കുമ്പനാട്  കൺവൻഷൻ 2020 ഒരു  അവലോകനം

ഈ വർഷത്തെ കുമ്പനാട്  കൺവൻഷൻ  എല്ലാം കൊണ്ടും  വ്യത്യസ്തമായിരുന്നു.  ആദ്യ ദിവസം മുതൽ അവസാന  ദിവസങ്ങൾ  വരെ  കൺവൻഷനിൽ സംബന്ധിച്ച  ഒരു വ്യക്തി  എന്ന  നിലയിൽ  ഞാൻ  കാണുകയും  കേൾ ക്കുകയും  ചെയ്ത  ചില  നല്ലതും  തീയതുമായ  കാര്യങ്ങൾ  ഇവിടെ  തുറന്നു കാട്ടുന്നു. 

തെറ്റുകൾ  ചൂണ്ടി കാട്ടുന്നത്  അത്  വീണ്ടും ആവർത്തിക്കാതിരിക്കാനാണ്. വിമർശനങ്ങൾ  ഉന്നയിക്കുന്നവരെ  ശത്രുക്കളായി കാണാതെ ഗുണീകരണത്തിന്  വേണ്ടിയാണ്  പറയുന്നത്  എന്ന്  ചിന്തിക്കുക.  തെറ്റുകൾ  ചൂണ്ടി കാട്ടുന്നവർ  ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരും,  ഇതിന്റെ  നന്മ  ആഗ്രഹിക്കുന്നവരും,  പൊതുലോകത്തിൽ പ്രസ്ഥാനം  അപഹാസ്യമാകരുതു എന്ന്  ആഗ്രഹമുള്ളവർ ആണ്‌.  അതുകൊണ്ട് ചില തെറ്റുകൾ  മുൻ‌കൂർ  ജാമ്യം  എടുത്തുകൊണ്ടു തന്നെ  ചൂണ്ടി കാട്ടുന്നു.  *ലക്ഷ്യം  ഇനി  ഇങ്ങനെയുള്ള  കാര്യങ്ങൾ  ആവർത്തിക്കാതിരിക്കാനും,  വരും  വർഷങ്ങളിൽ  കൂടുതൽ  ശ്രദ്ധയോടും  കരുതലോടും  കാര്യങ്ങൾ ചെയ്യണം  എന്ന ഒരു ആഗ്രഹം  മാത്രം.* 

ഈ വർഷം ഒരു വലിയ  മാറ്റം  പ്രതീക്ഷിച്ചാണ്  ദൈവജനം  കുമ്പനാട്ടു  വന്നത്.  എന്നാൽ  പ്രതീക്ഷിച്ചതിനേക്കാൾ  അപ്പുറമായ മറ്റൊരു  മാറ്റമാണ്  കാണാൻ  കഴിഞ്ഞത്.

1. *കൺവൻഷൻ  ഉൽഘാടന ദിവസം  നടത്തിയ  പരേഡ്  ആവശ്യമില്ലാത്ത ഒരു മാറ്റമായിപ്പോയി**

ഇതു  ഇന്നുവരെ കണ്ടിട്ടില്ലാത്ത  ഒരു മാറ്റമാണ്. ഐപിസി യുടെ  പ്രസിഡന്റിന്  ഇങ്ങനെയൊരു  പ്രശസ്‌തിയുടെ  ആവശ്യം  തല്ക്കാലം  ആവശ്യമില്ല കാരണം  അദ്ദേഹം  മുൻപേ എല്ലാംകൊണ്ടും   ലോക പ്രശസ്തനായ  ഒരു  വ്യക്തി ആണ്‌.  ഈ മാറ്റത്തിന്റെ  പിന്പിൽ  അദ്ദേഹത്തിന്റെ  ബുദ്ധി  ആകാൻ  ഒരു  സാധ്യതയുമില്ല. അപ്പോൾ  പിന്നെ  ഈ മാറ്റത്തിന്റെ പിന്പിൽ  പ്രവർത്തിച്ചു പ്രസിഡന്റിനെ  ഇതിലേക്ക്  തള്ളിവിട്ട  കുബുദ്ധികൾ  ആരായാലും  മധുര പ്രതികാരം  ചെയ്തു  അദ്ദേഹത്തെയും  പ്രസ്ഥാനത്തെയും  പൊതുജന മദ്ധ്യേയും,  ലോകത്തിലും  അപമാനിക്കുകയാണുണ്ടായത്. 

