ക്രിസ്ത്യൻ ജേർണലിസം പെൻമാൻഷിപ്പ് 2020 ആഗസ്റ്റ് 27 ന് സൂമിൽക്കൂടി തുടക്കം കുറിക്കുന്നു.

കേരള: പത്രപ്രവർത്തന മേഖലയിൽ തനിതായ നിലവാരത്തില്‍ വ്യക്തിമുദ്ര എടുത്ത് കാണിക്കേണ്ടതിനായി ക്രിസ്തീയ പത്ര പ്രവർത്തകരെ ഉദ്ദേശിച്ചാണ് ഈ കോഴ്സ് തിരുവല്ല  കേന്ദ്രമാക്കി തുടങ്ങാൻ ആഗ്രഹിച്ചിരിക്കുന്നത്.  ഇതിൻ്റെ പിന്നണി പ്രവർത്തകർ ശാരോൻ റൈറ്റേഴ്സ് ഫോറമാണ്.  


2020 ആഗസ്റ്റ് 27 -ാം തീയതി വൈകിട്ട് 7:30 ന് ശാരോൻ അന്തർദേശീയ പ്രസിഡൻറ് പാസ്റ്റർ ജോൺ തോമസ് പ്രാർത്ഥിച്ച് പെൻമാൻഷിപ്പ് 2020 എന്ന നാമകരണത്താല്‍ ഈ പ്രവർത്തനത്തിന് തുടക്കം കുറിക്കുകയും, ഒപ്പം മറ്റ് നേതൃത്വനിരകളിൽ പ്രവർത്തിക്കുന്നവരും ഈ മീറ്റിംഗിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.   


ഷാജൻ ജോൺ ഇടക്കാടിന്‍റെ നേതൃത്വത്തില്‍  ആദ്യത്തെ ക്ലാസായ റിപ്പോർട്ടിംഗ് & എഡിറ്റിംഗ്  എന്ന വിഷയത്തിന് തുടക്കം കുറിക്കും.  ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്ന അദ്ധ്യാപകരുടെ പേരുകളും വിഷയങ്ങളും താഴെകൊടുക്കുന്നു 


അദ്ധ്യാപകര്‍


ഷാജൻ ജോൺ ഇടക്കാട്,

ജോൺസൻ മാത്യു (മനോരമ), 

ജോൺ പൊടിപ്പാറ (മാതൃഭൂമി),

സാജു മാത്യു,

ഡോ. എം. സ്റ്റീഫൻ, (കോട്ടയം),

വി.പി. ഫിലിപ്പ്,

സജി മത്തായി കാതേട്ട്,

ഷിബു മുള്ളംകാട്ടിൽ,

സാലി മോനായി.


വിഷയങ്ങൾ


സെക്കുലർ ജേർണലിസം,

ക്രിസ്ത്യൻ ജേർണലിസം,

മീഡിയാ & കമ്മ്യൂണിക്കേഷൻ,

എഴുത്തിനെക്കുറിച്ചുള്ള പ്രയോഗവും നിയോഗവും,

നൂസ് റിപ്പോർട്ടിംഗ് & എഡിറ്റിംഗ്,

ഫീച്ചറുകൾ രചനകൾ,

ന്യൂസ് പേപ്പർ ലേ ഔട്ട് ഡിസൈനിംഗ്,

റിസേർച്ച് മെതഡോളജി,

ബൈബിൾ ഒരു സാഹിത്യ ഗ്രന്ഥം.കൂടുതൽ വിവരങ്ങൾ അറിയുവാനായി പാസ്റ്റർ സാം മുഖത്തല (ചെയർമാൻ), പാസ്റ്റർ അനീഷ് കൊല്ലംകോട് (ജനറൽ സെക്രട്ടറി) എന്നിവരുമായി വിളിക്കാവുന്നതാണ്.

ഫോൺ നമ്പർ: +91 9048359911, 9846968028.

RELATED STORIES