തിരുവല്ല ബിലീവേഴ്‌സ് ആസ്ഥാനത്ത്  റെയ്ഡ്

തിരുവല്ല: വിദേശ സാമ്പത്തിക സഹായം ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുവല്ല ബിലീവേഴ്‌സ് ചർച്ചിൽ റെയ്ഡ്. ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.


ഇന്ന് രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്ന സംഘത്തിൽ ഉൾപ്പെടുന്നു.

RELATED STORIES