ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്വന്ഷന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Reporter: News Desk 02-Mar-2021607

മുളക്കുഴ: 2021 മാര്‍ച്ച് 11 മുതല്‍ 13 (വ്യാഴം, വെള്ളി, ശനി) വരെ മുളക്കുഴ സീയോന് കുന്നില്‍ നടക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. എന്റെ നീതിമാന് വിശ്വാസത്താല്‍ ജീവിക്കും എന്നതാണ് ഈ വര്‍ഷത്തെ കണ്വന്ഷന് തീം. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി തോമസ് ഉദ്ഘാടനം ചെയ്യുന്ന ജനറല്‍ കണ്‍വന്‍ഷനില്‍ അഭിഷിക്തരായ ദൈവദാസന്മാര് ദൈവവചനം ശുശ്രൂഷിക്കും. ചര്‍ച്ച് ഗോഡ് ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ.റെജി, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ റ്റി.എം മാമച്ചന്, എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു.കെ മാത്യു, സ്റ്റേറ്റ് കൗണ്‍സില്‍ എന്നിവര്‍ കണ്വന്ഷന് നേതൃത്വം നല്‍കും. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സഭാ ആസ്ഥാനത്ത് പ്രത്യേകമായി തയ്യാറാക്കുന്ന പന്തലില്‍ വെച്ചാണ് കണ്വന്ഷന് നടക്കുന്നത്. പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് കണ്വന്ഷന് സ്ഥലത്തേക്ക് പ്രവേശനമുള്ളത്. വൈ.പി.ഇ മീഡിയായുടെ നേതൃത്വത്തില്‍ ഫെയ്സ് ബുക്ക്, യു്യൂടൂബ് ലൈവും ഇതര സാമൂഹിക മാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേഷണം ഉണ്ടായിരുക്കുമെന്ന് മീഡിയ ഡയറക്ടര്‍ പാസ്റ്റര്‍ സാംകുട്ടി മാത്യൂവും, സെക്രട്ടറി പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കലും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കണ്വന്ഷന് തല്‍സമയം വീക്ഷീക്കുവാന്‍ https://www.youtube.com/c/ypemedia.
RELATED STORIES
തിരുവല്ലയിൽ യുവാവിനെ ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തി - ഹോട്ടൽ തിലകിലോട്ട് കയറുന്ന ഭാഗത്ത് ഇടതു വശത്തായാണ് മൃതദേഹം കാണപ്പെട്ടത്. തിലകിനടുത്തുള്ള പാഴ്സൽ കമ്പനിയിലേക്ക് വന്ന ലോറിയുടെ പിൻചക്രങ്ങൾക്കിടയിൽ നിന്നും ശരീര അവശിഷ്ടങ്ങൾ കണ്ടെടുത്തതായി തിരുവല്ല സി ഐ പറഞ്ഞു. ഈ ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ താൻ ഒന്നും കണ്ടിട്ടില്ലന്ന് ഡ്രൈവർ പറയുന്നു.
News Desk16-Apr-2021സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്: ദമ്പതിമാർ അറസ്റ്റിൽ - ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ ദമ്പതിമാർ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് ഒരു പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തി ബലമായി കാറിൽ കയറ്റിയ ശേഷം മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്നിരുന്ന ഒന്നേകാൽ പവന്റെ മാലയും ബാഗിൽ ഉണ്ടായിരുന്ന 20,000 രൂപയും കവർച്ച ചെയ്യുകയായിരുന്നു. അതിനു ശേഷം പെൺകുട്ടിയെ പാലാരിവട്ടത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു. ഈ കേസിലെ അന്വേഷണത്തിനിടെയാണ് പ്രതികൾ ഇതേ ദിവസം മറ്റൊരു പെൺകുട്ടിയെ കൂടി സമാനമായ രീതിയിൽ കവർച്ചയ്ക്കിരയാക്കിയതായി വിവരം ലഭിച്ചത്.
News Desk16-Apr-2021മുഖ്യമന്ത്രിയുടെ ആശുപത്രില്‍ നിന്നുള്ള മടക്കയാത്രയിലും വിവാദം - കോഴിക്കോട് മെഡികല്‍ കോളജില്‍നിന്നു മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഭാര്യ കമല കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇവര്‍ പി പി ഇ കിറ്റ് ധരിക്കാതെ മാസ്ക് മാത്രം ധരിച്ചു മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണു മടങ്ങിയത്. കൊച്ചുമകന്, സെക്യൂരിറ്റി, ഡ്രൈവര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ യാത്രയയ്ക്കാന്‍ ഒട്ടേറെപ്പേര്‍ ആശുപത്രിയിലെത്തുകയും ചെയ്തു.
