കൊവിഡ് കണക്കുകളിൽ ഞെട്ടി രാജ്യം; 42,836 രോഗബാധിതർ, മരണനിരക്കിലും വർധന

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂന്നാംഘട്ടത്തിലേക്ക് കടന്നിട്ടും രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ കണക്കുകൾ ഉയരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിനൊപ്പം മരണസംഖ്യയും ഉയരുകയാണ്. മൂന്നാംഘട്ട നിയന്ത്രണങ്ങൾ അവസാനിക്കുന്ന മേയ് 17ന് മുൻപായി സ്ഥിതിഗതികൾ അനുകൂലമാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ആരോഗ്യമന്ത്രാലയം. എന്നാൽ രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡൽഹി, ചെന്നൈ എന്നിവടങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. മഹാരാഷ്‌ട്ര, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിലാണ് ഏറ്റവും രോഗബാധിതരുള്ളത്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 42,836 രോഗബാധിതരുണ്ട്. 11,762 പേർ ചികിത്സയിൽ തുടരുകയാണ്. 1,389 പേർക്ക് ജീവൻ നഷ്‌ടമായി. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരഷ്‌ട്രയിലാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 12,974 ആണ്. 2,115 പേരാണ് ചികിത്സയിലുള്ളത്. 548 പേര്‍ മരിച്ചു. മുംബൈയിലെ ധാരാവിയിൽ നിന്ന് പുറത്തുവരുന്ന കണക്കുകളും ഞെട്ടിക്കുന്നതാണ്. മുംബൈയിൽ ഇന്ന് 510 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോട നഗരത്തിലെ രോഗബാധിതരുടെ എണ്ണം 9123ആയി. തിങ്കളാഴ്‌ച 18 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 361 പേർക്കാണ് ജീവൻ നഷ്‌ടമായത്. ധാരാവിയിൽ തിങ്കളാഴ്‌ച 42 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 632 ആയി. 20 പേർക്ക് ജീവൻ നഷ്‌ടമായി.
മഹാരാഷ്‌ട്രയ്‌ക്ക് തൊട്ടുപിന്നിലായി ഗുജറാത്തിലും ഡൽഹിയിലും കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 376 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 5,804 ആയി. 319 പേർക്ക് ജീവൻ നഷ്‌ടമായപ്പോൾ 1195 പേർ രോഗമുക്തി നേടി. ഡൽഹിയിൽ ഇതുവരെ 4,549 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,362 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 64 പേർക്ക് ജീവൻ നഷ്‌ടമായി.

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ചെന്നൈയിൽ രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ചെന്നൈയിൽ കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് പ്രധാന നഗരങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. വെസ്‌റ്റ് ബംഗാൾ(1259), ഉത്തർപ്രദേശ്(2766), ജമ്മു കശ്‌മീർ(726), ഹരിയാന(517), പഞ്ചാബ്(1232) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തില്ല. 21,724 പേരാണ് സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളത്. 21,352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലും കഴിയുന്നുണ്ട്. 33,010 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 32,315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ചികിത്സയിലുള്ളത് 34 പേർ മാത്രമാണ്. 99 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24,824 പേർ നിരീക്ഷണത്തിലുണ്ട്. 372 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. 84 ഹോട്ട് സ്‌പോട്ടുകൾ മാത്രമാണ് കേരളത്തിലുള്ളത്. ഇന്ന് 1249 ടെസ്‌റ്റുകൾ നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES