പാസ്റ്റർ ജോൺസൻ ശിവരാജൻ യുഎഇയിൽ കോവിഡ് രോഗത്താൽ നിര്യാതനായി

അബുദാബി: അബുദാബിയിലെ തമിഴ് സഭയായ ഗോസ്പൽ ഗ്രേസ് മിനിസ്ട്രിയുടെ സഭാ ശുശ്രൂക്ഷകൻ ജോൺസൻ ശിവരാജൻ (62) മെയ് 22 ന്  നിര്യാതനായി.


കോവിഡ്  19 രോഗം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിൽസയിലായിരുന്നു. സംസ്കാരം യു.എ.ഇ യിലെ കോവിഡ് പ്രോട്ടോക്കാൾ പ്രകാരം നടക്കുമെന്നറിയപ്പെടുന്നു.

ഭാര്യ: ജയന്തി (സ്റ്റാഫ് നഴ്സ്, ഷെയ്ഖ് ഖലീഫ ഹോസ്പിറ്റൽ, അബുദാബി)

മൂന്നു മക്കളുണ്ട്, കഴിഞ്ഞ 35 വർഷമായി അബുദാബിയിൽ സുവിശേഷ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിക്കുകയായിരുന്നു.


ഭാഷാ വ്യത്യാസമില്ലാതെ എല്ലാവർക്കും സുപരിചിതനായ തമിഴ്നാട്ടിലെ കൊടൈക്കനാൽ സ്വദേശിയായ ഇദ്ദേഹം അബുദാബിയിലെ ഓദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് കുടുംബമായി മെയ് 1ന് സ്വദേശത്തേക്ക് മടങ്ങി പോകാനിരിയ്ക്കവേയാണ് കോവിഡ് പ്രതിസന്ധിയുണ്ടായത്. ഭാര്യ ക്വാറന്റയ്നിൽ ആണ്. 

RELATED STORIES