ഹര്‍ത്താലല്ല ഇവിടെ സ്വസ്ഥതയാന്നു മനുഷര്‍ക്കാവശ്യം...

സന്തോഷ് പന്തളം


        കഴിഞ്ഞ ദിവസത്തെ ശബരിമല സംബന്ധിച്ച കോടതിവിധി കേരളാജനതയെ പ്രത്യേകാല്‍ പത്തനംതിട്ട ജില്ലക്കാരെ വളരെ ബുദ്ധിമുട്ടിലും പ്രതിസന്ധികളിലും കൊണ്ടെത്തിച്ചു. ഇപ്പോഴും ഹര്‍ത്താവും അടിപിടികളും വാക്കുതര്‍ക്കങ്ങളും വഴിതടയലുമെല്ലാം അവിടവിടങ്ങളില്‍ നടനമാടിക്കൊണ്ടിരിക്കുന്നു. വിഷയങ്ങളെ ഊതി വീര്‍പ്പിച്ച് മുതലെടുക്കുവാന്‍ ഇതിന്‍റെ പേരില്‍ ചില രാഷ്ട്രീയകക്ഷികളും ചില മതപ്രവര്‍ത്തകരും കരുതിക്കൂട്ടി ഒളിഞ്ഞിരുന്നുകൊണ്ട് തന്ത്രപരമായി ജനങ്ങളിലേക്ക് പ്രശ്നങ്ങളുടെ വിത്തുകള്‍ വാരിവിതറിക്കൊണ്ടിരിക്കുന്നു.


        ആശയക്കുഴപ്പങ്ങളില്‍ മനുഷ്യരെ കൊണ്ടെത്തിച്ച് പാവപ്പെട്ടവരുടെ ജീവിതത്തെ തച്ചുടക്കുവാനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില സാമൂഹ്യദ്രോഹികള്‍. മഴസമയത്ത് കിളിര്‍ക്കുന്ന കുമിള്‍പോലെ ഈ നാളുകളില്‍ അവിടവിടങ്ങളിലായി മുളച്ചുവന്നുകൊണ്ടിരിക്കുന്നു.


        ശബരിമലകോടതിവിധിയുടെ വിഷയത്തെ സംബന്ധിച്ച് ചുക്കാന്‍ പിടിക്കുന്ന വലിയവര്‍ അങ്ങ് നാല് ഭിത്തിക്കകത്തിരുന്ന് തന്ത്രങ്ങള്‍ നെയ്ത് അമ്പ് കുലച്ചു വിടുന്നു. പാവപ്പെട്ടവരായ അണികള്‍ അമരുമ്പോള്‍ ഇവിടെ ഹര്‍ത്താലുമായി.


        പാവപ്പെട്ടവന്‍റെ തലമുറകളുടെ വിദ്യാഭ്യാസഭാവി ഇവിടെ തകര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ അണിയറ ശില്‍പികളുടെ മക്കള്‍ അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഇംഗ്ലണ്ട്, ജര്‍മ്മനി തുടങ്ങിയ സമാധാന രാജ്യങ്ങളില്‍ വിദ്യാഭ്യാസം ചെയ്ത് നന്മപ്രാപിച്ചുകൊണ്ടിരിക്കുന്നു.


        അണികളുടെ മക്കള്‍ നിത്യവും ഹര്‍ത്താലിലും ബഹളങ്ങള്‍ക്കുമിടയില്‍ നശിച്ചുകൊണ്ടുമിരിക്കുന്നു. ഇനിയെങ്കിലും കണ്ണു തുറക്കാമേ കേരളാ ജനതയെ? തലമുറകളെ ഓര്‍ത്തെങ്കിലും നമ്മുടെ തല ഉയര്‍ത്തി കേരളത്തെ നോക്കാമോ? നമ്മുടെ രാജ്യത്തെക്കാളും 300 വര്‍ഷത്തിന്‍റെ മുമ്പിലാണ് മുകളില്‍ പേരു പറഞ്ഞ രാജ്യങ്ങളെന്ന് ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ ഏറെ നല്ലതായിരിക്കും.


