ഇന്ത്യൻ സൈനികന് വീരമൃത്യു

പുഞ്ച്: പുഞ്ച് ജില്ലയിൽ വെ​ടി​നി​ർ​ത്ത​ൽ കരാര്‍ ലം​ഘി​ച്ചു. കൃ​ഷ്ണ​ഘാ​ട്ടി സെ​ക്ട​റി​ൽ പാ​ക് വെ​ടി​വ​യ്പി​നെ​തി​രെ തിരി​ച്ച​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു ഇ​ന്ത്യ​ൻ സൈ​നി​ക​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു.


ലാ​ൻ​സ്നാ​യ​ക് ക​ർ​ണെ​യി​ൽ സിം​ഗാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ജ​മ്മു​വി​ലെ ഡി​ഫ​ൻ​സ് പി​ആ​ർ​ഒ​യാ​ണ് വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ നിയന്ത്രണ രേഖയിൽ ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് തീവ്രമായ ഷെല്ലാക്രമണം നടത്തിയാണ് പാകിസ്ഥാൻ ഇന്നലെ രാത്രി 8.30 ഓടെയാണ് വെടിനിർത്തൽ കരാര്‍ ലംഘിച്ചുവെന്ന് പറയപ്പെടുന്നു.

RELATED STORIES