കേന്ദ്ര സാഹിത്യ അവാർഡ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: എസ് രമേശന്‍ നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ‘ഗുരുപൗര്‍ണ്ണമി’എന്ന കാവ്യത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. അവാര്‍ഡ് പ്രഖ്യാപനം ഡല്‍ഹിയില്‍ നടന്നു .
ഇംഗ്ലീഷ് സാഹിത്യത്തില്‍ അനീസ് സലിമിനാണ് അവാര്‍ഡ് . ‘ ദ ബ്ലൈന്‍ഡ് ലേഡീസ് ഡിസന്റന്‍സ് ‘ ആണ് അവാര്‍ഡിന് അര്‍ഹമായത്.

കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീനിവാസ റാവു ആണ് ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത് .സി രാധാകൃഷ്ണന്‍ , എംഎം ബഷീര്‍, എം മുകുന്ദന്‍ എന്നിവരടങ്ങിയ കേന്ദ്ര സാഹിത്യ അക്കാദമി ജൂറി അംഗങ്ങളാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. അവാര്‍ഡ് ജനുവരി 29നു ഡല്‍ഹിയില്‍ സമ്മാനിക്കും.

 450 ഓളം ചലച്ചിത്ര ഗാനങ്ങൾ എസ് രമേശൻ നായർ രചിച്ചിട്ടുണ്ട്. . ആകാശവാണിയിൽ നിർമാതാവായും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും എസ്.രമേശൻ നായർ പ്രവർത്തിച്ചിട്ടുണ്ട്. 

RELATED STORIES