ക്ലീൻ തിരുവല്ല ഗ്രീൻ തിരുവല്ല പദ്ധതി ഉദ്‌ഘാടനം ചെയ്തു.

തിരുവല്ല : ലയൺസ് ക്ലബ് ഓഫ് തിരുവല്ല ടൗണിന്റെ നേതൃത്വത്തിൽ തുരുവല്ല നഗരസഭയുമായി സഹകരിച്ചു നടത്തുന്ന നഗര സൗന്ദര്യ വൽക്കരണ പദ്ധതി ക്ലീൻ തിരുവല്ല, ഗ്രീൻ തിരുവല്ല  പദ്ധതിക്ക് തുടക്കമായി. എം എൽ എ അഡ്വ. മാത്യു ടി തോമസ് ലോഗോ പ്രകാശനം നിർവഹിച്ചു.


സൗന്ദര്യ വൽക്കരണം ആദ്യ പൂച്ചെടി മുൻസിപ്പൽ ചെയർമാൻ ശ്രീ ആർ ജയകുമാറിന് നൽകി ലയൺസ്‌ ഡിസ്ട്രിക്ട് ഗവർണർ  ലയൺ എം ജെ എഫ് ഡോ. സി പി ജയകുമാർ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ലയൺ ജോളി ഔസേപ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ എം. ജെ എഫ് ബ്ലെസ്സൺ ജോർജ് പദ്ധതി അവതരിപ്പിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂച്ചെടികൾ വെച്ചു പിടിപ്പിക്കുക, നഗരം വൃത്തിയായി സൂക്ഷിക്കുവാനുള്ള  ബോധവൽക്കരണം പൊതുജനങ്ങൾക്കിടയിൽ നടത്തുക എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശം.


തിരുവല്ല S I അനീസ് എ,  റീജിയണൽ ചെയർപേഴ്സൺ ലയൺ ജോസഫ് ചാക്കോ, സോൺ ചെയർപേഴ്സൺ ലയൺ ഹാഷിം മുഹമ്മദ് , സെക്രട്ടറി ബെൻസൺ, അഡ്വ. അഭിലാഷ് ചന്ദ്രൻ, സുരേഷ് കാവുംഭാഗം എന്നിവർ  സംസാരിച്ചു. മീഡിയ പാർട്ണർ റേഡിയോ മാക്‌ഫാസ്‌റ് പ്രോജക്ടിന്റെ ഭാഗമാണ്.

RELATED STORIES