പെന്തെക്കോസ്ത് സമൂഹത്തിന് കേരളാ സർക്കാർ എപ്പോഴും കൂടെയുണ്ട്, ആശങ്കപ്പെടേണ്ട കാര്യമില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

പന്തളം: കേരളാ സംസ്ഥാനത്തിലെ പെന്തെക്കോസ്ത്ത് വിശ്വാസനകൾക്ക് യാതൊരു കോട്ടവും തട്ടാതെ അവർ വിശ്വസിക്കുന്ന ആശയത്തെ പങ്കു വക്കുവാൻ അവസരം ഉണ്ട് എന്നും അതിനെ മറ്റാർക്കും തടുക്കുവാനോ തടയുവാനോ അനുവദിക്കുകയില്ലെന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ ഏ.ജി യുടെ സമാപന സമ്മേളനത്തിൽ പറയുകയുണ്ടായി.


പെന്തെക്കോസ്തു പ്രവർത്തനത്തിന് ഇടതു ഗവൺമെൻറ് സംരക്ഷണത്തിനും എപ്പോഴും കേരള സർക്കാർ പ്രതിജ്ഞാ ബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. അസ്സെംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മഹുമാനപ്പെട്ട കേരളാ  മുഖ്യമന്ത്രി.


കേരളാ പെന്തെക്കോസ്തു സമൂഹം എന്നും കേരളത്തിന് അഭിമാനം ആണെന്നും അദ്ദേഹം പ്രസംത്തിൽ ഊന്നിപ്പറയുകയുണ്ടായി.   പെന്തെക്കോസ്തു സമൂഹം ഒരിക്കലും തിരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും കാര്യസാധ്യത്തിനായി വിലപേശാറില്ലെന്നും സമ്മർദ്ദരാഷ്ട്രീയത്തിന് പെന്തെക്കോസ്തു സമൂഹം ഒരിക്കലും അടിപെട്ടിട്ടില്ല എന്നുള്ളതും എടുത്തു പറയേണ്ട വസ്തുതയാണ്.


ആയതിനാൽ പെന്തെക്കോസ്തു സമൂഹത്തിനു ലഭിക്കേണ്ട പരിഗണനകളും ആവശ്യങ്ങളും ഒരിക്കലും നിരാകരിക്കപ്പെട്ടിട്ടില്ലെന്നുള്ള ഉറപ്പും മുഖ്യമന്ത്രി കൺവൻഷൻ വേദിയിൽ വിശ്വാസ സമൂഹത്തോട് പ്രസംഗത്തിൽക്കൂടി പറഞ്ഞു. അസ്സെംബ്ലീസ് ഓഫ് ഗോഡ് സഭ കേരളത്തിൽ ചെയ്തു പോരുന്ന സാമൂഹിക സേവനങ്ങൾ കേരള സമൂഹം എന്നും നന്ദിയോടെ സ്മരിക്കുമെന്നും മുഖ്യമന്ത്രി തന്റെ സന്ദേശത്തിൽ അറിയിച്ചു ജനത്തെ ധൈര്യപ്പെടുത്തി. ന്യായമായ ഏത് കാര്യത്തിനും ഏതു സമയത്തും ഗവൺമെന്റ് കൂടെയുണ്ടാകും. ആരെയും പേടിക്കാതെ   ദൈവത്തെ ആരാധിക്കാൻ പുതിയ ഗ്രൗണ്ട് ആശ്വാസമാകട്ടെ എന്നും ആശംസാ പ്രസംഗത്തിൽ പറഞ്ഞു.


ബഹുമാനപ്പെട്ട എം.എൽ.എ മാരായ വീണ ജോർജ്, രാജു എബ്രഹാം, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവരും മറ്റ് രാഷ്ട്രീയ നേതാക്കളായ കെ. ജെ. തോമസ്, കെ.പി. ഉദയഭാനു, ഹർഷ കുമാർ, ടി.ഡി. ബൈജു, എന്നിവരും സംബന്ധിച്ചു.


ലാൻഡ് വേ ന്യൂസിന്റെ ചീഫ് എഡിറ്റർ ഡോ. സന്തോഷ് പന്തളം, എഡിറ്റർ ഷേർളി സന്തോഷ്, അഡ്വസൈറി ബോർഡ് അംഗങ്ങൾ, റിപ്പോർട്ടേഴ്സ് തുടങ്ങിയവരും പങ്കെടുത്തു.

RELATED STORIES