ഇന്ത്യയിൽ ഇന്ധന വിലയിൽ വീണ്ടും ഇരുട്ടടി

ന്യൂഡൽഹി: കോവിഡ് കാലത്ത് പോലും രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ​ കൂടി കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന്​ 15 പൈ​സ വ​രെ​യാ​ണ് ഉ​യ​ർ​ന്ന​ത്. 


കഴിഞ്ഞ ചില ദിവസങ്ങളിൽ ഒര് ലിറ്റർ ഡീ​സ​ലി​ന് 20 പൈ​സ​യും, ക​ഴി​ഞ്ഞ​ ദി​വ​സം വീണ്ടും പെ​ട്രോ​ളി​ന്​ 17 പൈസയും ​ഡീ​സ​ലി​ന്​ 22 ഉം ​പൈ​സയും കൂ​ടി​യി​രു​ന്നു. ര​ണ്ടു​മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ്​ ഇ​ന്ധ​ന​വി​ല കൂ​ടു​ന്ന​ത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.


ന്യൂഡ​ൽ​ഹി​യി​ൽ ശ​നി​യാ​ഴ്​​ച 15 പൈ​സ കൂ​ടിയിട്ടുണ്ട്.  പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന്​ 81.38 രൂ​പ​യാ​യി. 20 പൈ​സ കൂ​ടി​യ​തോ​ടെ ഡീ​സ​ലി​ന് 70.88 രൂ​പ​യാ​യി. മും​ബൈ​യി​ൽ പെ​ട്രോ​ളി​ന് 17 പൈ​സ കൂ​ടി 88.09 രൂ​പ​യും 23 പൈ​സ ഉ​യ​ർ​ന്ന് ഡീ​സ​ലി​ന് 77.34 രൂ​പ​യു​മാ​ണ് ശ​നി​യാ​ഴ്​​ച​ത്തെ വി​ല.


ഈ നിലക്ക് പോയാൽ രാജ്യം എവിടെ വരെ എത്തുമെന്ന് ചിന്തിക്കുകയാണ് സാമ്പത്തിക ശാസ്ത്രജ്ഞർ. കോവിഡ് കാലത്ത് പോലും ജനത്തിന് സമാധാനമായി ജീവിക്കാൻ അനുവദിക്കാത്ത നിയമത്തെ ജനം വെറുക്കുകയും, ഒപ്പം  ഈ നിലക്ക് കാര്യങ്ങൾ നീങ്ങുന്ന പക്ഷം  വരുവാനിരിക്കുന്ന രാഷ്ട്രീയ തെരെഞ്ഞെടുപ്പിനെ  കാര്യമായി ബാധിക്കുമെന്നും പരക്കെ ആക്ഷേപമുണ്ട്.

RELATED STORIES