ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ്

മുളക്കുഴ: കോവിഡ് 19 ബാധയെ തുടർന്ന് നടപ്പിലാക്കിയ ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് .കഴിഞ്ഞ മൂന്നാഴ്ചയായി കേരളത്തിൽ പ്രത്യേകാൽ മലബാർ, ഹൈറേഞ്ച്, തീരദേശം ,തിരുവനന്തപുരം ,സ്വയംപര്യാപ്തമല്ലാത്ത മധ്യതിരുവിതാംകൂറിലെ സെൻ്ററുകൾ എന്നിവിടങ്ങളിലെ ശുശ്രൂഷകർക്ക് സഹായം എത്തിക്കുവാൻ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി തോമസ് മുന്നിട്ടിറങ്ങുകയായിരുന്നു. സഭാ ഓഫീസ് അവധിയായതിനാൽ അദ്ദേഹം തന്നെ ബാങ്കുമായി ബന്ധപ്പെട്ട് ആദ്യഘട്ട സഹായം എത്തിക്കുവാൻ ക്രമികരണം ചെയ്തു. അഞ്ചു ലക്ഷം രൂപയാണ് ആദ്യഘട്ട സഹായമായി വിതരണം ചെയ്തത്.


സ്വയം പര്യാപ്തമായ ഡിസ്ട്രിക്ടുകൾക്ക് ഓവർസിയർ നൽകിയ നിർദ്ദേശത്തെ തുടർന്ന് അർഹരായ എല്ലാ ശുശ്രൂഷകർക്കും സഹായം ഡിസ്ട്രിക്ട് പാസ്റ്റർമാർ നൽകിക്കഴിഞ്ഞു. ചില ഡിസ്ട്രിക്ടുകൾ അർഹരായ വിശ്വാസികൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ നൽകി.


 അത്യാവശ്യമുള്ള സ്ഥലങ്ങളിൽ കൂടി സഹായ വിതരണം ഉടൻ നടത്തുമെന്നും  പാസ്റ്റർ  സി.സി തോമസ് അറിയിച്ചു.

കഴിഞ്ഞ 3 ആഴ്ചകളായി നിശബ്ദമായി ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്ന പാസ്റ്റർ സി.സി.തോമസ് ഇത്തരം പ്രവർത്തനങ്ങൾ വാർത്തയാക്കേണ്ട ആവശ്യമില്ലല്ലോ എന്നാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. കേരളത്തിലെ പെന്തക്കോസ്തു പ്രസ്ഥാനങ്ങളിൽ ശുശ്രൂഷകർക്കുള്ള സഹായം നൽകാൻ ആദ്യം പദ്ധതി തയ്യാറാക്കി നടപ്പിൽ വരുത്തിയത് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റാണ്.

സഭയുടെ എല്ലാ ഡിപ്പാർട്ടുമെൻ്റുകളുടെയും  സേവനം കേന്ദ്ര തലത്തിൽ ഏകോപിപ്പിച്ച് കൂടുതൽ ആളുകളിൽ സഹായം എത്തിക്കുവാനുള്ള ക്രമീകരണവും പൂർത്തി ആയതായി ഓവർസിയർ അ റി യി ച്ചു.

ഓഫീസ് സ്റ്റാഫിന് എത്താൻ കഴിയാത്ത സാഹചര്യമാണെങ്കിലും കൂട്ടുപ്രവർത്തകരെ സഹായിക്കുവാൻ നിറസാന്നിധ്യമായി നിശബ്ദ സേവനത്തിലൂടെ പെന്തക്കോസ്ത് നേതാക്കന്മാരുടെയിടയിൽ വ്യത്യസ്തനാകുകയാണ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ: സി.സി തോമസ്. കേരളത്തെ ബാധിച്ച മഹാപ്രളയകാലത്ത് മുളക്കുഴയിലെ സഭാ ആസ്ഥാനം ദുരിതാശ്വാസ പ്രവർത്തനത്തിനായി വിട്ടു കൊടുത്തും ആയിരങ്ങൾക്ക് സഹായം എത്തിച്ചും പൊതു സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പ്രശംസ നേടിയെടുക്കുവാൻ പാസ്റ്റർ സി.സി തോമസിന് കഴിഞ്ഞിരുന്നു. അവശ്യത്തിലിരിക്കുന്നവരെ അറിഞ്ഞു സഹായിക്കുക എന്ന നയം അനുസ്യൂതം നിറവേറ്റുന്ന പതിവ് ഈ ലോക്ക് ഡൗൺ കാലത്ത് നൂറുകണക്കിന് ശുശ്രൂഷകർക്കാശ്വാസമായി മാറിക്കഴിഞ്ഞു.

വാർത്ത തയ്യാറാക്കിയത്

മീഡിയ ഡിപ്പാർട്ട്മെൻ്റ്.