        ഈ നാളുകളില്‍ പന്തളവും പരിസരപ്രദേശങ്ങളും യുദ്ധകെടുതിപോലെ ഓരോനിമിഷവും നടനമാടു ന്നത് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഈ യുദ്ധങ്ങള്‍ ദൈവത്തോടുള്ള പ്രതിബദ്ധതയാണോ അതോ മറ്റേതെങ്കിലും കാര്യങ്ങള്‍ക്കോ എന്ന് സാമാന്യബോധമുള്ളവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.


        നാളുകള്‍കൊണ്ട് ശബരിമലപോലുള്ള സ്ഥലങ്ങളില്‍ അവരവരുടെ വിശ്വാസത്തിനും അനുഗ്രഹത്തി കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തില്‍ ഈ ഹര്‍ത്താലുകള്‍ എവിടെയായിരുന്നു. അന്ന് നാം കണ്ടത് ഏകമതം, ഐക്യത്തിന്‍റെ കരം.... ഇതാണ് വെള്ളപ്പൊക്കത്തില്‍ മനസ്സിലാക്കിയതെങ്കിലും അല്‍പം കഴിഞ്ഞതേയുള്ളു വീണ്ടും മാളത്തിലിരുന്ന മൂര്‍ഖന്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു.


        തമ്മില്‍ തമ്മില്‍ തല്ലി ചോരക്കുടിക്കുന്ന മതത്തെയോ രാഷ്ട്രത്തെയോ ഇവിടെ ജനങ്ങള്‍ക്കാവശ്യമില്ല. ഒത്തൊരുമയോടെ സമാധാന അന്തരീക്ഷത്തില്‍ ജീവിതം നയിക്കുന്ന മനുഷ്യരെയാണ് നമുക്കാവശ്യം. നല്ല മതത്തെയും, ആചാരാനുഷ്ഠാനങ്ങളെയും ഈ ജനത ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നു. ജനജീവിതത്തെ നാശമാക്കുന്ന ഹര്‍ത്താല്‍ വരുമ്പോള്‍ ഉള്ളുകൊണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരെ, ജനം ശപിക്കുന്നു.


        നാം ചെയ്യേണ്ടത് ചുറ്റുപാടുള്ള, കഷ്ടമനുഭവിക്കുന്ന, രോഗത്തിനടിമയായവരെ ചെന്ന് കണ്ട് നമുക്ക് ചെയ്യാന്‍ കഴിയുന്ന കൈത്താങ്ങളുകള്‍ ചെയ്തുകൊടുക്കാം, അവരെ കുളിപ്പിച്ച് ഒരു നേരത്തെ ആഹാരം വാരി കൊടുത്ത് അവരുമായി അല്‍പസമയം ചെലവിടാം. അവരാണ് നമ്മുടെ അനുഗ്രഹം എന്ന് മറന്നു പോകരുതേ. രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചവര്‍ വരെ ഇവിടെ നിന്നും കടന്നുപോയി. ഇവിടെ സ്വന്തമെന്ന് പറയുവാന്‍ ഒന്നുമില്ല.... ആരുമില്ല... ഇവിടെ ഞങ്ങ ളുടെ സ്വത്തിനും ജീവനും  സംരക്ഷണം വേണം. അത് ഞങ്ങളുടെ അവകാശമാണ് എന്നറിയിക്കട്ടെ.


        എല്ലാവര്‍ക്കും സ്വസ്ഥത പകരുന്ന നല്ലനാളിനായി പ്രവര്‍ത്തിക്കാം വഴിതടയലും ഹര്‍ത്താലും ഇവിടെ ജനത്തിന് ആവശ്യമില്ല സമാധനപരമായ ജീവിതത്തിനുടമകളെ നമുക്ക് വാര്‍ത്തെടുക്കാം അതാണ് രാജ്യത്തിന്‍റെ നന്മ എന്ന് മറന്നും പോകരുതേ.