റബ്ബറിന് സ്ഥിരതവില ലഭിക്കാൻ ഇപ്പോൾ കർഷകർക്ക് റജിട്രേഷൻ പുതുക്കാം

കോട്ടയം: കർഷകരുടെ ആശ്വാസത്തിനായി റബ്ബറിന്റെ സ്ഥിരത വിലക്ക് വേണ്ടി ഗവൺമെന്റ് റജിസ്ട്രേഷൻ തുടങ്ങി. കർഷകർക്ക് 150 രൂപാ നിരക്കിൽ സ്ഥിരത വരുത്തണമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമം നിലവിൽ വന്നിരുന്നു.


കർഷകർക്ക് സാധാരണ ലഭിക്കുന്ന വിലയിൽ 150  രൂപക്ക് എത്ര ബാക്കി വരുന്നുവോ ആ തുക സർക്കാർ കർഷകർക്ക് ബാങ്ക് മുഖേനേ കൊടുക്കുന്ന പദ്ധതിയാണ് താങ്ങുവിലയെന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. 


റബ്ബർ ഉത്പാദക സംഘത്തിന്റെ പങ്കാളിത്തത്തിൽ അംഗമായ കർഷകർക്കാണ് ഈ നിയമം ബാധകമായിരിക്കുന്നത്. റബ്ബർ ഉല്പന്നങ്ങൾ കടളിൽ വിറ്റതിന്റെ ബില്ലുകൾ സംഘത്തിൽ കൊടുത്തതിന് ശേഷം അവിടെ നിന്നും റബ്ബർ ബോർഡിന് സംഘം അയച്ചുകൊടുക്കും. ഓരോ ബില്ലിനും 50 രൂപാ വച്ച് സംഘത്തിൽ നൽകുകയും വേണം.


തോട്ടം വിറ്റവരും, ടാപ്പിംഗ് നടത്താത്തവരെയും കണ്ടെത്താനാണ് അതാത് സമയത്തെ സ്വന്തം പേരിലുള്ള ഭൂമിയുടെ കരം തീർത്ത രസീതും ഗവൺമെന്റിന് അതാത് സമയത്ത് കാണിച്ചിരിക്കണം. 1991, 1992 വർഷത്തിലാണ് മുൻ സർക്കാർ കർഷകരെ സഹായിക്കാൻ കേന്ദ്ര സർക്കാരുമായി ചിന്തിച്ച് RPIS തുടങ്ങിയത്.


ഇതിന്റെ ഭാഗമായി റബർ തോട്ടങ്ങൾ ഉത്പാദക സംഘങ്ങളുമായി റജിസ്ട്രേഷൻ ചെയ്യണമെന്ന നിയമം പ്രാബല്യത്തിൽ വന്നത്.  റജിസ്ട്രേഷൻ ഇല്ലാത്ത സംഘങ്ങൾ തുടർന്ന് പുതുക്കുന്നതിന് 2019- 2020 വർഷത്തെ കരം തീർത്ത രസീത് കൊടുക്കണമെന്ന് സർക്കാർ   നിർബന്ധമാക്കിയിട്ടുണ്ട്. 


നിലം നികത്തി റബ്ബർ കൃഷി ചെയ്തവർക്ക് റജിസ്ട്രേഷൻ അർഹതയില്ല. വസ്തു ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയതാണെങ്കിൽ റജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. 


ഒന്നിലധികം പേരിലുള്ള തോട്ടങ്ങൾ റജിസ്ട്രേഷൻ ചെയ്യണമെങ്കിൽ എല്ലാവരുടെയും ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമായും കൊടുത്തിരിക്കണം. മാത്രമല്ല ആനുകൂല്യം കൈപ്പറ്റാനായി ആരുടെയെങ്കിലും ഒരാളിന്റെ പേരിലുള്ള സമ്മതപത്രം എല്ലാവരും കൂടി എഴുതി ഒപ്പിട്ട് നൽകുകയും വേണം.

RELATED STORIES