ഡാമുകൾ തുറക്കാൻ സാധ്യത  കൂടുതൽ

പത്തനംതിട്ട: കക്കാട്ടാർ, മൂഴിയാർ,  അച്ചൻകോവിലാർ, പമ്പാനദി എന്നിവകൾ ഒരു പോലെ ഇപ്പോഴും ജലനിരപ്പുകളിൽ കൂടി കടന്നു പോയിക്കൊണ്ടിരിക്കുന്നു. എന്നാൽ കഴിഞ്ഞ രാത്രി 11:30 ന്  പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


അന്തരീക്ഷം വീണ്ടും മോശമാകുന്ന പക്ഷം റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ഉടനടി അത്യവശ്യമെന്ന് തോന്നുന്ന ഡാമുകൾ വളരെ സൂഷ്മതയോടെ തുറക്കുവാനും ഏറെ സാധ്യതയുണ്ട് എന്ന് അറിയുന്നു.


വനത്തിനകത്ത് ശക്തമായ മഴ കാരണം വൻതേതിൽ ഉരുൾപെട്ടൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുവെന്ന് സാറ്റലൈറ്റ്  ദൃശ്യങ്ങൾ പുറത്തുവിടുന്നു. ഒപ്പം കാട്ടു മൃഗങ്ങളും ഇഴജാതികളും പുറത്തു വന്ന് മനുഷ്യർക്ക് ഭീഷണിയാകാനും ഏറെ സാധ്യതയുണ്ട്. ഇപ്പോൾ ജനവാസ കേന്ദ്രങ്ങളിൽ മഴക്ക് അല്പം ശാന്തതയും കാണാൻ കഴിയുന്നുണ്ട്. എങ്കിലും ഇടക്കിടക്ക് ശക്തമായ കാറ്റും പേമാരിയും സംഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ വനമേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾ മുഖേനേ താഴ്ന്ന പ്രദേശങ്ങളിലുള്ള ജനവാസ കേന്ദ്രങ്ങൾ ഭീതിയിലാണ്.


എല്ലാ നദികളുടെയും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ പൂർണ്ണ ജാഗ്രത പാലിക്കുകയും ജീവൻ രക്ഷാമാർഗ്ഗത്തിനുള്ള നടപടികൾക്ക് അവരവർ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യണം എന്ന് ഗവൺമെൻ്റ് അറിയിച്ചിട്ടുണ്ട്.


അതികഠിനമായ മഴക്കെടുതി കണക്കിലെടുത്ത് പ്രയാസകരമായ സാഹചര്യം ഉണ്ടാക്കുന്ന പക്ഷം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും  പിന്നെ ഒരു തീരുമാനത്തിനായി കാത്തിരിക്കാതെ ഡാമുകൾ തുറന്നു വിടുന്നതായിരിക്കും. അതിനാലാണ് ജാഗ്രതാ നിർദ്ദേശം മാധ്യമങ്ങളിൽ കൂടി അറിയിച്ചിരിക്കുന്നത് ജനങ്ങൾ പൂർണ്ണമായി മനസ്സിലാക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.

RELATED STORIES