News Desk16-Apr-2021സിബിഐ മുൻ ഡയറക്ടർ രഞ്ജിത്ത് സിൻഹ അന്തരിച്ചു - 1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത്ത് സിൻഹ. 2012ലാണ് രഞ്ജിത്ത് സിൻഹ സിബിഐ ഡയറക്ടറായി നിയമിതനായത്. ഐടിബിപി ഡയറക്ടർ ജനറൽ ഉൾപ്പെടെ പല നിർണ്ണായക പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
News Desk16-Apr-2021യൂസഫലി നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി - ഞായറാഴ്ചയാണ് യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചി പനങ്ങാട്ടെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്.തിങ്കളാഴ്ച പുലർച്ചെയോടെ യൂസഫലി അബുദാബിയിലെത്തിയിരുന്നു. തുടർന്നാണ് നട്ടെല്ലിന്റെ ചികിൽസയ്ക്ക് വിധേയനായത്. ശസ്ത്രക്രിയക്ക് ശേഷം യൂസഫലി സുഖം പ്രാപിച്ച് വരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.
News Desk16-Apr-2021തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശക വിലക്ക് - അതേസമയം സംസ്ഥാനത്ത് ഇന്ന്, കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നിരിക്കുകയാണ്. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ സുരക്ഷ മുന്‍നിര്‍ത്തി സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയുമായി സഹകരിക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
News Desk16-Apr-2021തമിഴ് നടൻ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - നടന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം വിവേക് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
News Desk16-Apr-2021ഐ.സി.എസ്.സി പത്ത്, പന്ത്രണ്ട് പരീക്ഷകൾ മാറ്റിവച്ചു - ഡൽഹി:കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ ഇന്ത്യൻ സാഹചര്യത്തിൽ ഐ.സി.എസ്.സി പത്ത്, പന്ത്രണ്ട് ക്ളാസ് പരീക്ഷകൾ മാറ്റിവച്ചു.പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. മുൻപ് സി.ബി.എസ്.സി പരീക്ഷകളും മാറ്റി വച്ചിരുന്നു.
News Desk16-Apr-2021തമിഴ്നാട്ടിലേക്ക് ഇ-പാസ് നിർബന്ധം - ഫെബ്രുവരിയിൽ തമിഴ്നാട് ഇ പാസ് നിർബന്ധമാക്കിയതിനെത്തുടർന്ന് മലയാളികൾ അതിർത്തിയിൽ പാസില്ലാതെ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് പരിശോധനയ്ക്ക് അയവുവന്നു. മുന്നറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച തമിഴ്നാട് അധികൃതർ വീണ്ടും പരിശോധന കർശനമാക്കിയത്. ഇതോടെ വ്യാഴാഴ്ച ഇ പാസ് ഇല്ലാതെ തമിഴ്നാട്ടിലേക്ക് പോയ യാത്രക്കാർ ദുരിതത്തിലായി
News Desk16-Apr-2021രാജ്യസഭ തെരഞ്ഞെടുപ്പ്: ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും ഇടത് സ്ഥാനാർത്ഥികൾ. - പിബി വിലയിരുത്തി. എന്നാൽ ടേംവ്യവസ്ഥയിൽ ഇളവ് ഇപ്പോൾ സാധ്യമല്ലെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തു നിയമസഭയിലേക്ക് ടേം നിബന്ധന നടപ്പാക്കിയത് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. ഇതോടെയാണ് കെ കെ രാഗേഷിനെ ഒഴിവാക്കി, പകരം സാധ്യതാപട്ടികയിലുണ്ടായിരുന്നവർക്ക് അവസരം നൽകാൻ തീരുമാനമായത്. ദേശാഭിമാനിയുടെ ദില്ലി ബ്യൂറോ ചീഫായിരുന്നു ജോൺ ബ്രിട്ടാസ്. പിന്നീട് കൈരളി ടിവി തുടങ്ങിയപ്പോൾ ചാനലിന്റെ ചീഫ് എഡിറ്ററും പിന്നീട് എംഡിയുമായി. ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരെ കാണാനെത്തുമ്പോൾ എപ്പോഴും മുഖ്യ ഉപദേഷ്ടാക്കളിലൊരാളായ ജോൺ ബ്രിട്ടാസും ഒപ്പമുണ്ടാകാറുണ്ട്. എസ്എഫ്ഐയുടെ ദേശീയമുഖമായിരുന്നു ഡോ. വി ശിവദാസൻ. എസ്എഫ്ഐയുടെ ദേശീയപ്രസിഡന്റായിരിക്കേ, പല ദേശീയ വിദ്യാർത്ഥിപ്രക്ഷോഭങ്ങളുടെയും നേതൃനിരയിൽ അദ്ദേഹമുണ്ടായിരുന്നു. ആ സ്ഥാനമൊഴിഞ്ഞ ശേഷം ഇപ്പോൾ
News Desk16-Apr-2021നിങ്ങളുടെ മെയിൽ ഐഡിയും മൊബൈൽ നമ്പറും വെച്ച് വിവരങ്ങൾ ചോർത്തിയോ? അറിയാൻ ഒരു വഴിയുണ്ട് - നിങ്ങളുടെ മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് നിങ്ങളുടെ പേര്, ലൊക്കേഷന്‍, യൂസർനെയിം തുടങ്ങിയ വിവരങ്ങൾ ചോർത്തുകയോ മറ്റ് സൈറ്റുകൾ എടുത്തിട്ടുണ്ടോ എന്ന് അറിയാന്‍ ഒരു വഴിയുണ്ട്. എന്തെന്ന് നോക്കാം
News Desk15-Apr-202115 വയസ്സുകാരനെ കുത്തിക്കൊന്നു - വള്ളിക്കുന്നത്ത് 15 വയസ്സുകാരനെ കുത്തിക്കൊന്നു. പടയണിവെട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരുക്കേറ്റിട്ടുണ്ടന്നൊണ് വിവരം. ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് സിപിഐഎം ആരോപണം. സംഭവത്തിൽ പ്രതികളായവർക്കായി പൊ
News Desk15-Apr-2021അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി - ഇതിനിടെ സംസ്ഥാനത്ത് പരിശോധന വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ മാസ് കോവിഡ് പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കാകും ഇത്തരത്തില്‍ കൂട്ട കോവിഡ് പരിശോധന നടത്തുക. രാജ്യത്തുടനീളം കോവിഡ് അതിതീവ്രവ്യാപനത്തിലേക്ക് കടന്നതോടെ പല സംസ്ഥാനങ്ങളും കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. കര്‍ഫ്യൂ അടക്കം പലയിടത്തും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തും ഏത് രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമാകും.
News Desk15-Apr-2021വലയില്‍ കുടുങ്ങിയത് 17 പെണ്‍കുട്ടികള്‍: തട്ടിയെടുത്തത് പത്തു കോടിയോളം - മുപ്പതുകാരിയായ യുവതിയെ മലേഷ്യയില്‍ ബിസിനസ് ബാങ്കിങ് മാനേജരാണെന്നും റസ്റ്ററന്റ് ഉടമയാണെന്നും പരിചയപ്പെടുത്തി വിവാഹ വാഗ്ദാനം നല്കി ടിയാന് എന്ന പേരില്‍ പരിചയപ്പെട്ടാണ് വഞ്ചിച്ചത്. അതുകൂടാതെ ക്വാലാലംപൂരില്‍ തന്നെ ഇരുപത്തിയൊന്‍പതുകാരിയായ മറ്റൊരു യുവതിയെയും ഇയാള്‍ പറ്റിക്കാന്‍ ശ്രമിച്ചെന്നും പൊലീസിനു പരാതി ലഭിച്ചിരുന്നു. ڇഷാദി ഡോട്ട് കോംچ എന്ന വെബ്സൈറ്റ് വഴിയാണ് പെണ്‍കുട്ടികളെ പ്രതി പരിചയപ്പെട്ടതും വഞ്ചന നടത്തിയതും. ഇത്തരത്തില്‍ ടിജു പതിനേഴ് മലേഷ്യന്‍ പെണ്‍കുട്ടികളെയും അഞ്ച് യുവാക്കളെയും കബളിപ്പിച്ചിട്ടുള്ളതായി പരാതി ലഭിച്ചിരുന്നു. അച്ഛന് ചെറുപ്പത്തിലേ നഷ്ടപ്പെട്ട പെണ്‍കുട്ടി മാതാവിന്റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്. ഇതെല്ലം അറിഞ്ഞ യുവതി കബളിക്കപ്പെട്ടെന്ന് മനസിലാക്കി ടിജു തട്ടിപ്പുകാരനാണെന്ന് വീട്ടില്‍ അറിയിക്കുകയായിരുന്നു.