RELATED STORIES

  • ഏയ് മനുഷ്യാ...നീ ആരാ? - യുദ്ധത്തിന് നേതൃത്വം കൊടുക്കുന്നവര്‍ മിക്കവറും എവിടെയും സേയ്ഫ് (Safe Zone)സോണിലാണ്, യുദ്ധത്തിനിറങ്ങുന്നവര്‍ ഡെയ്ഞ്ചര്‍ (Danger Zone) സോണിലുമാണ്. ഇതുപോലെ തന്നെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരുടെ കാര്യത്തിലും ഒട്ടും മോശമല്ല........ സുബോധമുള്ളവര്‍ ഇത് മറന്നു പോകരുത് എന്ന് ഒരു അപേക്ഷ എനിക്കുണ്ട് നാം ഇനിയെങ്കിലും മണ്ടന്മാര്‍ ആകരുത്.

    “Freedom of Expression" - Red, yellow, black, or white, or Independent we should bravely and peacefully speak our opinion and allow our brothers and sisters to do the same, and then select.

    ടിക്ക് ടോക്കിന്‍റെ ആരാധകര്‍ കരയുന്നു സന്തോഷ് പന്തളം - കഴിഞ്ഞ ദിവസം തോക്ക് ചൂണ്ടി വീഡിയോ ടിക്ക് ടോക്ക് ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടി ഇന്ത്യയില്‍ ഒരു യുവാവ് വെടിയേറ്റു മരിച്ചിട്ടുണ്ട്. തൃശൂര്‍ക്കാരിയായ ഒരു യുവതി ടിക് ടോക്ക് ചെയ്യുന്ന മറ്റൊരു പയ്യനുമായി പ്രണയത്തിലാകുകയും ആ പ്രേമനൈരാശ്യത്തില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിട്ട് അവളെ തീകൊളുത്തിയതും ഇതിന്‍റെ വിരാമത്തിന് കാരണമായിട്ടുണ്ട്. ഈവിധ നിലവാരം കുറഞ്ഞ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ 82% ഉപഭോക്താക്കളും ഈ ആപ്പ് നിറുത്തലാക്കാന്‍ തന്നെയാണ് പറഞ്ഞിരിക്കുന്നത്. 12% പേര്‍ക്കും ഒട്ടും താല്‍പര്യമില്ലാത്ത നിലവാ രത്തിലാണ്.

    Fourteen Vital Keys to Understanding the Word of God - “All Scripture is God-breathed”—and thus reflects the very mind of God. It is His personal revelation concerning His awesome, eternal plan for mankind. And having one’s mind in the Word of God is one of the key defences Christians have in this sin- plagued world.

    When things don't work out your way - “How precious also are Thy thoughts unto me, O God! How great is the sum of them! If I should count them, they are more in number than the sand: when I awake, I am still with Thee.” Psalm 139:17-18

    ഇവിടെ ഇത് തുടര്‍ക്കഥയാകുന്നുവോ? സന്തോഷം പന്തളം - പണ്ടുള്ളവര്‍ ചോദിച്ചിരുന്നത് നിങ്ങളുടെ സഭയില്‍ എത്ര വിശ്വാസികള്‍ (Believers) ഉണ്ട് എന്നായിരുന്നു. പക്ഷേ ഈ കാലഘട്ടത്തില്‍ ചോദിക്കുന്നത് നിങ്ങളുടെ സഭയില്‍ എത്ര മെമ്പേഴ്സ് (Members) ഉണ്ട് എന്നതാണ് (Parliament Members) പൊലെ. വിശ്വാസികള്‍ എന്ന് പറയുന്നവര്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരും സഹജീവികളോട് കരുണ കാണിക്കുന്നവരുമാണ്. മെമ്പേഴ്സ് എന്ന് പറയുന്നവര്‍ അനാത്മീയരും പരിശുദ്ധാത്മാവിന്‍റെ നിറവില്ലാത്തവരും ഈ ലോകത്തിന്‍റെ ജീവിതം നയിക്കുന്നവരുമാണ്. അനാത്മീയര്‍ (Pastors, Members)

    Exit Your Past; Pursuing God’s Plan - Make the commitment today to forget both the failures and successes of your past. Decide today to leave the past behind and start pressing toward your divine destiny!

    അറിയപ്പെടുന്ന കണ്‍വന്‍ഷനുകളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അവസരം നല്‍കണം (Landway News Editorial, 2019 February, സന്തോഷ് പന്തളം) - ഭംഗിയോ, ശരീരത്തിന് നിറമോ, പറയത്തക്ക വിദ്യാഭ്യാസമോ, സാമ്പത്തിക ഭദ്രതയോ, വലിയ സഭകളോ ചിലപ്പോള്‍ എടുത്തുകാണിക്കാന്‍ ഇല്ല എന്നതായിരിക്കും.

    ഹര്‍ത്താലല്ല ഇവിടെ സ്വസ്ഥതയാന്നു മനുഷര്‍ക്കാവശ്യം... - നമ്മുടെ രാജ്യത്തെക്കള്‍ ഏകദേശം 300 വര്‍ഷത്തിന്‍റെ മുമ്പിലാണ് മുകളില്‍ പറഞ്ഞ രാജ്യങ്ങലെന്നു ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ ഏറെ നല്ലതായിരിക്കും.