പാസ്റ്റർ ഷാജി ഡേവിഡിന്റെ ഭൗതീകശരീരം നാട്ടിൽ കൊണ്ടുവരുന്നു.

പന്തളം: സൗദി അറേബ്യയിലെ അബഹയിൽ ദൈവവേലയിൽ ആയിരുന്ന ദൈവദാസൻ ഷാജി ഡേവിഡിന്റെ ഭൗതീകശരീരം 2020 മെയ് 9 ശനിയാഴ്ച അബഹായിൽ നിന്ന് റിയാദിൽ കൊണ്ടുവരികയും തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോകുന്ന ക്രമീകരണം ചെയ്തുതു വരികയാണ്

13/05/2020 ബുധനാഴ്ച രാവിലെ 8.30 ന് വീട്ടിൽ പന്തളത്ത് (കുന്നിക്കുഴി ചർച്ച് ഓഫ് ഗോഡ് സഭയോട് ചേർന്നുള്ള ഭവനത്തിൽ) കൊണ്ടുവരികയും ഇവിടെത്തെ ശുശ്രൂഷകൾ നടത്തിയതിന് ശേഷം 9.15 ന് തുടർന്നുള്ള ശുശ്രൂഷകൾക്കായി വള്ളികുന്നത്തേക്ക് കൊണ്ടുപോകുകയും സംസ്ക്കാര ശുശ്രൂക്ഷകൾക്കുള്ള ക്രമീകരണങ്ങൾ അവിടെ നടത്തുവാനും ചിന്തിച്ചു വരുന്നു. തുടർന്നും എല്ലാ ദൈവമക്കളുടേയും പ്രാർത്ഥന സിസ്റ്റർ റെനിക്കും കുഞ്ഞുങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഉണ്ടാകുമല്ലോ!.


ലാൻഡ് വേ ന്യൂസിൻ്റെ ലോകമെമ്പാടുമുള്ള എല്ലാ മീഡിയാ പ്രവർത്തകരുടെയും അനുശോചനങ്ങളും പ്രാർത്ഥനകളും ദു:ഖത്തിലായിരിക്കുന്ന പ്രീയപ്പെട്ടവർക്ക് അറിയിച്ചുകൊള്ളുന്നു.

RELATED STORIES