മാതാവ് നിരപരാധി

അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജം. തിരുവനന്തപുരം കടയ്ക്കാവൂരില്‍ നിന്നും നേരത്തേ പുറത്തുവന്ന വാര്‍ത്തയില്‍ അമ്മ നിരപരാധിയെന്നും മകന്റെ മൊഴി വിശ്വസനീയമല്ലെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

പരാതിപ്പെട്ടത് മുന്‍ ഭര്‍ത്താവാണെന്നും വൈദ്യ പരിശോധനയിലും തെളിവ് കണ്ടെത്താനായില്ല എന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിന് പിന്നില്‍ കുട്ടിയുടെ പിതാവും രണ്ടാം ഭാര്യയുമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. മക​ന്റെ ആദ്യമൊഴി, ഭര്‍ത്താവിന്റെ പരാതി എന്നിവയില്‍ കഴിഞ്ഞുള്ള തെളിവുകള്‍ കേസിലില്ലെന്നും പരാതി പൂര്‍ണ്ണമായും വ്യാജമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട പല സാഹചരങ്ങള്‍ കാരണം പോലീസിന് ആദ്യം മുതല്‍ ഈ ​കേസില്‍ സംശയം ഉണ്ടായിരുന്നു. കുട്ടിയെ വിദഗദ്ധരുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ കുട്ടി നല്‍കിയിരുന്ന ആദ്യ മൊഴി മാറ്റി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കേസിനെ ന്യായീകരിക്കുന്ന തെളിവുകള്‍ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞതുമില്ല. 30 ദിവസത്തിലധികം മാതാവ് ജയിലില്‍ കിടന്ന കേസില്‍ മനശ്ശാസ്ത്ര വിദഗദ്ധര്‍ അടക്കമുള്ള മെഡിക്കല്‍ സംഘം തിരുവനന്തപുരത്ത് പ്രത്യേക മെഡിക്കല്‍ബോര്‍ഡ് കൂടി കുട്ടിയെ 12 ദിവസത്തോളം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായിരുന്നല്ല.

കൗണ്‍സിലിംഗിനും വിധേയമാക്കിയിരുന്നു. എസ്പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമായിരുന്നു അന്വേഷണം നടത്തിയത്. അമ്മയ്ക് എതിരേ ഉയര്‍ന്ന പരാതി തെറ്റായിരുന്നു എന്ന വാദം ശരിവെച്ചുള്ള റി​പ്പോര്‍ട്ടാണ് അന്വേഷണസംഘം നല്‍കിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതാകാം പരാതിക്ക് കാരണമായതെന്നാണ് കരുതുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ് മാതാവ്. ഇവര്‍ക്ക് മറ്റ് രണ്ട് ആണ്‍മക്കളും ഒരു മകളും കൂടിയുണ്ട്.

വിവാഹമോചനത്തില്‍ ഏര്‍പ്പെട്ട ശേഷം മൂന്ന് കുട്ടികളുമായി ഭര്‍ത്താവ് വിദേശത്തേക്ക് പോയിരുന്നു. മക്കളുടെ സംരക്ഷണയുടെ കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ട്. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനും ജീവനാംശത്തിനുമായി യുവതി കോടതിയിൽ പരാതി നൽകിരുന്നു ഇതിനിടെയാണ് കുട്ടിയുമൊത്ത് നാട്ടിലെത്തി പിതാവ് പരാതി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വിവാഹബന്ധം വേർപ്പെടുത്താതെ തന്നെ ഭര്‍ത്താവ് 2019ൽ വേറെ വിവാഹം കഴിച്ചു താമസം മാറിയെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പിന്നീട് ആക്‌ഷൻ കൗൺസിലിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഐജിക്ക് കൈമാറി ഡിജിപി ഉത്തരവിറക്കിയത്.


