പത്തനംതിട്ട പ്രദേശങ്ങളിലെ ഇപ്പോഴെത്തെ അവസ്ഥ

പത്തനംതിട്ട: പമ്പാനദി  6 ഷർട്ടറുകൾ 60 സെമീറ്റർ തുറക്കുവാനാണ് കളക്ടർ നിർദ്ദേശം നൽകിയിട്ടുള്ളത്.  പമ്പാ ഷർട്ടർ തുറന്നാൽ ആദ്യം വെള്ളം എത്തുന്നത് പമ്പാ ത്രിവേണിയിലാണ്. പമ്പാ സ്നാന ഘട്ടത്തിൽ 5 പടി താഴെയാണ് വെള്ളം ഇപ്പോൾ നിലവിലുള്ളത് എന്ന് പമ്പാ പോലീസ് സ്റ്റേഷനിൽ നിന്നുമുള്ള ഇപ്പോഴെത്തെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പമ്പാ ഡാം തുറന്നതിൻ്റെ യാതൊരു ബുദ്ധിമുട്ടുകളും ഇന്ന് വൈകിട്ട് 6:30 വരെ ഉണ്ടായിട്ടില്ല. 


ചില മാധ്യമങ്ങളിൽ കൂടി പുറത്തേക്ക് വരുന്ന വാർത്തകൾ ജനങ്ങളെ ഭയപ്പെടുത്തുന്നതാണ്. ത്രിവേണിയിൽ നിന്നും ആദ്യം വെള്ളം എത്തുന്നത് പെരുനാട്ടിലേക്കാണ്. കക്കാട്ടാറുമായി സംയോജിപ്പിക്കുന്ന പെരുനാട്ടിൽ ഇതുവരെയും ഭീതിയുണ്ടാക്കുന്ന നിലയിൽ വെള്ളത്തിൻ്റെ ശല്യം വന്നിട്ടില്ല. മാത്രമല്ല റാന്നി, ആറമ്മുള തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവർ ഓർക്കുക പമ്പാ നദി ശാന്തമായി ഒഴുകുകയാണ്. ഭയപ്പെടാതെ മുൻ കരുതൽ എല്ലാവരും എടുക്കുക എന്നു കൂടെ ഇത്തരുണത്തിൽ അറിയിക്കുന്നു.


പമ്പയിലും പരിസരത്തും തെളിഞ്ഞ കാലാവസ്ഥയാണ് എന്ന് റിപ്പോർട്ടു ചെയ്യുന്നു. ജനങ്ങൾ ജാഗ്രത പാലിച്ചാൽ മതി ആകുലപ്പെടേണ്ട കാര്യമില്ല.


അച്ചൻകോവിലാർ ശാന്തമായി ഒഴുകുന്നു. പക്ഷേ ശക്തമായ അടിയെഴുക്ക് ഉള്ളതായി കാണുന്നു.  തോട്ടപ്പള്ളി സ്പിൽവേ തുറന്നതുകൊണ്ട് ജലം വേഗം വലിഞ്ഞു മാറിക്കൊണ്ടിരിക്കുന്നു. മണിമലയാർ ഡാമിൽ ശക്തമായ ഒഴുക്ക് ഇപ്പോഴുമുണ്ട്.


പത്തനംതിട്ടയുടെ മിക്ക ഭാഗങ്ങളിലും ചാറ്റൽ മഴ മാത്രമേ ഇന്ന് കാണാൻ കഴിഞ്ഞിട്ടുള്ളു. ജനം ആകുലപ്പെടേണ്ട. ജനം ശാന്തരാക്കുക. ജില്ലാ ഭരണകൂടം വേണ്ട നിലയിൽ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.


കൊല്ലം ജില്ലയിൽ നിന്നും സഹായത്തിനായി ബോട്ടുകളും വളളങ്ങളും എത്തിയിട്ടുണ്ട്. വനത്തിൽ ഉരുൾ പെട്ടലുകൾ, ശക്തമായ മഴ തുടങ്ങിയവകൾ ഇനി ഉണ്ടാകാതിരുന്നാൽ പത്തനംതിട്ട, റാന്നി, ആ‌റന്മുള, പന്തളം, ചെങ്ങന്നൂർ, കുട്ടനാട് തുടങ്ങിയ  ഭാഗങ്ങളിൽ കുടുതലായ പ്രതികൂലങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല എന്ന് അറിയിക്കുന്നു. ജനങ്ങൾ ശാന്തരാകുക, ആകലപ്പെടേണ്ട.

RELATED STORIES