മനോഹരമായ ഒരു കഥ

(കടപ്പാട്: പേരറിയാത്ത വ്യക്തിയോട് )

ഒരിടത്തു ഒരു കർഷകനും ഭാര്യയും ജീവിച്ചിരുന്നു. ഒരു ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാൻ  കർഷകൻ വീട്ടിലെത്തി. 

 

കൈകാലുകൾ കഴുകി നിലത്തൊരു പലകയിൽ അയാൾ ഇരുന്നു. ഭാര്യ അയാൾക്ക്‌ ഭക്ഷണം വിളമ്പി. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ വീടിനു പുറത്തുനിന്നു ആരോ വിളിക്കുന്ന ശബ്ദം കേട്ടു. കർഷകൻ ഭാര്യയോട് ആരാണതെന്നു നോക്കാൻ പറഞ്ഞു. 

 

പുറത്തു ചെന്നു നോക്കിയപ്പോൾ നാലു യുവാക്കൾ നിൽക്കുന്നത് കണ്ടു. കർഷകന്റെ ഭാര്യ ആരാണ് നിങ്ങൾ, എന്തിനാണ് വന്നത് എന്ന് ചോദിച്ചു. 

 

യുവാക്കളിൽ ഒരാൾ പറഞ്ഞു "ഞങ്ങൾ അങ്ങു ദൂരെ നിന്നും വരികയാണ്. ഞങ്ങളുടെ പേര് ധനം, ഐശ്വര്യം, സമാധാനം, സ്നേഹം എന്നാണ്. ഞങ്ങൾക്ക് താമസിക്കാൻ ഒരു സ്ഥലം വേണം കൂടെ നല്ല ഭക്ഷണവും. പക്ഷെ ഞങ്ങളിൽ ഒരാളെ മാത്രമേ വിളിക്കാൻ പാടുള്ളു ". 

 

ഭാര്യ  അകത്തേക്ക് പോയി ഭർത്താവിനോട് കാര്യം പറഞ്ഞു. വന്നിരിക്കുന്നത് സാധാരണക്കാരല്ലെന്നും ദേവന്മാരാണെന്നും കർഷകന് മനസിലായി. ഭാര്യ പറഞ്ഞു നമുക്ക് ധനത്തെ അകത്തേക്ക് വിളിക്കാം, അതാകുമ്പോൾ നമുക്കിനി കഷ്ടപ്പെടേണ്ടല്ലോ... 

 

എന്നാൽ കർഷകൻ ഭാര്യയോട് പറഞ്ഞു "നീ പോയി 'സ്നേഹത്തെ ' ഭക്ഷണം കഴിക്കാൻ വിളിക്കൂ!". ഇഷ്ടക്കേടോടെ ഭാര്യ പുറത്തേക്കുചെന്നു 'സ്നേഹത്തെ 'അകത്തോട്ടു വിളിച്ചു. 'സ്നേഹം ' കാൽ കഴുകി അകത്തേക്ക് കയറിയപ്പോൾ സമാധാനവും അകത്തേക്ക് കയറി. 

 

ഇതുകണ്ട് ഐശ്വര്യം പറഞ്ഞു 'സ്നേഹവും സമാധാനവും ഉള്ളിടത്തെ ഞാനും താമസിക്കുന്നുള്ളു '. ഐശ്വര്യവും കാൽ കഴുകി അകത്തേക്ക് കയറി. 

 

അപ്പോൾ ധനം പറഞ്ഞു 'സ്നേഹമുള്ളിടത്തു സമാധാനമുണ്ടെന്നെങ്കിൽ അവിടെ ഐശ്വര്യം കുടിയേറുന്നുണ്ടെങ്കിൽ ധനമെന്ന ഞാൻ മാത്രം എന്തിനു പുറത്തു നിൽക്കണം... ഞാനും നിങ്ങളുടെകുടെ ഇവിടെ താമസിക്കാം.. "ധനവും കാൽ കഴുകി അകത്തു കയറി. 

 

പ്രിയമുള്ളവരേ നമ്മുടെ ഹൃദത്തിന്റെ പടിവാതിൽക്കൽ ഇതുപോലെ നാലുപേർ നിൽക്കുന്നുണ്ടായിരുന്നു. നിങ്ങൾ ആരെയാണ് വിളിച്ചത്, ആരാണ് ഇപ്പോൾ നിങ്ങളിൽ കുടിയേറിയിരിക്കുന്നതു. അതോ ആരും അവിടെയില്ലേ. 

 

ചിലർ വിളിക്കുന്നത്‌ ധനത്തെ മാത്രം.. പക്ഷെ അവിടെ സമാധാനം ഇല്ല. ചിലർ ഐശ്വര്യം കാംഷിക്കും പക്ഷെ സ്നേഹമില്ല അതുകൊണ്ടുതന്നെ സംതൃപ്തി ഇല്ല. 

 

നിങ്ങൾ സ്നേഹത്തെ ഒന്നു വിളിച്ചുനോക്കു അതു വന്നു ഹൃദയത്തിൽ നിറഞ്ഞാൽ സ്നേഹത്തിന്‍റെ  സുഹൃത്തുക്കൾ സമാധാനം, ഐശ്വര്യം, ധനം അവർ തനിയെ വന്നു കൊള്ളും. 

സ്‌നേഹിക്കാൻ തുടങ്ങാം നമുക്ക്, നമ്മുടെ ജോലിയെ, ഉത്തരവാദിത്തങ്ങളെ, ബന്ധങ്ങളെ അങ്ങിനെ എല്ലാറ്റിനെയും...... ശേഷം എല്ലാം വന്നു നിറഞ്ഞുകൊള്ളും. 

RELATED STORIES