പാസ്റ്റർ നവജീവധാര പോൾ വർഗ്ഗീസ് നിര്യാതനായി.

ഔറംഗബാദ്:  നവജീവധാര ക്രിസ്തീയ പ്രവർത്തനത്തിൽ പ്രവർത്തിച്ചിരുന്ന പാസ്റ്റർ നവജീവധാര പോൾ വർഗ്ഗീസ് നിര്യാതനായി.


അമേരിക്ക: അമേരിക്കയിൽ സന്ദർശനത്തിനെത്തിയതിന് ശേഷം കേറോണാ രോഗം അമരിക്കയിൽ വ്യാപിച്ചതിനാൽ നാട്ടിലേക്ക് മടങ്ങിപ്പോകാൻ കഴിയാതെയിരിക്കുന്ന സമയം അവിടെ അദ്ദേഹം  കുടുങ്ങിപ്പോകുകയായിരുന്നു.


 ഈ സമയം പാസ്റ്റർ പോളിന് ശ്വാസകോശ സംബന്ധമായ പ്രയാസം അനുഭവിക്കുകയും ഇതോടുള്ള ബന്ധത്തിൽ കഴിഞ്ഞ ചില ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വൈദ്യ പരിശോധനയിൽ കോവിഡ് 19 പോസിറ്റിവ് ആയി സ്ഥിരീകരിക്കുകയും ചെയ്തു. 


വീണ്ടും കഴിഞ്ഞ ദിവസം വീണ്ടും ശാരീരിക അസ്വസ്ഥത ഉണ്ടാക്കുകയും അതിനെ തുടർന്ന്  ഹൃദയാഘാതമുണ്ടാകുകയും മരണം സംഭവിക്കുകയും  ചെയ്തു എന്നാണ് അറിയുന്നത്.


അദ്ദേഹത്തിൻ്റെ മൂത്ത മകൾ ജൂലി മിസൂറിയിൽ തിയോളജിക്കൽ കോളേജിൽ ഇപ്പോൾ  പഠിച്ചുക്കൊണ്ടിരിക്കന്നു.

RELATED STORIES