 *ഐപിസി യുടെ ഒരു ശുശ്രൂഷനും,  അഭ്യുദയ കാംഷിയും എന്ന  നിലയിൽ  ആ പരേഡ് നടത്തിയതിലുള്ള  വിയോജിപ്പ്  തുറന്നു  പറയാൻ ഞാൻ  മടിക്കുന്നില്ല. നല്ലതിനെ  എന്നും  എപ്പോഴും സ്വാഗതം  ചെയ്യും.* 

ഐപിസി യുടെ പ്രസിഡന്റ്  തന്റെ ഉപദേശക സമിതിയിൽ  ഉള്ളവർ  ആരായാലും  സൂക്ഷിക്കുന്നത്  നല്ലതാണ്.  വരും  ദിവസങ്ങളിൽ  ഇതിനേക്കാൾ  വലിയ  അബദ്ധത്തിൽ  ചെന്ന്  ചാടാതിരിക്കാനാണ്  പറയുന്നത്. 

വിദേശ  രാജ്യങ്ങളിൽ  ഉള്ളവർ  എന്തിനെയും  അഭിനന്ദിക്കുന്നവർ  ആണ്‌.  എന്നാൽ  നമ്മുടെ  കൾച്ചർ  അങ്ങനെ  അല്ലാത്തതുകൊണ്ട്  നമുക്ക്  കേരളക്കാർക്കു  ഇങ്ങനെയുള്ള  കാര്യങ്ങൾ അംഗീകരിക്കാനോ അതിനെ  അഭിനന്ദിക്കാനോ കഴിയില്ല.  ഭാവിയിൽ  പുതിയ  മാറ്റങ്ങൾ  കൊണ്ടുവരുമ്പോൾ  സൂക്ഷിക്കുക  സഭ  ഇനിയും പൊതുലോകത്തിൽ  അപമാനിക്കപ്പെടരുത്

2. *ഈ വർഷം  തിരഞ്ഞെടുത്ത  തീം  അഥവാ  വിഷയം  അതി  ഗംഭീരം  ആയിരുന്നു.* 

പ്രസിഡന്റിന്റെ  ഉൽഘാടന  പ്രസംഗം  വളരെ  ഗംഭീരംവും,  അനുഗ്രഹവും  ആയിരുന്നു. 

 *വളരെ കുറച്ചു  പ്രസംഗകർ  മാത്രമേ  നൽകപ്പെട്ട  വിഷയത്തോട്  നീതി പുലർത്തി  പ്രസംഗിച്ചുള്ളൂ.* 

 *_ഒരേ  പ്രസംഗം  തന്നെ  കുറിവാക്യം  മാറ്റിവായിച്ചും,  ആവർത്തിച്ചും,  പ്രതികാര  പ്രസംഗം  നടത്തുന്നവരെയും  വരും  നാളിൽ  വേദിയിൽ  നിന്നും  ഒഴിവാക്കുക._* 


 *ചില  വര്ഷങ്ങളായി  കുമ്പനാട്  സ്റ്റേജിൽ  ചത്ത  പട്ടിയെയും,  പട്ടിക്കുട്ടിയെയും കൊണ്ടുവരുന്നയാളിനെയും,*   *ലഭിച്ച സമയം  വചനം  പ്രസംഗിക്കാതെ  ഐപിസി യിലുള്ള കേസുകളുടെ  എണ്ണം എടുക്കുന്ന  പ്രസംഗകരെയും,  പ്രതികാര വാക്കുകളോടെ പ്രസംഗിക്കുന്നവരെയും  ഒഴിവാക്കുക.   ഇവരുടെ  സമയവും  മെസ്സേജും  തീർന്നതാണ്.  വെറുതെ  ഇങ്ങനെയുള്ളവർക്കു  സമയം  നൽകി  കൺവൻഷന്റെ  ആത്മീക  അന്തരീക്ഷം  നഷ്ടമാക്കരുത്.* 

 *ജനങ്ങൾ  ഇതൊന്നും  കേൾക്കാനല്ല  വരുന്നത്. ആത്മീയ  അനുഗ്രഹം  പ്രാപിക്കാനാണ്.* 

 *3. പാർക്കിംഗ്  സംവിധാനം  ഈ വർഷം  എറ്റവും  നന്നായിരുന്നു.*  റോഡിലും,  ഗേറ്റ് ന്  മുൻപിലും  യാതൊരു  തടസ്സവും  ഇല്ലാതെ  നല്ല  പാർക്കിംഗ്  സംവിധാനം  ഒരുക്കിയതിനെ  അഭിനന്ദിക്കുന്നു. 

