ലോകകപ്പിലെ ഇന്ത്യൻ ഹീറോ:  ഗൗതം ഗംഭീർ വിരമിച്ചു

ന്യൂഡൽഹി: ഏകദിന, ട്വന്റി20 ലോകകപ്പുകൾ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.ഈ ടൂർണമെന്റുകളിൽ ഇന്ത്യയുടെ നട്ടെല്ലായത് ഗംഭീറിന്റെ പ്രകടനമായിരുന്നു. രണ്ട് വർഷക്കാലമായി ദേശീയ ടീമിലേക്കു മടങ്ങിയെത്താൻ സാധിക്കാതിരുന്നതോടെയാണ് വിരമിക്കൽ പ്രഖ്യാപനമെത്തിയത്.

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പ്ലേയർ ഓഫ് ഇയർ പുരസ്കാരം നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ ഡൽഹിക്കായുള്ള മൽ‌സരത്തിലായിരിക്കും ഗംഭീർ അവസാനമായി കളിക്കുക.

ടെസ്റ്റിൽ 4154 റൺസ് നേടിയിട്ടുണ്ട്. 9 സെഞ്ചുറിയും 22 അർധ സെഞ്ചുറിയും ഉൾപ്പെടെയാണിത്. 147 ഏകദിന ൽസരങ്ങളിൽനിന്നായി 5238 റൺസും നേടിയിട്ടുണ്ട്. ട്വന്റി20യിൽ 37 രാജ്യാന്തര മൽസരങ്ങളും താരം കളിച്ചു.

 ഗംഭീർ വിരമിക്കുന്ന കാര്യം ആരാധകരെ അറിയിച്ചത്, സമൂഹമാധ്യമത്തിലൂടെയാണ് . 2012ലും 2014ലും കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലെ ഐപിഎൽ‌ കിരീടത്തിലേക്കു നയിച്ചത് ഗംഭീറാണ്. അടുത്ത വർഷം നടക്കുന്ന ഐപിഎല്ലിലും ഗംഭീർ ഉണ്ടാകില്ല. 

RELATED STORIES