വെൺമണി മണത്തറയിൽ എം.സി. രാജു നിര്യാതനായി

വെൺമണി: വരമ്പൂർ മണത്തറയിൽ എം.സി. രാജു (70) നിര്യാതനായി. കഴിഞ്ഞ ചില ദിവസങ്ങളായി ശാരീരികമായി ചില ആശുപത്രികളിൽ ചിക്ത്സയിൽ ആയിരുന്നു. ഇന്ന് രാവിലെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.


ഭൗതിക ശരീരം ഇപ്പോൾ പുഷ്പഗിരി മോർച്ചറിയിലാണ്. തിങ്കളാഴ്ച രാവിലെ 8 മണിയോടുകൂടി വരമ്പുരിലുള്ള ഭവനത്തിൽ കൊണ്ട് വരികയും പൊതു ദർശനത്തിന് വക്കുകയും ചെയ്യുന്നതാണ്. ദൈവസഭാ ശുശ്രൂക്ഷകൾ നടത്തിയതിന് ശേഷം വെൺമണിയിലുള്ള സെമിത്തേരിയിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെ സംസ്ക്കരിക്കുകയും ചെയ്യുമെന്ന് ഭവനത്തിലുള്ളവർ അറിയിച്ചിട്ടുണ്ട്.


ഭാര്യ: ഏലിയാമ്മ,


മക്കൾ: ബിജു. എം. രാജു, ബിനു. എം. രാജു, ബിജി ബിജു.


മരുമക്കൾ: നിസി ബിജു, പ്രിൻസാ ബിനു, ബിജു ശമുവേൽ.


കൊച്ചു മക്കൾ: ജെഫ്റി, സ്നേഹ, ജെഫിൻ, സിൻൻ്റാ, ജോനാ, ജെറമ്യാ.



മണത്തറയിലെ എല്ലാ ഭവനാംഗങ്ങൾക്കു താഴെ പറയുന്നവര്‍ അനുശോചനം അറിയിച്ചു കൊള്ളുന്നു.

1. ലാൻഡ് വേ ന്യൂസ്,

2. ഒലിവ് തോട്ടത്തിൽ കുടുംബങ്ങള്‍,

3. വീ.ആർ.വൺ ഇൻ ജീസ്സസ് ക്രൈസ്റ്റ് വാട്ട്സ് ആപ്പ് ഗ്രൂപ്പു അംഗങ്ങള്‍

4. റിയാദിലെ പാസ്റ്റർ ബേബിക്കുട്ടി കുടുംബ അംഗങ്ങള്‍

5. റിയാദ് ദൈവ സഭയുടെയും അനുശോചനം അറിയിച്ചു കൊള്ളുന്നു.


N:B (കേരളാ പോലീസിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശപ്രകാരം ഇപ്പോള്‍ കോവിഡ് രോഗം പകരുന്ന സഹചര്യമായതിനാൽ പൊതുവിൽ  നടക്കുന്ന  എല്ലാ പരിപാടികളില്‍  നിന്നും  ആൾക്കാർ അകലം പാലിക്കുകയും കൂട്ടം കൂടി നിൽക്കാതെയും  മരണാന്തര ശുശ്രൂകളില്‍  പോകുന്നവര്‍  അവിടെ നിന്നും  പെട്ടെന്ന്  മാറി പോകണമെന്നും  ഈ വിഷയത്തില്‍ അവരവർ  തന്നെ നിയന്ത്രിക്കണമെന്നും സാഹചര്യം മനസിലാക്കാതെ ഇടപ്പെടുന്നവരെ  നിയമ നടപടികൾക്ക് വിധേയമാക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു). 

RELATED STORIES