രാഷ്ട്രീയക്കാരെ നിങ്ങൾക്ക് സമാധാനമായോ???

 രാഷ്ട്രീയക്കാരെ നിങ്ങൾക്ക് സമാധാനമായോ???

കൊറോണ പകരുവാൻ ഇത്രത്തോളം അധഃപതനം ചെയ്തു വച്ചത് ഇവിടെത്തെ രാഷ്ട്രീയ പാർട്ടികളാണ്. ഇവിടെത്തെ  രാഷ്ട്രീയ കക്ഷികളുടെ ഉന്നതർക്കെതിരെ മുഖം നോക്കാതെ കൊലക്കുറ്റത്തിന് കേസെടുത്ത്  ജയിലിലടക്കണം. ഇവരൊക്കെ ഓരോ പേരിൽ കേരളത്തിൽ ഇലക്ഷന് പ്രജരണം നടത്തിയതിൻ്റെ പ്രതിഫലനമാണ് ഇത്രയും വലിയ നിലയിലുള്ള കോവിഡ് വ്യാപനം.

                ഇപ്പോൾ പാവങ്ങളായ പോലീസുക്കാരെ നിരത്തിറക്കി ജനത്തെ നിയന്ത്രിക്കാൻ ഇവർ കല്പന പുറപ്പെടുവിച്ചിരിക്കുകയാണ്. നാണമില്ലേ നിങ്ങൾക്ക് കല്പ്പന പുറപ്പെടുവിക്കുവാൻ? ഭരണകർത്താക്കൾക്ക് ഇനി മിണ്ടുവാൻ അവകാശവും യാതൊരു  യോഗ്യതയും ഇവിടെ ഇല്ല എന്ന്

ഉറപ്പിച്ചു പറയുകയാണ്... കാരണം നിങ്ങൾ മുഖനേയാണ് ഞങ്ങളുടെ പ്രിയപ്പെട്ടവർ പലരും ഇപ്പോൾ മരണപ്പെട്ടതും  അത് തുടർന്നുകൊണ്ടിരിക്കുന്നതും.

ബഹുമാനപ്പെട്ട കോടതി ഈ വിഷയത്തിൽ ഇടപ്പെട്ട് തിന്റെ ഉത്തരവാദികളായ രാഷ്ട്രിയ നേതാക്കൻമാരെ കണ്ടുപിടിച്ചു ഇന്ത്യൻ നിയമം അനുസരിച്ച് കുറ്റക്കാരാക്കി ജയിൽ ശിക്ഷ ഉറപ്പാക്കുക. പരമോന്നത കോടതി ഇവരെ പേടിക്കരുത്. ഇവരെ സംരക്ഷിച്ചാൽ ദൈവം നിങ്ങൾക്കെതിരായി എഴുന്നേൽക്കും മറന്നു പോകരുത്. കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യണം. നിങ്ങൾ ചിന്തിച്ചു നോക്കൂ എത്ര കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ നഷ്ടപ്പെട്ടു, ഭർത്താൻമാർ, ഭാര്യമാർ, ഗർഭിണികൾ, മക്കൾ തുടങ്ങിയവർ. ഇതിന് ഈ രാഷ്ട്രിയക്കാർ ഇന്നല്ലെങ്കിൽ നാളെ ദൈവ മുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടിവരും അതിനു യാതൊരു സംശയവുമില്ലാത്ത കാര്യമാണ്.  

