വിവാഹത്തിനും വിദ്യഭ്യാസത്തിനും സഹായം വിതരണം ചെയ്തു

ചെങ്ങന്നൂർ: മുളക്കുഴ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാർട്ട്മെൻറ് വിവാഹ ധന സഹായവും ഓൺലൈൻ പഠനോപകകരണവും വിതരണം ചെയ്തു. പാസ്റ്റർ ബിജു ബി. ജോസഫ് ശുശ്രൂഷിക്കുന്ന ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ദുബായ് വിവാഹ സഹായത്തിൻ്റെ മുഖ്യ പ്രയോക്താവായിരുന്നു.


പാലക്കാട് കാഞ്ഞിരപ്പുഴ സഭയിൽ നടന്ന സമ്മേളനത്തിന് യുപിജി ഡയറക്ടർ പാസ്റ്റർ വിനോദ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് മലബാർ സോണൽ ഡയറക്ടർ പാസ്റ്റർ ജോൺ ജോസഫ് വിവാഹ ധന സഹായ വിതരണം നടത്തി. വിദ്യഭ്യാസ സഹായമായി പാസ്റ്റർ വിനോദ് ജേക്കബ് ലാപ് ടോപ്പ് വിതരണം നടത്തി. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ റവ. സി.സി. തോമസ് ആശംസയർപ്പിച്ചു.


പാസ്റ്റർ ബിജു ബി. ജോസഫ്, ബ്രദർ നൈനാൻ ഡാനിയേൽ, ഡോക്ടർ ബേബി ജോൺ, ബ്രദർ ജോജി ബാബു എന്നിവർ ദുബായ് സഭയെ പ്രതിനിധീകരിച്ച് സംസാരിച്ചു.


യു.പി.ജി ഡിപ്പാർട്ട്മെമെൻറും ദുബായ് ചർച്ച് ഓഫ് ഗോഡ് സഭയും ഓൺലൈൻ സമ്മേളനത്തിന് നേതൃത്വം നല്കി.

RELATED STORIES