പ്രവാസകാലം ഇവിടെ എങ്ങനെയാണ്, ഒരു വിചിന്തനം

പ്രവാസം എന്ന വാക്ക് നമുക്ക് വളരെ പരിചിതമായ പദമാണ്. ഈ കാലഘട്ടത്തിൽ വളരെയധികം മുഴങ്ങി കേൾക്കുന്ന ശബ്ദമാണ് പ്രവാസികൾ. ആരാണ് ഇവിടത്തെ പ്രവാസികൾ? സത്യത്തിൽ നാം എല്ലാവരും പ്രവസികൾ അല്ലേ? sojourn എന്ന പദമാണ് ഇംഗ്ലീഷിൽ കാണാൻ കഴിയുന്നത്. ഇതിൻ്റെ അർത്ഥം താൽകാലികമായി ഭൂമിയിൽ പാർക്കുവാൻ വന്നവർ എന്നാണ്. ഇതിന് പരദേശി എന്നൊരു പദം കൂടി പലയിടത്തും കാണാൻ കഴിയുന്നു. ഒരു പരദേശിക്ക് ഇവിടെ സ്വന്തം എന്ന് പറയുവാൻ ഒന്നും ഇല്ല. ഒരു ദേശവും അവന് സ്ഥിരവുമല്ല. 

ഉലകത്തെ ഒരു കൈപ്പടിയിൽ ഒതുക്കാം എന്ന് വിചാരിച്ച് കച്ചകെട്ടിയിറങ്ങിയ മഹാരഥന്മാർ അനവധിയാണ്. അതിൽ ചിലരാണ് മഹാനായ അലക്സാണ്ടർ, നെപ്പോളിയൻ, ഹിറ്റ്ലർ, റോമൻ ഭരണാധികാരിയായിരുന്ന നീറോ, ഡൊമി ഷ്യൻ ഇങ്ങനെ നീളുന്നു പട്ടികകൾ. പക്ഷേ ഇന്ന് അവർ എവിടെ? അവർ എവിടെ പോയി? ഈ ചോദ്യത്തിന് പലർക്കും ഉത്തരം പറയുവാൻ കഴിയുകയില്ല എന്നതാണ് സത്യം.


ഞാൻ ഈ പദത്തെ ഇവിടെ കുറിക്കുവാൻ കാരണം ഇപ്രകാരമാണ്  ഇപ്പോഴെത്തെ കോറോണ (കോവിഡ് 19) കാലത്ത് ഏറ്റവും അധികം മുഴങ്ങി കേട്ടുക്കൊണ്ടിരിക്കുന്ന ശബ്ദമാണ് പ്രവാസികൾ എന്നുള്ളത്. സത്യത്തിൽ ആരാണ് പ്രവാസികൾ?


പ്രവാസികൾക്ക് പല പേരുകൾ വിശുദ്ധ വേദപുസ്തകം നൽകുന്നത് നാം ശ്രദ്ധിച്ചു വായിച്ചാൽ കാണാവുന്നതാണ് കാണുവാൻ കഴിയും.  പ്രവാസ ജീവിതത്തിന് ആദ്യമായി തുടക്കം കുറിക്കുന്നത് ആദാമും ഹൗവ്വയും ആണ്. അവർ പാർത്തിരുന്ന ഏദനിൽ നിന്ന് പുറത്താകുന്നതോടെ അവരുടെ പ്രവാസകാലം തുടങ്ങുകയായി എന്ന് മനസ്സിലാക്കാവുന്നതാണ്.


ജന്മ ഭുമിയായിരുന്ന ഏദനിൽ നിന്ന് മറ്റൊരു ദേശത്തേക്കുള്ള കാൽവെപ്പ് ആയി മാറി. അവരാണ് ആദ്യമായി നമുക്ക് മുൻമ്പിൽ ഇതിനോടുള്ള ബന്ധത്തിൽ തുടക്കം കുറിച്ചത്. ഏദനിലെ സുഖ സൗഖര്യങ്ങളോടും ആഡംബരങ്ങളോടും ശീതള ചായകളും, മനം കവരുന്ന ദൈവത്തിൻ്റെ കരവിരുതും തുടങ്ങി ജീവിച്ചിരുന്നു. പക്ഷേ ഇതൊന്നും ഒന്നും അവർ ചെന്ന് പാർത്ത ദേശത്ത് ആസ്വദിക്കുവാൻ അവർക്ക് കഴിഞ്ഞില്ല എന്നതാണ് നഗ്നമായസത്യം. 


എന്തിനാണ് ദൈവം അവരെ ഏദനിൽ ആക്കിയത് ? 


തോട്ടം സൂക്ഷിക്കുവാനും തോട്ടത്തിൽ വേല ചെയ്യുവാനും ഈ രണ്ട് പ്രധാന കാര്യങ്ങൾക്കായിട്ടാണ് ദൈവം അവരെ തോട്ടത്തിൽ ആക്കിയത്  (ഉല്പത്തി 2:15 ). എന്നാൽ ആ കാര്യത്തിൽ അവർ എത്രമാത്രം വിശ്വസ്തരായിരുന്നു എന്നുള്ളത് ചിന്തിക്കേണ്ടിയിരിക്കുന്നു.


