ലോക്ക് ഡൗൺ നിലനിൽക്കേ ഏനാത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടം

അടൂർ: ഏനാത്ത് പാലത്തിനടുത്തായി ഇന്നലെ രാത്രി 8 മണിക്ക് ലോക്ക് ഡൗൺ ലംഘിച്ചുകൊണ്ട് അന്യ സംസ്ഥാന തെഴിലാളികൾ തടിച്ചു കൂടി. ഇതറിഞ്ഞ പോലീസ് രംഗത്തെത്തി വിവരങ്ങൾ തിരക്കിയപ്പോൾ കഴിക്കുവാൻ ഭക്ഷണമില്ല എന്നതായിരുന്നു അവരുടെ വാദം. ഉടനടി പോലീസ് അവരുടെ താമസ സ്ഥങ്ങൾ സന്ദർശിച്ച് പരിശോധന നടത്തിയപ്പോൾ ഒരാഴചയൽ കൂടുതൽ കഴിക്കുവാനുള്ള ആഹാരസാധനങ്ങൾ അരി, പയർ വർഗ്ഗങ്ങൾ തുടങ്ങിയ കണ്ടെത്തി. 


കഴിഞ്ഞ ദിവസം ഏനാത്ത് സബ് ഇൻസ്പെക്ടർ എസ്. ജയകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു ഭക്ഷണ സാധനങ്ങൾ എത്തിച്ചത് ഈ സാധനങ്ങൾ ചില മലയാളികൾക്ക് മറിച്ച് വിറ്റ് കാശുണ്ടാക്കിയതായി സമീപവാസികൾ പറയപ്പെടുന്നു. 


കെൽക്കട്ടാ സ്വദേശി ഹമീദിൻ്റെ സാന്നിധ്യത്തിലാണ് 40 പേരോളം വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ തടിച്ചുകൂടിയത്. മാത്രമല്ല വെസ്റ്റ് ബംഗാൾ ചീഫ് സെക്രട്ടറിയെയും വിവരം മുന്നമേ വിളിച്ചറിയിച്ചതിനെത്തുടർന്ന് അവർ ലേബർ കമ്മീഷൻ കോൺസിലേറ്ററിൽ വിവരം അറിയിച്ചതായി അടൂർ ലേബർ കമ്മീഷൻ ഓഫീസർ ലക്ഷമി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

താമസം കൊടുത്തവർ ഈ സമയങ്ങളിൽ ഭക്ഷണവും പാർപ്പിടവും കൊടുക്കണമെന്ന നിയമം കേരളത്തിൽ നിലനിൽക്കുമ്പോൾ തന്നെ ഇതിനെതിരായി ചില കേരളക്കാർ തന്നെ ചുക്കാൻ പിടിച്ചിട്ടുണ്ട് എന്നും അവർക്കെതിരായി കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.


പായിപ്പാട് മോഡൽ പരിപാടി ഇനി കേരളത്തിൽ നടത്തുവാൻ അനുവദികതയില്ലാ എന്നും സ്വദേശികളായ ജനങ്ങളും രംഗത്ത് വന്നിരിക്കുകയാണ്. ഇതൊരു കലാപമായി മാറാതെ ഇവിടെ വച്ച് തീർക്കുന്നതും നല്ലതായിരിക്കുമെന്ന് മുതിർന്നവരിൽ പലരും അഭിപ്രായപ്പെടുന്നു.

RELATED STORIES