മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള കിിറ്റുകള്‍ ഏറ്റ് വാങ്ങി

കണ്ണൂര്‍:  കൂത്തുപറമ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്ക്വ്യാ കിറ്റുകള്‍ വിതരണം ചെയ്തു വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് യൂനിറ്റിന്റെ കീഴിലുള്ള മര്‍ച്ചന്റ്‌സ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കൂത്തുപറമ്പിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തത്.  പ്രസ്സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ കുത്തുപറമ്പ് എസ്.ഐ. പി.ബിജു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.  ഏകോപന സമിതി യൂനിറ്റ് ട്രഷറര്‍ എ.ടി.അസീസ് ഹാജി അധ്യക്ഷത വഹിച്ചു. അസ്സോസിയേഷന്‍ ഭാരവാഹികളായി ടി.കെ.അനീഷ്, എന്‍.ധനജ്ഞയന്‍, എന്‍.പി.പ്രകാശന്‍, ആര്‍.പി.പ്രകാശന്‍, ടി.രവീന്ദ്രന്‍, കെ.പി.നൗഷാദ്, കെ.അബ്ദുള്‍ അസീസ്  തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES