ദമ്മാമ്മിലെ ഐ.പി സി. റീജൻ പ്രസിഡൻ്റ്  ബാംഗ്ലൂർ എയർപോർട്ടിൽ  കുഴഞ്ഞ് വീണ് നിര്യാതനായി

സൗദി അറേബ്യ: ദമ്മാമ്മിലെ ഐ.പി സി. റീജൻ പ്രസിഡൻ്റായിരുന്ന കോട്ടയം ജില്ലയിലെ ദേവലോകത്ത് കളമ്പുകാട്ട് വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ പാസ്റ്റർ മാത്യു ജോസഫ് (ബിനു- 52) നിര്യാതനായി.


ഓസ്ട്രേട്രേലിയയിൽ സന്ദർശനാർത്ഥം പോയി മടങ്ങി വരവേ ബാംഗ്ലൂർ എയർപോർട്ടിൽ സെക്കുരിറ്റി പരിശോധന നടക്കുമ്പോഴായിരുന്നു കുഴഞ്ഞ് വീണ് മരണം സംഭവിച്ചത്.


ഹാർട്ട് അറ്റാക്ക് മുഖേനയാണ് അന്ത്യം സംഭവിച്ചത് എന്ന് പറയപ്പെടുന്നു.  കഴിഞ്ഞ രണ്ടാഴ്ചയായി ഇടത് കാലിനും ഇടത് കൈക്കും വേദനയുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.


ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ മുൻ പ്രസിഡൻ്റ് പരേതനായ പി.എം. ചെറിയാൻ്റെ (മക്രോണി ബേബിച്ചായൻ) മകളുടെ ഭർത്താവാണ് പാസ്റ്റർ ബിനു.

സംസ്കാരം പിന്നീട്.


ഭാര്യ: ബെറ്റി ജോസഫ്.

മക്കൾ:  ജെറോം ജോസഫ്, ജെസിക്ക ജോസഫ്.

RELATED STORIES