           നിങ്ങൾക്ക് കുറച്ചു കാലം കഴിഞ്ഞിട്ടു  ഇലക്ഷൻ നടത്താമയിരുന്നല്ലോ? ഇപ്പോൾ ഇലക്ഷൻ നടത്തിയില്ലെങ്കിൽ ഇവിടെ ആകാശമൊന്നും ഇടിഞ്ഞു വീഴുകയില്ലായിരുന്നു. നമ്മുടെ തലമുറകളുടെ വിദ്യഭാസം നിങ്ങൾ മാറ്റിയില്ലേ? അതിനെക്കാളും വലുതാണോ നിങ്ങളുടെയൊക്കെ രാഷ്ട്രീയ യാത്രകളും കെട്ടിപിടുത്തവും? അത്രക്ക് രാജ്യത്തോട് നിങ്ങൾക്ക് അടങ്ങാത്ത  സ്നേഹമെങ്കിൽ  എല്ലാ പാർട്ടികളുടെയും നേതാക്കൻമാരിൽ നിന്നും അഭിപ്രായങ്ങൾ ആരാഞ്ഞിട്ട് ഇലക്ഷൻ കമ്മിഷന്റെ നേതൃത്വത്തിൽ ജനത്തിന്റെ മുമ്പിൽ ഓൺലൈൻ സംവിധാനത്തിൽക്കൂടി പരസ്യമായി ചീട്ട് ഇട്ട് പാർട്ടിക്കാരെ തെരെഞ്ഞെടുക്കാമായിരുന്നില്ലേ? അങ്ങനെ ചെയ്തുവെങ്കിൽ ലോകത്തിന്റെ മുന്നിൽ നിങ്ങൾക്ക് ലഭിക്കാവുന്ന അഭിനന്ദനങ്ങൾ എത്ര വലുതായിരിക്കും എന്ന് ചിന്തിക്കാമായിരുന്നില്ലേ? കഷ്ടം അതിനൊന്നും പലരുടെയും മൂള വികസിച്ചിട്ടില്ല എന്ന് പറയുന്നതിൽ ഇവിടെ യാതൊരു തെറ്റുമില്ല.

ഇതൊരു ജനാധിപത്യ രാജ്യമാണ് ഇന്ത്യൻ പൗരന് ഇവിടെ പറയുവാനുള്ള  അവസരവും സ്വാതന്ത്ര്യവുമുണ്ട്. അത് ഇവിടെ സൗമ്യമായ ഭാഷയിൽ ഞങ്ങൾ നിങ്ങളോട് പറയുകയാണ്.  ദൈവത്തെ അരാധിക്കുവാൻ നിങ്ങൾ ആൾക്കാരെ നിപ്പെടുത്തിയിട്ടുണ്ട് ഒപ്പം മരണവീട്ടിൽ പോകുവാൻ ഉറ്റവരെപ്പോലും നിങ്ങൾ അനുവദിക്കുന്നില്ല. പക്ഷേ നേതാക്കൻമാർ കേരളത്തിൽ വന്നപ്പോൾ അവർക്കെതിരെ തിങ്ങൾ ആൾക്കാരെ നിപ്പെടുത്താത്തതെന്ത്? ഈ മരണവേദനയിലും നിങ്ങക്ക് ഖജനാവിലെ ശർക്കരയിലാണ് നോട്ടമിടുന്നത് അല്ലേ? പണ്ടാരോ പറഞ്ഞതുപോലെ കുറുക്കൻ ചത്താലും കണ്ണ് കോഴിക്കുട്ടിലാണ് എന്നത് ഇവിടെ സത്യയമായ കാര്യമാണല്ലോ?   കോടതി ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തില്ലെങ്കിൽ ഇവിടെത്തെ കോടതി അധികാരികളോട് ജിവനുള്ള ദൈവം കണക്ക് ചോദിക്കും യാതെരു മാറ്റവും വേണ്ടാ.... 

RELATED STORIES

 • കടലാക്രമണം രൂക്ഷമായതിനാൽ ആലപ്പുഴയിൽ അതീവ ജാഗ്രതാ നിർദേശം - കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ, ആറാട്ടുപ്പുഴ പ്രദേശങ്ങളിലും അമ്പലപ്പുഴ താലൂക്കിലെ പുറക്കാട്, കരൂർ, തോട്ടപ്പള്ളി, പുന്നപ്ര, വാടയ്ക്കൽ, തുമ്പോളി എന്നിവിടങ്ങളിലും ചേർത്തല താലൂക്കിലെ അർത്തുങ്കൽ, അന്ധകാരനഴി, അരൂർ, ചെത്തി പ്രദേശങ്ങളിലും കടലാക്രമണം തീവ്രമാണ്.കാറ്റും മഴയും കടലാക്രമണവും രൂക്ഷമായ സാഹചര്യത്തിൽ തീരപ്രദേശത്തെ വീടുകൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്‌ടർ നിർദേശം നൽകി. കുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തോട്ടപ്പള്ളി സ്‌പിൽവെയിൽ പൊഴിമുറിക്കുന്ന നടപടികൾ പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയും ചെയ്തു.അതേസമയം കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതോടെ ജില്ലയിൽ കടൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ല ദുരന്തനിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്‌ടർ

  ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം; വീടുകളും ആരാധനാലയങ്ങളും വെള്ളത്തിലായി - ശക്തമായ മഴയ്‌ക്കൊപ്പം ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. ബസാര്‍, കമ്പനിപ്പടി മേഖലകളിലാണ് 50 മീറ്ററോളം കടല്‍ കയറിയത്. നിരവധി വീടുകളിലും വഴികളിലും വെള്ളം കയറി. അന്ധകാരനഴി സെൻ്റ് സേവ്യേഴ്സ് പള്ളിയിലും വെള്ളം കയറി. കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്ന ചെല്ലാനത്ത ആളുകളെ ക്യാംപുകളിലേക്ക് മാറ്റുന്നതും ദുഷ്‌കരമാണ്. 60 ശതമാനത്തോളമാണ് ചെല്ലാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗമുള്ളവരെയും, നിരീക്ഷണത്തില്‍ ഉള്ളവരെയും, രോഗമില്ലാത്തവരെയും വേര്‍തിരിച്ചാണ് ക്യാംപുകളിലേക്ക് മാറ്റുന്നത്.

  ഇന്ധന വിലയിൽ വീണ്ടും കഴുത്തറുക്കുന്നു - കോറോണയുടെ പിടിയിൽ ജീവൻ നിലനിറുത്തുവാൻ ജനം നെട്ടോട്ടമോടുന്ന ഈ സമയത്ത് ഭീകരമായ അനീതിയാണ് സർക്കാർ മുതലാളിത്വ കോപ്രേറ്റുകൾക്ക് കണ്ണടച്ച് കൂട്ടുനിൽക്കുന്നുവെന്ന് ലാൻഡ്വേ ചീഫ് എഡിറ്റർ ഡോ. സന്തോഷ് പന്തളം പറയുകയുണ്ടായി.

  കേരളത്തിൽ അതിതീവ്രമഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് - മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരള, കർണാടക, ഗോവ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കും. ഇന്നും നാളെയും സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പാണുള്ളത്. കേരള തീരങ്ങളിൽ ശക്തമായ കടൽക്ഷോഭത്തിനും

  സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നീട്ടാൻ സാധ്യത കൂടുന്നു - സംസ്ഥാനത്ത് ആൻറിജൻ പരിശോധനകൾ വർദ്ധിപ്പിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളടക്കം 24 മണിക്കൂറും പ്രവർത്തിക്കുന്ന ബൂത്തുകൾ സ്ഥാപിക്കും. ലോക്ക്ഡൗണിന്റെ ഏഴാം ദിനമായ ഇന്നും എല്ലാ പ്രദേശങ്ങളിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്

  കുട്ടനാട്ടിൽ കനത്ത വെള്ളപ്പൊക്കം. മടവീഴ്ചയിൽ കനത്ത നാശനഷ്ടമാണ് - ഉണ്ടായിരിക്കുന്നത്. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷം. കാവാലം മാണിക്യമംഗലം പാടശേഖരത്തിൽ മടവീണ് നാശനഷ്ടമുണ്ടായി

  എ.പി.സൈമൺ (77) നിര്യാതനായി. - മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഗാന്ധിനഗർ മലയാളി സമാജം സെക്രട്ടറിയുമായ എ.പി.സൈമൺ (77) നിര്യാതനായി. സംസ്ക്കാരം കഴിഞ്ഞു. ഭാര്യ: റെജി; മക്കൾ: ബെറ്റി, മെറ്റി, ലിറ്റി; മരുമക്കൾ: ജോബി മാളിയേക്കൽ, ഡെന്നിസ് വാതിയത്തിൽ, പരേതനായ ജോസൺ.

