പുനലൂരിൽ കൊലപാത ശ്രമം പ്രതികൾ പിടിയിൽ

കൊല്ലം: പുനലൂരിനടുത്ത് കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് പുനലൂർ പേപ്പർ മില്ലിന് സമീപം വാടകക്ക് താമസിസ്സുന്ന സെയ്ദ് മകൻ 34 വയസുള്ള ഷാജിയേയും അദ്ദേഹത്തിൻ്റെ പെട്ടി ഓട്ടോയുടെ ഡ്രൈവർ സിദ്ദീഖിനേയും മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പരാതി.


കേസിലെ പ്രതികളും കാർ യാത്രക്കാരുമായ (1) പുനലൂർ വില്ലേജിൽ മുസാവരിക്കുന്ന് എന്ന സ്ഥലത്ത് കാഞ്ഞിരംവിള പുത്തൻ വീട്ടിൽ നാസിം മകൻ കുക്കു എന്ന് വിളിക്കുന്ന 24 വയസുള്ള റിയാസ്, (2) പുനലൂർ വില്ലേജിൽ പേപ്പർമില്ല് വാർഡിൽ‌ പാലക്കോട് എന്ന സ്ഥലത്ത് തെങ്ങുംതറയിൽ വീട്ടിൽ കബീർ മകൻ 25 വയസുള്ള ഫയാസ് കബീർ എന്നിവരെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.


2020 നവംബർ നാല് രാത്രി 08.50 മണിയോടുകൂടി പുനലൂർ പേപ്പർ മിൽ ഭാ​ഗത്തുള്ള സെന്റ് ​ഗോരേറ്റി സ്കുളിന് സമീപം വച്ചായിരുന്നു സംഭവം എന്ന് അറിയുന്നു.

RELATED STORIES