പരാതിയുടെ കാരണവും അന്വേഷണ സംഘത്തി​ന്റെ റി​പ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ സ്വകാര്യത മാനിച്ച് പുറത്തുവിട്ടിട്ടില്ല. 13 വയസ്സുള്ള കുട്ടിയുടെ പീഡന പരാതിയിൽ മാതാവിനെതിരെ ഡിസംബർ 18നാണ് കടയ്ക്കാവൂർ പൊലീസ് കേസെടുത്തത്. കേസില്‍ മാതാവ് ജയിലിലായിരുന്നു. പിന്നീട് കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത് ഹൈക്കോടതിയായിരുന്നു. മാതാവിന് ജാമ്യം നല്‍കുകയും ചെയ്തു.

RELATED STORIES

 • ടി.ഒ സൂരജ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി - മേൽപ്പാലം നിർമാണത്തിൽ 14.30 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. സൂരജിൻ്റെ ഭൂമി ഇടപാടുകൾ ദുരൂഹമാണ്. നടപടി ക്രമങ്ങൾ പാലിച്ചാണ് സൂരജിനെതിരെ കേസെടുത്തതെന്നും വിജിലൻസ് ഹൈക്കോടതിയില്‍ അറിയിച്ചു. പരാതിക്കാരന്‍റെയും വിജിലൻസിന്‍റെയും വാദങ്ങൾ പരിശോധിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.

  വിദ്യാർഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞ അധ്യാപകൻ കസ്റ്റഡിയിൽ - വിദ്യാർഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞ അധ്യാപകൻ കസ്റ്റഡിയിൽ. കട്ടിപ്പാറ ഹോളി ഫാമിലി സ്കൂൾ അധ്യാപകനെതിരെയാണ് കേസ്. വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി.

  സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുടെ സുഹൃത്ത് മൂന്ന് നിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ മരിച്ചു - എത്തിച്ചെങ്കിലും മരണം സംഭവിച്ചു. റമീസ് ഓടിച്ച ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് റമീസിനെ ചോദ്യം ചെയ്യുകയും ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റ്ംസ് പരിശോധന നടത്തുകയും ചെയ്തിരുന്നു

  കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തി പ്രതിപക്ഷം - ബാങ്ക് തട്ടിപ്പ് പറഞ്ഞിട്ടും പൂഴ്ത്തി വയ്ക്കാനാണ് സിപിഎം നേതൃത്വം ശ്രമിച്ചതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അഴിമതിയെ ഒരു രീതിയിലും വച്ചുപൊറുപ്പിക്കുന്ന സർക്കാരല്ലെന്നുമായിരുന്നു സഹകരണ മന്ത്രിയുടെ മറുപടി. തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവും സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തിയാണ് സംസാരിച്ചത്. 2018 മുതൽ ബാങ്കിൽ നടന്ന തട്ടിപ്പ് സിപിഎം ജില്ലാ കമ്മിറ്റി കമ്മീഷനെ വച്ച്

  രോഗബാധിതനായ 65 കാരനെ കഴുത്തുഞെരിച്ച് കൊന്നു - ഭാര്യയുടെ പ്രേരണയില്‍ ബന്ധുക്കളായ യുവാക്കളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പുവിനെയാണ് ബുധനാഴ്ച രാത്രി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞമ്പുവിന്റെ ഭാര്യ ജാനകിയേയും രണ്ട് ബന്ധുക്കളേയും ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. കോ

  എന്‍.സി.പി നേതാവിനെതിരേ പരാതിനല്‍കിയ യുവതി - പോലീസിനുനല്‍കിയ മൊഴിയില്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരേയും പരാമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിയെ പിന്തുണച്ചതിനു പിന്നാലെയാണ് മന്ത്രിക്കെതിരേ യുവതി മൊഴിനല്‍കിയത്. ഫോണില്‍വിളിച്ച് പീഡനപരാതി അട്ടിമറിക്കാനും കേസ് ഒത്തുതീര്‍പ്പാക്കാനും മന്ത്രി ശ്രമിച്ചുവെന്നും അദ്ദേഹത്തിനെതിരേ ഗവര്‍ണര്‍ക്ക് പരാതിനല്‍കുമെന്നും യുവതി അറിയിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി 24 ദിവസങ്ങള്‍ക്കുശേഷം വ്യാഴാഴ്ചയാണ് യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.

  ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തിൽ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കി - കർണാടകയിൽ രാഷ്‌ട്രീയമായും രാജ്യത്ത് സുപ്രീം കോടതി ഉൾപ്പെടുന്ന എല്ലാ സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങൾക്കെതിരെയും പെഗാസസ് ഉപയോഗിച്ചു. ഈ പ്രവൃത്തിയെ രാജ്യദ്രോഹമെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂവെന്നും മറ്റൊരു വാക്കും ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെഗാസസ് സ്‌നൂപ് ഗേറ്റ് : കോൺഗ്രസ്, ഡിഎംകെ, ശിവസേന അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി. വിഷയത്തിൽ സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് വിഷയത്തിലെ

  കേരളത്തിലെ വാക്‌സിൻ ക്ഷാമം സ്വയം സൃഷ്ടിച്ചത് (10 ലക്ഷം ഡോസ് എവിടെ പോയി:ഗുരുതര ആരോപണവുമായി കേന്ദ്ര മന്ത്രി) - സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ കേന്ദ്രസർക്കാർ നൽകുന്നില്ലെന്നും ഇതു വലിയ പ്രതിസന്ധിയാണെന്നും എം.പി.മാർ മന്ത്രിയോടു പരാതിപ്പെട്ടു. കേരളത്തിന് നൽകിയ പത്തുലക്ഷം ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നാണ് മന്ത്രി മറുപടി നൽകിയത്. വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ വാക്സിന്റെ കണക്കുകളും കാണിച്ചുകൊടുത്തു. ഈ പത്തുലക്ഷം ഡോസ് ഉപയോഗിച്ചതിനുശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് വാക്സിൻ നൽകാൻ തയ്യാറാണെന്ന് മന്ത്രി ഉറപ്പുനൽകിയതായും എം.പി.മാർ പറഞ്ഞു. ആരോഗ്യസംവിധാനങ്ങൾ ഏറെ മെച്ചപ്പെട്ടതായിട്ടും കേരളത്തിൽ രോഗവ്യാപനത്തിന് ശമനമില്ലാത്തതെന്തെന്ന് മന്ത്രി ചോദിച്ചു. വാക്സിനേഷൻ കൃത്യമായി നടത്താനായാൽ സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടുമെന്നും മ

  നെയ്യാർ ഡാം പോലീസ് വാഹനം ആക്രമിച്ചവരിൽ ഒരാൾ കൂടെ അറസ്റ്റിൽ - നെയ്യാർ ഡാം പോലീസിന്റെ വാഹനം അടിച്ചു തകർത്ത പ്രതികളിൽ പോലീസ് തിരഞ്ഞു കൊണ്ടിരിക്കുന്ന പ്രതികളിൽ ഒരാളായ അമ്പൂരി വില്ലേജിൽ കൂട്ടുപ്പു മുല്ലശ്ശേരി കോളനിയിൽ താമസിക്കുന്ന മാഹീൻ കത്തിന്റെ മകൻ മുഖമ്മദ് ഷബീർ (24) ഇന്ന് പോലീസിന്റെ പിടിയിലായി. എത്രയും പെട്ടെന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുവാനുള്ള തുടർ നടപടികൾ നെയ്യാർ ഡാം പോലീസ്

  പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി - വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയ മേഖലകളെല്ലാം ഭിന്നശേഷി സൗഹൃദമാക്കും. ഇതിനായി 600 കോടിയുടെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തെ മികച്ച ഭിന്നശേഷി സൗഹൃദ മേഖലയാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ലോകത്ത് കായിക മേഖലയിൽ ഭിന്നശേഷി ക്കാർ ഉയർന്നു വരുന്നുണ്ട്. കേരളത്തിൽ

  ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന നിങ്ങളുടെ ഫോട്ടോയില്‍ നിങ്ങള്‍ക്ക് തൃപ്തിയില്ല എന്ന പരാതി ഇനി അവസാനിപ്പിക്കാം - ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റാന്‍ ആഗ്രഹിച്ചു നടക്കുന്നവര്‍ നമുക്കിടയില്‍ തന്നെ ഒത്തിരി പേരുണ്ട്. എങ്ങനെയാണ് എളുപ്പത്തില്‍ ആധാര്‍ കാര്‍ഡിലെ ഫോട്ടോ നമുക്ക് മാറ്റാന്‍ സാധിക്കുക എന്ന് നമുക്കൊന്ന് നോക്കാം. താഴെപ്പറയുന്ന കാര്യങ്ങള്‍ ഘട്ടം ഘട്ടമായി ചെയ്താല്‍ മിനുട്ടുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഫോട്ടോ മാറ്റി പകരം ഫോട്ടോ ആധാറില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കും.

  അശ്രദ്ധയാല്‍ മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് പണം അയച്ചാല്‍ - അശ്രദ്ധയില്‍ നിങ്ങള്‍ തെറ്റായി മറ്റേതോ ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരിക്കുന്നത് എന്ന് വ്യക്തമായാല്‍ അപ്പോള്‍ തന്നെ ഇക്കാര്യം നിങ്ങളുടെ ബാങ്കിനെ അറിയിക്കാം. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് ഉടനെ തന്നെ വിളിച്ച് സംഭവിച്ച കാര്യങ്ങള്‍ വ്യക്തമാക്കാം. നിങ്ങളുടെ പ്രസ്തുത ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇമെയില്‍ ആയി നല്‍കുവാന്‍ ബാങ്ക് ആവശ്യപ്പെടുകയാണെങ്കില്‍ വ്യക്തമായി മുഴുവന്‍ വിവരങ്ങളും ഇമെയിലായി അയച്ചു നല്‍കാം. ഇടപാട് നടന്ന തീയ്യതി, സമയം, നിങ്ങളുടെ അക്കൗണ്ട് നമ്പര്‍, പണം അയച്ചിരിക്കുന്ന അക്കൗണ്ട് നമ്പര്‍ എന്നിവ മറക്കാതെ നല്‍കുവാന്‍ ശ്രദ്ധിയ്ക്കാം.

  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് അഗ്മ - അസോസ്സിയേഷൻ സ്വാഗതം ചെയ്തു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുല്യപരിഗണനയോടെ

  വിജയാശാംസകൾ - ഏനാത്ത്: കുളക്കട ഐ.പി.സി ശാലേം പ്രയർ സെന്ററിന്റെ പാസ്റ്റർ ബിജു ജോസഫിന്റെയും റെജി ജോസഫിന്റെയും ഇളയ മകൻ ഏബൽ ബി. ജോസഫിന് ഈ വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. വീണ്ടും ദൈവം ഉന്നതങ്ങളിൽ മാനിക്കട്ടെ . ലാൻഡ് വേ ന്യൂസിന്റെ

  നിര്യാതയായി - സീയോൻ പുത്തൂർമുക്ക് സഭ ശുശ്രൂഷകനുമായ പാസ്റ്റർ സാൻ്റി മാത്യുവിൻ്റെ മാതാവ് നിത്യതയിൽ സംസ്കാരം നാളെ 12 മണിക്ക് ഐ.പി.സി. പുത്തൂർമുക്ക് സഭയിലെ ശുശ്രൂഷകൾക്ക്

  തെറ്റിക്കുഴി ഗ്രൂപ്പിന് ഒരിറ്റ് സ്നേഹ കൂടി ഇന്നും പങ്കുവക്കുവാൻ കഴിഞ്ഞതിൽ സന്തോഷം - കഴിഞ്ഞ ചില നാളുകളായി ശാരീരിക അസ്വസ്ഥത മൂലം കഷ്ടമനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ഭവനത്തിലെ വ്യക്തിക്ക് നന്മയുടെ ഉറവിടമായ തെറ്റിക്കുഴി ഗ്രൂപ്പ് അംഗങ്ങളിൽ ചിലർ ചേർന്ന് നൽകിയ സഹായ സഹകരണത്തിന് ബാക്കിയുള്ള

