ദീര്‍ഘ നാളുകള്‍ സുവിശേഷ  വേല ചെയ്ത ദൈവദാസന് സഹായം ചെയ്യണമേ

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ NR - ലും NCR - ലും ദീർഘകാലം ദൈവവേല ചെയ്ത പാസ്റ്റർ ബെന്നി ജോൺ സുമനസ്സുകളുടെ കാരുണ്യത്തിനായി അഭ്യർത്ഥിക്കുന്നു. യുപിയിലും ഡെൽഹിയിലും തന്റെ ജീവിതത്തിന്റെ നല്ല സമയം മുഴുവൻ ദൈവ വേല ചെയ്ത ദൈവദാസൻ ഡയബക്ടിക്, വൃക്ക രോഗിയായി. ഇപ്പോൾ കേരളത്തിൽ തിരുവല്ല കല്ലൂപ്പാറയ്ക്കടുത്ത് വാടക വീട്ടിലാണ്. കുമ്പനാട് സെന്ററിൽ കല്ലൂപ്പാറ ഐ പി സി ചർച്ചിൽ ആരാധനയിൽ സംബന്ധിക്കുന്നു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലാണ് ഡയാലിസിസിന് വിധേയനാകുന്നത്. ആഴ്ചയിൽ 3 പ്രാവശ്യം ഡയാലിസിസ് ചെയ്തു വരുന്നു. മാസത്തിൽ 25,000 രൂപ അതിന് ആവശ്യമാണ്. സ്വന്തമായി വാഹനമില്ലാത്തതിനാൽ വാടക വാഹനത്തിലാണ് പോകുന്നത്. വീട്ട് വാടക ഉൾപ്പെടെ 35,000 രൂപയോളം ഒരു മാസം ആവശ്യമായിരിക്കുന്നു. ദൈവദാസി ലില്ലികുട്ടി ജോൺ സഹായത്തിന് കൂടെയുണ്ട്. മകളെ കായംകുളത്ത് വിവാഹം ചെയ്ത് അയച്ചു. മകനും കുടുംബസ്ഥനാണ്. സ്ഥിര വരുമാനമില്ല. 

40 വർഷം മുമ്പ് മണക്കാല ഫെയ്ത്ത് ബൈബിൾ കോളേജിലെ പഠനത്തിനു ശേഷം ഭോപ്പാലിലും വേദ പഠനം നടത്തിയ ശേഷമാണ് ഡൽഹിയിലും UP യിലും പ്രവർത്തിച്ചത്. ആരംഭകാലത്ത് വളരെ കഷ്ടതയോടെ ദൈവവേല ചെയ്തിടത്ത് ഇന്ന് IPC യ്ക്ക് അഭിമാനിക്കാവുന്ന ചർച്ചുകൾ ഉണ്ട്. NTB നഗർ, മോദിനഗർ തുടങ്ങി പല പ്രധാന സ്ഥലങ്ങളിലും ഈ ദൈവദാസൻ പ്രവർത്തിച്ചിട്ടുണ്ട്.

 കേരളത്തിൽ റാന്നി, പൂവൻമലയിൽ 10 സെന്റ് സ്ഥലം ഉണ്ട് . വീട് പണി ആരംഭിച്ചെങ്കിലും പൂർത്തികരിക്കാൻ സാധിച്ചിട്ടില്ല. വളരെ ബുദ്ധിമുട്ടിയാണ് ഓരോ ദിവസവും തള്ളിവിടുന്നത്. അതിനാൽ പ്രിയ ദൈവദാസന്റെ ഈ നിസ്ഹായ അവസ്ഥയിൽ സുമനസ്സുകൾ സഹായിക്കണമെന്നപേക്ഷിക്കുന്നു.

Contact Nos

Lillykutty John

+91 9656306995, 7025661990.


Bank details

Lillykutty John

SBI Bank

Thelliyoor branch

A/C No.33011836947

IFSE CODE: SBIN0071181


Church Pastor

Pr. Philip Issac

IPC Ebenezer,

Kallupara.

Mob: +91 9947834733.

RELATED STORIES