പൊതു പരിപാടികൾക്ക് പോലീസ് അനുമതി നിർബന്ധം

തിരുവനന്തപുരം: കോവിഡ് രോഗം ശക്തമായി സംസ്ഥാനത്ത് ഉടനീളം വ്യാപിച്ചുക്കൊണ്ടിരിക്കന്ന ഈ സാഹചര്യത്തിൽ പൊതുപരിപാടികൾ നിറുത്തി വച്ചിരിക്കുകയാണ്.


മരണം, വിവാഹം തുടങ്ങിയവകൾക്ക് ബന്ധുക്കൾ നിർബന്ധമായി രോഖാമൂലമെഴുതിയ സത്യവാങ് പോലീസിൽ അറിയിച്ചിരിക്കണം.  പോലീസ് സ്റ്റേഷനിൽ നിന്നും രേഖാമൂലം അനുമതിയും അപേക്ഷകർ നേടിയിരിക്കണം. ഒപ്പം പോലീസ് ഓഫീസർമാരുടെ സേവനവും ഉണ്ടായിരിക്കും. ചിലപ്പോൾ പോലീസിൻ്റെ  സേവനം നേരിൽ ലിഭിച്ചില്ലായെന്ന സാഹചര്യമുണ്ടാകുന്ന പക്ഷം  പൊതുപരിപാടികൾ അവരുടെ നിരീക്ഷണത്തിലായിരിക്കും.


ഈ പരിപാടികളിൽ പങ്കെടുക്കുന്നതരെക്കെ, എത്ര പേർ കൂട്ടം കൂടുന്നു, വന്ന വ്യക്തികൾ എത്ര മീറ്റർ സാമൂഹ്യ അകലം പാലിക്കുന്നുണ്ട്,  വെളിയിൽ നിന്നും വന്നവർ എത്ര നേരം അവിടെ ചെലവഴിച്ചു എന്നുള്ള വിവരങ്ങൾ നിഗൂഡമായി പോലീസ്  റിക്കോർഡ് ചെയ്തു കൊണ്ടേയിരിക്കും. 


രണ്ടാഴ്ചക്കകം രോഗം നിയന്ത്രണത്തിലാക്കുവാനുള്ള നീക്കത്തിന് വേണ്ടിയാണ് സ്റ്റേഷൻ പോലീസ് ഓഫീസർമാർക്ക് സർക്കുലർ കൊടുത്തിരിക്കുന്നത്.


നിയമം ലംഘിക്കുന്നവരെ നിയമത്തിൻ്റെ വകുപ്പ് ചുമത്തി കേസ് ഫയൽ ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് അറിയിപ്പിൽ പറയുന്നു.

RELATED STORIES