 *4. രാത്രി  യോഗങ്ങളിൽ  രണ്ടു  മെസ്സേജുകൾ  കഴിയുമ്പോൾ  സ്റ്റേജിൽ  ഇരിക്കുന്ന  ദൈവ ദാസന്മാർ  ഉൾപ്പടെ  നല്ലൊരുഭാഗം  ജനങ്ങൾ  ഇറങ്ങി പോകുന്നത്  കാണുവാൻ  കഴിഞ്ഞു. എല്ലാ ദിവസവും  ഈ പ്രവണത  കണ്ടു.*  അങ്ങനെയെങ്കിൽ  എന്തിനാണ്  ഒരു രാത്രിയിൽ  3 പ്രസംഗങ്ങൾ???  2 പ്രസംഗങ്ങൾ  കൊണ്ടു  ജനങ്ങൾ  തൃപ്തരാണെന്നു  അല്ലേ  അതിന്റെ  അർത്ഥം?? മൂന്നാമത്തെ  പ്രസംഗം  ഒഴിവാക്കി  രണ്ടു  പ്രസംഗകർക്കും  20 മിനിട്ട്  വീതം  കൂടുതൽ  നൽകിയാൽ  പ്രസംഗികർക്കു  നല്ലരീതിയിൽ  വിഷയം അവതരിപ്പിക്കാനും,  ജനങ്ങൾക്ക്‌  കൂടുതൽ  അനുഗ്രഹം  പ്രാപിക്കാനും  കഴിയും


*5. നമ്മുടെ  കൺവൻഷൻ  കേവലം  മലയാളികൾക്ക്  വേണ്ടി  ആകരുത്.* 

ജനറൽ  കൺവൻഷൻ  ഒരു സ്റ്റേറ്റ് ന്റെ മാത്രം  അല്ല.  എല്ലാ ഭാഷക്കാരും  ഒത്തുചേരുന്ന  സമ്മേളനമാണ്. 

ആദ്യ  ദിവസം  മുതലേ  അന്യഭാഷക്കാരായ  അനേകം  ദൈവ ദാസന്മാരും,  ദൈവ മക്കളും  കൺവൻഷനിൽ  ഉണ്ടായിരുന്നു.  എന്നാൽ  ഒറ്റ  രാത്രിയിലോ,  പകലോ  പ്രധാന  വചന  ശുശ്രൂഷകൾ  ഒന്നും  അവർക്ക്  ഒന്നും  കിട്ടിയില്ല.  

രാവിലത്തെ  ബൈബിൾ ക്ലാസ്സ് ഉം,  വ്യാഴം , വെള്ളി,  ശനി  ദിവസങ്ങളിൽ പകൽ നടന്ന  ഹിന്ദി  മീറ്റിംഗുകളും ഒഴിച്ചാൽ  7 ദിവസവും  രാത്രി മീറ്റിങ്ങുകൾ  എല്ലാ  മെസ്സേജ് കളും  മലയാളത്തിൽ  ആയിരുന്നു.  തന്മൂലം  അന്യഭാഷക്കാരായ  വിശ്വാസികളും ,  ദൈവ ദാസന്മാരും  രാത്രി  മീറ്റിംഗുകളിൽ  സംബന്ധിക്കാതെ  ചായക്കടകളിലും,  ബുക്ക്‌ സ്റ്റാൾ കളിലും  സമയം  ചിലവഴിച്ചു. 

 *വരും  വർഷങ്ങളിൽ  എങ്കിലും  കുറഞ്ഞ  പക്ഷം  ഒരു രാത്രി  മെസ്സജ് ഹിന്ദിയിൽ നിന്നും  മലയാളത്തിലേക്കോ,  മലയാളത്തിൽ  നിന്നും  ഹിന്ദിയിലേയ്ക്കോ  പരിഭാഷ  പെടുത്തുക.*


 *6. പണം  തെണ്ടലും, അനാവശ്യ അനൗൺസ്‌മെന്റ് കളും  ഇല്ലായിരുന്നു.  വളരെ  നല്ല  മാതൃക.* 


 *7. നല്ല ഭക്ഷണവും,  ഭക്ഷണ ക്രമീകരണവും  ആയിരുന്നു.* 

ആയിരങ്ങൾക്ക്  ഒരേ സമയം  നല്ല ഭക്ഷണം,  നൽകി  ശുശ്രൂഷിച്ച  മുഴുവൻ  ടീം  നെയും  അഭിനന്ദിക്കുന്നു ,  അനുമോദിക്കുന്നു. 

 *8. കൊയർ  വളരെ നന്നായിരുന്നു.* 

ജാടയും,  ഹെഡ് വെയിറ്റ് ഉം  ഇല്ലാതെ  ആത്മീയ  ഗാനങ്ങൾ പാടിയ  ഗായകസംഘത്തെ അഭിനന്ദിക്കുന്നു. 

