പ്രവാചകൻ തൊടുവക്കാട് തങ്കച്ചൻ നിര്യാതനായി

അടൂർ: ഏഴംകുളത്തിനടുത്ത് കൊടുവക്കാട് കുഴിയേത്ത് തെക്കേതിൽ ഗ്രേസ് വില്ലയിൽ പാസ്റ്റർ  എം. വി. കോശി (പ്രവാചകൻ തൊടുവക്കാട് തങ്കച്ചൻ) നിര്യാതനായി.  കഴിഞ്ഞ കാലങ്ങളിൽ അനേക സ്ഥലങ്ങളിൽ കർത്താവിൻ്റെ നാമത്തിന് വേണ്ടി അതിശക്തമായി ദൈവം പ്രവാചക ശബ്ദത്തിൽ അദ്ദേഹത്തെ ഉപയോഗിച്ചിട്ടുണ്ട്. തകർന്ന് കിടക്കുന്നവരെയും നിരാശരെയും ദൈവീക ശബ്ദത്തിൽ കൂടി കർത്താവിനോട്   അടിപ്പിച്ചിട്ടുണ്ട്. ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ തൻ്റെ ശുശ്രൂക്ഷ അനുഭവിച്ചവർ അനവധിയാണ്.  എന്നാൽ കഴിഞ്ഞ 24 ന് തൻ്റെ സ്വപാർപ്പിടത്തിലേക്ക് പാസ്റ്റർ  എം. വി. കോശി എന്ന പ്രവാചകൻ തൊടുവക്കാട് തങ്കച്ചൻ യാത്രയായി. 


ജൂലൈ 26 ഞായറാഴ്ച പകൽ 9 മണിക്ക് ഭവനത്തിൽ ശുശ്രൂക്ഷ തുടങ്ങുകയും അതികം താമസിക്കാതെ പുതുമല ഐ.പി.സി സഭയുടെ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. 


ഭാര്യ: ഗ്രേസിക്കുട്ടി,

മക്കൾ: ജെയിംസ് കോശി, ജോൺസി കോശി,

മരുമക്കൾ: ബിൻസി, ജെസ്സി,

കൊച്ചു മക്കൾ: അബിയ, ഇവാന.


ദു:ഖത്തിലായിരിക്കുന്ന ഭവന അംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങൾ അറിയിച്ചു കൊള്ളുന്നു. 


N:B (കേരളാ പോലീസിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശപ്രകാരം ഇപ്പോള്‍ കോവിഡ് രോഗം പകരുന്ന സഹചര്യമായതിനാൽ പൊതുവിൽ  നടക്കുന്ന  എല്ലാ പരിപാടികളില്‍  നിന്നും  ആൾക്കാർ അകലം പാലിക്കുകയും കൂട്ടം കൂടി നിൽക്കാതെയും  മരണാന്തര ശുശ്രൂകളില്‍  പോകുന്നവര്‍  അവിടെ നിന്നും  പെട്ടെന്ന്  മാറി പോകണമെന്നും  ഈ വിഷയത്തില്‍ അവരവർ  തന്നെ നിയന്ത്രിക്കണമെന്നും സാഹചര്യം മനസിലാക്കാതെ ഇടപ്പെടുന്നവരെ  നിയമ നടപടികൾക്ക് വിധേയമാക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു). 

RELATED STORIES