ഹൗവ്വയുടെ പ്രവൃത്തി ദോഷവും ആദാമിൻ്റെ ശ്രദ്ധക്കുറവും അവർ അവരുടെ ജന്മ ഭുമിയിൽ നിന്നും പരദേശവാസത്തിലേക്ക് പുറം തള്ളപ്പെട്ടു. ഉല്പത പുസ്തകം നാലാം അദ്ധ്യായത്തിലേക്ക് വരുമ്പോൾ കയീനും പരദേശിയായി പോകുന്ന കാരണങ്ങൾ വിശദീകരിച്ചിട്ടുണ്ട്. കയീനോട് ദൈവം പറയുന്ന ഒരു വാക്ക് ഇവിടെ വളരെ ശ്രദ്ധേയമാണ്. നീ ഭുമിയിൽ ഉഴന്നലയുന്നവൻ ആകും എന്നുള്ളതാണ്. ഉഴലുക എന്ന പദത്തിന് ആഗേലയ പദം vagabond എന്നാണ്. ഈ പദത്തിൽ വളരെയധികം നാനാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് കാണാൻ കഴിയുന്നുണ്ട്.'

മറ്റൊരു പദം  fugitive എന്ന പദം മാണ്. ഇതിനർത്ഥം അഭയാർത്ഥിയായി നാടുവിടുക എന്നതാണ്. അതായത് ഉൽപ്പത്തി പുസ്തകത്തിൻ്റെ ആരംഭം മുതൽ തന്നെ ജനത്തിൻ്റ പ്രവാസ കാലാട്ടം ആരംഭിച്ചു കഴിഞ്ഞു. 


എന്നാൽ പ്രവാസത്തെക്കുറിച്ച് നാം കൂടുതൽ മനസിലാക്കിയിട്ടുള്ളത് യിസ്രായേൽ ജനത്തിൻ്റെ ബാബിലോണ്യ പ്രവാസകാലത്തേയാണ്. എന്നാൽ അതിനും മുൻമ്പേ നമ്മുടെ പൂർവ്വപിതാക്കന്മാരിൽ മിക്കവരും പ്രവാസികൾ ആയിരുന്നു എന്നതാണ് ഒരു നഗ്നസത്യം. എന്നാൽ ബാബിലോണ്യ പ്രവാസകാലത്തിനും അസീറിയ പ്രവാസകാലത്തിനും Exile എന്നും Captivity എന്നുമാണ്. വ്യത്യസ്ത അർത്ഥങ്ങളാണ് ഈ രണ്ട് പദങ്ങൾക്കുമുളളത്.  പ്രവാസം,  പ്രവാസകാലം എന്നതിനെ സൂചിപ്പിക്കുന്നു. 


വിശുദ്ധ വേദപുസ്തകത്തിൻ്റെ ആധികാരികതയിൽ ഈ ഭുമിയിലെ സകല മനുഷ്യരും പരദേശികൾ അഥവാ പ്രവാസികൾ ആണ്. പ്രവാസം എന്ന പദത്തിന് കൊടുത്തിരിക്കുന്ന യതാർത്ഥ അർത്ഥം ചുരുക്കം ചില സമയങ്ങൾ എന്നാണ്. അഥവാ ഒരു സമയത്തിൻ്റെ കാലയളവിനെ സൂചിപ്പിക്കുന്നു. നിശ്ചിത സമയം കഴിയുമ്പോൾ ആരായാലും മടങ്ങിപോയേ മതിയാകു. അതുകൊണ്ടാണ് പത്രോസ് പറയുന്നത് നമ്മുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പാൻ പഠിപ്പിക്കുന്നത് (1 പത്രോ 1:17). 


നമ്മുടെ നാട്ടിൽ നിന്നും പ്രവാസികളായി വിദേശത്തേക്ക് ചേക്കേറിയവർ ധാരാളമാണ്. വർണ്ണിക്കാവുന്നതിനപ്പുറമാണ് അവരുടെ ജീവിതം. ഒരു നേരത്തേ അന്നത്തിനുവേണ്ടി ശൈത്യത്തോടും താപത്തോടും പടപ്പൊരുതി ഊണും ഉറക്കവും ഇല്ലാതെ ജീവിതത്തിൻ്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുവാൻ ആവലോടെ പണിയെടുക്കുന്ന തൊഴിലാളി സമൂഹത്തേയാണ് നമുക്ക് കൂടുതലും ദർശിക്കുവാൻ ഇവിടെ കഴിയുന്നത്. ഈ സമൂഹത്തേയാണ് പ്രവാസികൾ എന്ന് നാം യഥാർത്ഥമായി വിളിക്കുന്നത്. 


