച്ചിൽ സുവിശേഷ വേലയ്ക്കായി പുറത്തിറങ്ങിയത്. Dr. ജോയി ജോൺ ബാംഗളൂർ മുഖ്യ പ്രഭാഷണം നടത്തി. ഐ.ഈ.എം ന്റെ ജനകീയ അദ്ധ്യാപകൻ Pr. ജോയി പാറയ്ക്കൽ വിദ്യാർത്ഥികൾക്ക് ആശംസ നേർന്നു. Dr. ജി. വി. മത്തായി, Rev. റെജി കെ. മാത്യു, ദയാൻ മത്തായി, റെയ്ച്ചൽ ആന്റി തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. Dr. ബ്ലസൻ മേമന, ദെലീമ, ജോസ് ജോർജ്ജ് തുടങ്ങി അനേക പ്രശസ്ത ഗായകർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. 2000-ൽ അധികം ദൈവമക്കൾ ശുശ്രൂഷകൾക്ക് സാക്ഷ്യം വഹിച്ചു.

RELATED STORIES