  പാസ്റ്റർ ജോഷ്വ മാനുവൽ ( സാബു) നിര്യാതനായി. - പാലക്കാട്: മലങ്കര ക്രിസ്ത്യൻ ചർച്ച് കൊല്ലംങ്കോട് സദാ ശുശ്രൂഷകൻ പാസ്റ്റർ ജോഷ്വ മാനുവൽ ( സാബു) നിര്യാതനായി. സംസ്ക്കാരം കഴിഞ്ഞു. ഭാര്യ: സജന ജോഷ്വ.

  പാസ്റ്റർ ഡി. റ്റൈറ്റസ് നിര്യാതനായി - ശാസ്തവട്ടം വെയിലൂർ പെനിയേൽ ഹൗസിൽ പാസ്റ്റർ ഡി. റ്റൈറ്റസ് നിര്യാതനായി. ഭാര്യ: ബെൽസമ്മ റ്റൈറ്റസ്; മക്കൾ: ലൈസാമ്മ ക്ള മൻ്റ്, പാസ്റ്റർ ബിനോയ് റ്റൈറ്റസ്, പാസ്റ്റർ ജോയി റ്റൈറ്റസ്; മരുമക്കൾ: പാസ്റ്റർ ക്ളമൻ്റ് ജോസ്, ഷീബബിനോയ്, ഗ്രീഷ്മ ജോയി.

  അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു ; അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിക്കും. - ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ നാളെയോടെ സുരക്ഷിത സ്ഥാനത്തെത്താന്‍ നിര്‍ദ്ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തി. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ദുരന്തനിവാരവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്.

  സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ  മാറ്റിവച്ചു - ദില്ലി: ഈ വർഷത്തെ യുപിഎസ് സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 10 ലേക്ക് മാറ്റി. രാജ്യത്ത് കൊവിഡ് വൈറസ് രോഗബാധ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് യുപിഎസ് സി അറിയിച്ചു. നേരത്തെ 2021 ജൂൺ 27 ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. 

  പി.എം. കിസാൻ നിധിയുടെ എട്ടാം ഗഡു വിതരണം നാളെ ; 19,000 കോടി രൂപ പ്രധാനമന്ത്രി കൈമാറും. - ഗുണഭോക്താക്കളായ കര്‍ഷകരുമായി ചടങ്ങില്‍ പ്രധാനമന്ത്രി സംവദിക്കുകയും ചെയ്യും. കേന്ദ്ര കൃഷിമന്ത്രിയും പങ്കെടുക്കും. പിഎം-കിസാന്‍ പദ്ധതിപ്രകാരം, അര്‍ഹതയുള്ള കര്‍ഷക കുടംബങ്ങള്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപവീതം ലഭിക്കും.രണ്ടായിരം രൂപവീതം നാലുമാസം കൂടുമ്പോഴാണ് തുക വിതരണം ചെയ്യുക. ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തും. പദ്ധതിപ്രകാരം ഇതുവരെ ഒന്നരലക്ഷം കോടി രൂപ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നല്‍കി.

  ഇന്ത്യയില്‍ മത,രാഷ്ട്രീയ പാര്‍ട്ടികള്‍ കോവിഡ് വ്യാപനത്തിന് കാരണമായി: ഡബ്ല്യുഎച്ച്ഒ - കൊവിഡ് രോഗബാധ വീണ്ടും വര്‍ധിക്കുന്നത് രാജ്യത്തെ വിവിധ വേരിയന്റുകളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. വൈറസ് ബാധ വര്‍ധിക്കാന്‍ പല കാരണങ്ങളുണ്ട്. വിവിധ മത, രാഷ്ട്രീയ പരിപാടികള്‍ ഈ കാരണങ്ങളില്‍ പെട്ടതാണ്. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ ഇടപഴകിയതും ആരോഗ്യ സംവിധാനങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ പോയതും ഇവയില്‍ പെടുന്നു എന്നും ഈ അപ്‌ഡേറ്റില്‍ സൂചിപ്പിക്കുന്നു.