എന്താണ് ഒരു പ്രവാസത്തിൻ്റെ മാനദണ്ഡങ്ങൾ? 


പ്രവാസം എന്ന വക്കിൻ്റെ അർത്ഥ തലങ്ങൾ ഞാൻ മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. ആകയാൽ ആവർത്തന വിരസത വരുത്താതെ ആ വാക്കിൻ്റെ ശരിയായ രൂപം ഇവിടെ രേഖപ്പെടുത്തട്ടെ.  അടിമ എന്നതാണ് പലയിടത്തും കാണുന്നത് പകലന്തിയോളം ചുമട് എടുത്ത് വൈകിട്ട് വീടണയുണ മ്യഗ സമനമാണ് മനുഷ്യൻ . അടിമ എന്ന പദം വിശകലനം ചെയ്യുമ്പോൾ നുകം എന്ന പദം ചേർത്തുവെച്ചങ്കിൽ മാത്രമേ ആ പദത്തിന് പൂർത്തീകരണം വരികയുള്ളു. നുകം വെച്ച മൃഗത്തിൻ്റെ ചുമലിൽ നിന്ന് യജമാനൻ സന്ധ്യാ സമയത്ത് നുകം അഴിച്ചുമാറ്റി അതിനെ വിശ്രമത്തിനായി അയക്കുന്നു .


പ്രവാസം എന്നതിൻ്റെ മാനദണ്ഡം അടിമ നുകം എന്ന ഒറ്റ വാക്ക് കൊണ്ട് പരിപോഷിപ്പിക്കുന്നതാണ് ഉത്തമം കാരണം അടിമ എന്നതിന് ഡൂലോസ് എന്നും നുകം അഴിച്ചു മാറ്റുന്നതിന് അനലൂയീസ് എന്ന പദവുമാണ് കൊടുത്തിരിക്കുന്നത് . പ്രിയരേ നാം എല്ലാവരും പ്രവാസ ജീവിതത്തിൽ ആണ് . കവീ വരൻ്റെ ഭാഷയിൽ തോളത്ത് ഘനം തൂങ്ങുന്ന തണ്ടും പേറി ജീവിതയാത്രയുടെ പ്രവാസികൾ ആണ് നാം ഓരോരുത്തരും . ഒന്നല്ലങ്കിൽ മറ്റൊരർത്ഥത്തിൽ നാം ഈ ലോകത്തിലെ അടിമകൾ ആണ് . നമ്മുടെ ജീവിതത്തിൻ്റെ സായാഹ്ന സന്ധ്യയിൽ, പടിഞ്ഞാറെ ചക്രവാള സീമയിൽ സൂര്യൻ്റെ കിരണങ്ങൾ ചെങ്കതിരായി വിതറുമ്പോൾ യജമാനൻ നമ്മുടെ നുകം അഴിച്ചുമാറ്റി വിശ്രമത്തിനായി നമ്മേ പറഞ്ഞു വിടും .... അതേ ! പ്രവാസ ജീവിതത്തിൻ്റെ സായാഹന നയമാണ്.


ആർത്തലക്കുന്ന പരിഭവങ്ങൾ, വേദനകൾ, നിരാശകൾ, സഹിക്കുവാൻ കഴിയുന്നതിനുമപ്പുറം ചുമന്നിട്ടുള്ള ചുവടുകൾ ഇവക്കെല്ലാം വിരാമം ഇടുമ്പോൾ നാം പറയുന്ന പ്രവാസ ജീവിതം തീരും. സപ്ത സ്വരങ്ങൾ കൊണ്ടും മേളകർത്താരാഗങ്ങൾ കൊണ്ടും ശ്രുതിമധുരമായ രാഗങ്ങളാൽ കോർത്തിണക്കിയ ജീവിതം പക്ഷേ ശ്രുതി മീട്ടുന്ന തംബുരുവിൻ്റെ തന്ത്രികൾപ്പൊട്ടുമ്പോൾ ഉണ്ടാകുന്ന ആ അപശ്രുതിപ്പോലെയാണ് നമ്മുടെ സ്നേഹ ബന്ധങ്ങൾ അവരുടെ പ്രവാസ ജീവിതം തീർത്ത് സ്വന്ത ദേശത്തേക്ക് യാത്രയാകുമ്പോൾ.


കണ്ണുനീരോടെ വിട ചൊല്ലുവാനല്ലാതെ മറ്റൊന്നിനും നമുക്കാവില്ലല്ലോ. അതേ കിഴക്കുനിന്നാരംഭിക്കുന്ന പ്രവാസ ജീവിതം പടിഞ്ഞാറെ ചക്രവാള സീമയിൽഅസ്തമിക്കുന്നു. അടുത്ത ഒരു ഉയർപ്പിനായി. ഇതിനെയാണ് പ്രവാസം എന്ന് വിളിക്കുന്നത്.

RELATED STORIES