News Desk14-Apr-2021സ്വന്തം മകളെ വിറ്റ മാതാപിതാക്കൾ അറസ്റ്റിൽ - പത്ത് ലക്ഷം രൂപക്ക് സ്വന്തം മകളെ വിറ്റ മാതാപിതാക്കൾ അറസ്റ്റിൽ. പതിനൊന്നു വയസ്സുകാരിയായ പെൺകുട്ടിയെയാണ് മാതാപിതാക്കൾ വിറ്റത്. സംഭവത്തിൽ സേലം അന്നദാനപ്പട്ടി കീരനായ്ക്കൻപ്പട്ടി പെരുമാൾ നഗർ സതീഷ് കുമാർ (42), ഭാര്യ സുമതി (36) എന്നിവരെ സേലം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ വാങ്ങിയ വ്യാപാരി ചൂരമഗംലം മുല്ലൈനഗർ സ്വദേശി കൃഷ്ണൻ (50) എന്നയാളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുക
News Desk14-Apr-2021വാക്സിൻ നയത്തിൽ മാറ്റവുമായി കേന്ദ്ര സർക്കാർ - മേയ് മാസം ആദ്യ വാരം മുതലായിരിക്കും രാജ്യത്ത് സ്പുട്നിക് വാക്സിന് വിതരണം ചെയ്യുക. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഇന്നാണ് സ്പുട്നിക് 5 വാക്സിന് അനുമതി നല്‍കിയത്. ഇതോടെ ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനായി സ്പുട്നിക്. ഈ വാക്സിന് ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. 18നും 99 വയസിനും ഇടയിലുള്ള 1600 പേരിലാണ് ഇതുവരെ ഇന്ത്യയില്‍ സ്പുട്നിക് പരീക്ഷണം നടത്തിയത്. 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്സിന് നല്‍കുക എന്ന ലക്ഷ്യം വെച്ചാണ് നടപടി.
News Desk13-Apr-2021ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ പ്രവർത്തകർ കൈകോർക്കുന്നു - ചെയര്‍മാനായ ശ്രീ ജോസ് പുന്നൂസ്, ഹൂസ്റ്റണിലെ സ്ഥിരതാമസക്കാരനും, മാഗിന്റെ സജീവ പ്രവര്‍ത്തകനുമാണ്. ജോസ് പുന്നൂസും, അദ്ദേഹത്തിന്റെ ഭാര്യ ആലീസും, സ്വപ്രയത്നത്താല്‍ സ്വായത്തമാക്കിയ പത്തനാപുരത്തുള്ള കോടികള്‍ വിലമതിക്കുന്ന ഒരേക്കര്‍ സ്ഥലം ഫോമാ പാര്‍പ്പിട പദ്ധതിക്ക് സംഭാവനയായി നല്‍കിയിരുന്നു. അവിടെയാണ് ഇപ്പോള്‍ ആദ്യത്തെ പ്രൊജക്റ്റ് ആരംഭിക്കുന്നത്. വൈസ് ചെയര്‍മാനായി തെരെഞ്ഞെടുത്ത ടോമി മ്യാല്‍ക്കരപ്പുറത്ത് മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ മുന്‍ പ്രസിഡന്റും ക്നാനായ കാത്തലിക് കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാണ്. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്.
News Desk13-Apr-2021പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ - പത്തനംതിട്ട: ആറന്മുളയില് മോഷണക്കേസ് പ്രതി കൈവിലങ്ങുമായി പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രതി പിടിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതീഷ് എന്ന മോഷണകേസ് പ്രതി ഓടി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം. കഴിഞ്ഞ ദിവസം കുമ്പഴയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച അച്ഛനും ഇതേരീതിയില്‍ പൊലീസിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് പിന്നീട് പ്രതിയെ പിടികൂടിയത്.
News Desk11-Apr-2021എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി ചതുപ്പിലിറക്കി - ഇന്ത്യയിലെ പ്രമുഖ വ്യവസായിയും മലയാളിയുമായ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി ചതുപ്പിലിറക്കി.കുമ്പളം ടോൾ പ്ലാസയ്ക്കു സമീപമാണ്ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്.ഹെലികോപ്റ്ററിൽ അഞ്ച് യാത്രക്കാർ ഉണ്ടായിരുന്നു.എല്ലാവരും സുരക്ഷിതരാണ്.യൂസഫലിയുടെ ഭാര്യയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
News Desk11-Apr-2021ഇറ്റാലിയന്‍ റോഡ് ഇനി അറിയപ്പെടുക മലയാളി കന്യാസ്ത്രീകളുടെ പേരില്‍ - വെട്ടത്ത് എന്നിവരാണ് ഇറ്റലിയിൽ അപൂര്‍വ്വ ആദരവിന് അര്‍ഹരായിരിക്കുന്നത്. റോമ നഗരത്തിന് സമീപമുള്ള സാക്രോഭാനോ എന്ന മുനിസിപ്പാലിറ്റിയാണ് കൊറോണ ബാധിതര്‍ക്കു വേണ്ടി രാവും പകലും കഠിനപ്രയത്നം നടത്തിയ സിസ്റ്റർ ഡെയ്സിയും സിസ്റ്റര്‍ തെരേസയും ഉള്‍പ്പെടെയുള്ള വനിത നേഴ്സുമാരുടെ പേരുകള്‍ റോഡിന് നല്കി ആദരമ
News Desk10-Apr-2021