PCNAK 2020 പെൻസിൽവാനിയ കോൺഫ്രൻസ് റദ്ദാക്കിയതായി റിപ്പോർട്ട്

അമേരിക്ക: 2020 ജൂലൈ 2 മുതൽ 5 വരെ പെൻസിൽവേനിയയിലെ ലാങ്കാസ്റ്റർ കൗണ്ടി കൺവൻഷൻ സെൻ്ററിൽ നടത്തുവാനിരുന്ന 38 മത്)  PCNAK കോൺഫ്രൻസ് റദ്ദാക്കിയതായി റിപ്പോർട്ട് പുറത്ത് വന്നു. 2020 മാർച്ച് 22 ന് നടന്ന നാഷണൽ കമ്മിറ്റിയുടെ ടെലികോൺഫറൻസിലാണ് തീരുമാനം ഉണ്ടായത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോൺഫറൻസ് സുഗമമായി നടത്തുവാൻ സാധ്യമാകയില്ല എന്ന വിലയിരുത്തലിലാണ് ഈ തീരുമാനം.


എത്രയും വേഗം വൈറസ് ബാധയിൽ നിന്ന് ലോകത്തിനും അമേരിക്കക്കും വിടുതൽ ലഭിക്കുവാൻ ഒരുമിച്ച് പ്രാർത്ഥിക്കുക എന്ന ദൗത്യം എല്ലാ സഭകളും ഏറ്റെടുക്കേണ്ട സമയം ആണിതെന്നും ഇതുവരെ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും നാഷണൽ കൺവീനർ പാസ്റ്റർ റോബി മാത്യുവും നാഷണൽ സെക്രട്ടറി  വിൽസൻ യോഹന്നാന്നും അറിയിച്ചിട്ടുണ്ട്. 


RELATED STORIES