  തുമ്പമൺ ഗ്രാമ പഞ്ചായത്തിലെ 5-ാം വാർഡിലുള്ള 12 കുടുംബങ്ങൾക്ക് വാർഡ് മെമ്പർ അമ്പിളി വിതരണം ചെയ്തു - മണ്ണാകടവ് ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് ,പന്തളം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ ശ്രീജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. തോമസ് വർഗീസ്, ശ്രീ.

  മല്യയുടെ കോടികളുടെ സ്വത്ത് വിറ്റഴിച്ച് ബാങ്കുകള്‍ - കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ ജൂണില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 9,371 കോടി രൂപയാണ് ഇ.ഡി തട്ടിപ്പിനിരയായ ബാങ്കുകള്‍ക്ക് കൈമാറിയത്. ബാങ്കുകളില്‍ നിന്ന് മൂവരും തട്ടിയതിന്റെ 40 ശതമാനമാണിത്. മൊത്തം 22,586 കോടി രൂപയാണ് മൂവരും ചേര്‍ന്ന് തട്ടിയത്. ഇതിന്റെ 80.45 ശതമാനം (18,170.02 കോടി രൂപ) ഇതുവരെ കണ്ടുകെട്ടി.

  പത്തനംതിട്ടയിൽ വീശിയടിച്ച ചുഴലിക്കാറ്റില്‍ 2 കോടിയുടെ നാശനഷ്ടമെന്ന് കൃഷി വകുപ്പ് - കഴിഞ്ഞ രണ്ടു ദിവസം മുൻപ് പത്തനംതിട്ട ജില്ലയുടെ വിവിധയിടങ്ങളിൽ വീശിയടിച്ച കാറ്റിൽ കിലോമീറ്ററുകളോളം ഭാഗത്താണ് കൃഷി നാശമുണ്ടായത്. ഇവിടങ്ങളിൽ കൃഷി മന്ത്രി നേരിട്ട് സന്ദർശനം നടത്തി. നാശനഷ്ടങ്ങളേറെ സംഭവിച്ച മല്ലപ്പളളി, റാന്നി താലൂക്ക് പ്രദേശങ്ങളിലായി 2 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് കൃഷി വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ. മാനദണ്ഡങ്ങൾക്കനുസരിച്ച് നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

  പോലീസു കാരെ ആക്രമിച്ച പ്രതി പിടിയിൽ - ആക്രമണം നടത്തി എന്നാണ് റിപ്പോർട്ട്. ഇന്നു ആക്രമികളിൽ ഒരാളിനെ കാട്ടാക്കട മുതിയാവിള കാരുണ്യയിൽ അയജകുമാറിന്റെ മകൻ അമ്മാൻ (19) നെയ്യാര്‍ഡാം പൊലിസ് അറെസ്റ്റ് ചെയ്യുകയായിരുന്നു. ബാക്കിയുള്ളവരെ എത്രയും വേഗം പോലീസ് പിടിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതു പോലുള്ള സാമൂഹ്യ ദ്രേഹികളെ നാടിന് ആപത്താണ് എന്നും സമാധാന അന്തരീക്ഷത്തോട് പൊതു ജനങ്ങൾക്ക് ജീവിക്കുവാൻ ഇങ്ങനെയുള്ളവരെ നിശ്ഛയമായും കോടതി മുഖേനേ മുഖം നോക്കാതെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് ജയിലിൽ അടച്ച് ശിക്ഷ വിധിക്കണമെന്നും ലാൻഡ് വേ ന്യൂസിന്റെ ചീഫ് എഡിറ്റർ ഡോ. സന്തോഷ് പന്തളം പറയുകയുണ്ടായി.