  നേഴ്സിനോട് കൊവിഡ് രോഗി അപമര്യാദയായി പെരുമാറിയതായി പരാതി - അബ്കാരി കേസിൽ എക്‌സൈസ് അറസ്റ്റു ചെയ്ത പ്രതിയാണ് ഇയാൾ. കാക്കനാട് ജില്ല ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്‌ക്കൂളിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അഖിലിനെ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് ഡിസിസിയിലേക്ക് മാറ്റിയത്

  സഹായം എത്തേണ്ട വഴികൾ - പക്ഷെ എപ്പോളും ഇതുകൊണ്ടൊന്നുംജീവിക്കാൻപറ്റാത്ത ഒരുപറ്റം ജെനങ്ങൾ നമ്മുക്കിടയിലുണ്ട് എന്നുള്ളതാണ് യഥാർത്യം രോഗപീഡയാൽ വളയുന്നന്നവർക്ക് ഒരു മാസംവേണ്ട മരുന്നിന്റെ വിലകേട്ടാൽ ഞെട്ടും ഒരു ശരാശരി ഒരു വീട് സുഖമായി ജീവിക്കുന്ന തുകയാണ് ഒരു മനുഷ്യൻ മരുന്നിനായി

  റേഷൻ കാർഡിലെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു - ഈ വിഭാഗങ്ങളിലെ വൈദ്യുതീകരിക്കാത്ത വീടുകളിലെ റേഷൻ കാർഡിനു മൂന്നു മാസത്തിലൊരിക്കൽ 8 ലീറ്ററാണു നൽകുക. മുൻപ് ഇതു മാസം 4 ലീറ്റർ ആയിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെ ത്രൈമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ ഇന്നു മുതൽ ജൂൺ 30 വരെ ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡ് ഉടമകൾക്കു 4 ലീറ്റർ ഈ മാസവും ബാക്കി 4 ലീറ്റർ അടുത്ത മാസവും നൽകും. ലീറ്ററിന് 41 രൂപയാണു മണ്ണെണ്ണ വില.

  ഇസ്രയേല്‍ ആക്രമണം തുടരുന്നു: ദുരന്തമുനമ്പായി ഗാസ - ഹമാസിന്‍റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ടെല്‍ അവീവ്, അഷ്കലോണ്‍, ലോട് നഗരങ്ങള്‍ ലക്ഷ്യമിട്ടാണ് ഹമാസിന്‍റെ റോക്കറ്റ് ആക്രമണം. സംഘര്‍ഷം ആളിപ്പടര്‍ന്നതോടെ ഇസ്രയേല്‍ പലസ്തീന്‍ അതിര്‍ത്തി നഗരങ്ങളില്‍ ജനങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടുകയാണ്. ഇസ്രയേല്‍ അധിനിവേശ നീക്കങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇരുപക്ഷവും പ്രകോപനം ഒഴിവാക്കണമെന്ന് ചൈന, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു.

  കേരളത്തില്‍ ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു - മെയ് 1ന് 650 പേര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുകയും 1,808 പേരെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായാണ് കണക്ക്. എന്നാല്‍ മെയ് 10 ആകുമ്പോഴേക്കും ഇത് യഥാക്രമം 1,340 വെന്റിലേറ്റര്‍ രോഗികളും 2,641 ഐസിയു രോഗികളുമായി വര്‍ധിച്ചു. അതേസമയം കേരളത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി ആകെയുള്ളത് 9735 ഐസിയു ബെഡുകളും, 3776 വെന്റിലേറ്ററുകളുമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ കൊവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാനാവുക 50% മാത്രമാണ്. ഇതിനിടെ പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നീക്കമാരംഭിച്ചിട്ടുണ്ട്.

  സൗമ്യാ യുടെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങി - സംസ്ഥാന സർക്കാരും സൗമ്യയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുവേണ്ടി പരിശ്രമിച്ചിരുന്നു. സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരം നേടികൊടുക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി എം പി ഡീൻ കുര്യക്കോസും ഇന്ത്യൻ എംബസിക്ക് കത്ത് അയച്ചിരുന്നു. കഴിഞ്ഞ 9 വർഷമായി ഇസ്രായേലിൽ കെയർ ജോലി ചെയ്യുകയായിരുന്നു സൗമ്യ. 10 വയസുള്ള ഒരു മകനുണ്ട്. സൗമ്യയുടെ മരണത്തോടെ ഇസ്രായേലിലെ മലയാളി സമൂഹവും കടുത്ത ആശങ്കയിലാണ്.