 *9. രാഷ്ട്രീയ  നേതാക്കൾക്ക്  സംസാരിക്കാൻ  അവസരം നൽകാതെ   അവർക്കുവേണ്ടി  പ്രാർഥിച്ചത് നല്ല  മാതൃകയും,  പ്രശംസനീയവും ആണ്‌.* 

 *10. ഓരോ  സ്റ്റേറ്റ്  ലെയും  ഐപിസി യുടെ  പ്രവർത്തനത്തെ  കുറിച്ച് വീഡിയോ ക്ലിപ്പ്  പ്രദർശിപ്പിച്ചത്  അഭിനന്ദനീയo ആണ്‌.* 

 *11. മാലിന്യ പ്രശ്നം  താൽകാലിക മായി  പരിഹരിച്ചത് ജനങ്ങളെ  അറിയിച്ചത്  നല്ലത് തന്നെ.  പക്ഷേ  അതറിയിക്കാൻ  ഉപയോഗിച്ച  മാർഗവും  രീതിയും  തെറ്റായി പോയി.* 

അവസാന  ദിവസം  വളരെ  ആവേശത്തോടും  പ്രതീക്ഷയോടും  ആണ്‌  ദൈവ ജനങ്ങൾ  കൺവൻഷനു  വരുന്നത്. അന്ന്  വചന  ശുശ്രൂഷക്കു  മുൻപ്  അങ്ങനെയൊരു  വ്യക്തിക്ക്  സ്റ്റേജിൽ  സമയം  അനുവദിച്ചത്  ഒട്ടും  ശരിയായില്ല. അതിനെ  ശക്തമായി  അപലപിക്കുന്നു.  അതു  മുഖാന്തിരം  ശനിയാഴ്ചത്തെ  മീറ്റിംഗ്  അലങ്കോല പെട്ടു.  ജനങ്ങൾ  വചനം  ശ്രദ്ധിച്ചില്ല.  സ്റ്റേജിൽ നിന്ന് തന്നെ  ആക്രോശവും, അലങ്കോലപെടുത്തലും ഉണ്ടായി.  ജനങ്ങൾ  നിരാശരായി. 

 *ആ സാഹചര്യം  ഒഴിവാക്കാമായിരുന്നു*  ആ വ്യക്തിക്ക്  ഏറ്റവും  അവസാനം  ആശിർവാദത്തിനു  മുൻപ്  2 മിനിട്ട്  അനുവദിച്ചിരുന്നെങ്കിൽ  അങ്ങനെയൊരു  സാഹചര്യം  ഉണ്ടാകുകയില്ലായിരുന്നു. അല്ലെങ്കിൽ 

 *ആ വ്യക്തിക്ക്  പറയാനുള്ളത്  ഒരു വീഡിയോ  ക്ലിപ്പിൽ ലൂടെ  പ്രദർശിപ്പിച്ചിരുന്നെങ്കിൽ  യാതൊരു  അലങ്കോലവും  ഉണ്ടാകാതെ  ശനിയാഴ്ചത്തെ  മീറ്റിങ്ങും  അനുഗ്രഹ  മാകുമായിരുന്നു.*  

പൊതുവെ  എല്ലാ നിലയിലും  നല്ല തായിരുന്നു ഈ വർഷത്തെ  നമ്മുടെ  കൺവൻഷൻ.  ചൂണ്ടി കാട്ടിയ  ന്യുനതകൾ  വരും വർഷങ്ങളിൽ  പരിഹരിക്കും  എന്നു  വിശ്വസിക്കുന്നു.  ന്യുനതകൾ  ചൂണ്ടി കിട്ടിയതുകൊണ്ട്  ഞാൻ  ആരുടേയും  പക്ഷക്കാരനോ, വക്താവോ,  ഐപിസി  വിരുദ്ധനോ  അല്ല.  നേരിന്റെയും  സത്യത്തിന്റെയും  പക്ഷത്തു  എന്നും  നിൽക്കുന്ന,  ഐപിസി യെ  സ്നേഹിക്കുന്ന ഒരു  സാധാരണകാരനായ  ശുശ്രൂഷകൻ  മാത്രമാണ് . കണ്ടറിഞ്ഞ  കാര്യങ്ങൾ  തിരുത്തലിനു  വേണ്ടി  പറഞ്ഞു  എന്നു  മാത്രം. 

ക്രിസ്തുവിൽ, 

പാസ്റ്റർ.  C. John. ഡൽഹി.

RELATED STORIES