കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തി പ്രതിപക്ഷം

തിരുവനന്തപുരം: കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തി പ്രതിപക്ഷം. അടിയന്തര പ്രമേയമായി നിയമസഭയിൽ വിഷയം ഉന്നയിച്ച പ്രതിപക്ഷം തുടക്കം മുതൽ തട്ടിപ്പ് നടന്നത് സിപിഎം നേതാക്കളുടെ അറിവോടെയാണെന്നാണ്‌ ആരോപിച്ചത്. പ്രതിപക്ഷത്ത്‌ നിന്നും ഷാഫി പറമ്പിൽ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണെന്നും ബാങ്ക് പിരിച്ചുവിട്ടിട്ടുണ്ടെന്നും തട്ടിപ്പ് നടത്തിയ ജീവനക്കാരെ സസ്പെൻഡ് ചെയ്തതെന്നും സഹകരണ മന്ത്രി വി എൻ വാസവൻ പ്രതിപക്ഷത്തിന് മറുപടി നൽകി. കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് സിപിഎം ഭരണസമിതി നടത്തിയതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

 

തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരും

 

ബാങ്ക് തട്ടിപ്പ് പറഞ്ഞിട്ടും പൂഴ്ത്തി വയ്ക്കാനാണ് സിപിഎം നേതൃത്വം ശ്രമിച്ചതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അഴിമതിയെ ഒരു രീതിയിലും വച്ചുപൊറുപ്പിക്കുന്ന സർക്കാരല്ലെന്നുമായിരുന്നു സഹകരണ മന്ത്രിയുടെ മറുപടി.

തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവും സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തിയാണ് സംസാരിച്ചത്. 2018 മുതൽ ബാങ്കിൽ നടന്ന തട്ടിപ്പ് സിപിഎം ജില്ലാ കമ്മിറ്റി കമ്മീഷനെ വച്ച് അന്വേഷിച്ചു ബോധ്യപ്പെട്ടതാണ്. എന്നിട്ടും നടന്ന ക്രൈം പാർട്ടിയിൽ തന്നെ ഒതുക്കി തീർക്കാനാണ് ശ്രമം. ജനങ്ങളുടെ പണം എടുത്ത് തട്ടിപ്പ് നടത്തുന്നത് പാർട്ടി കാര്യമല്ല. അന്വേഷണ റിപ്പോർട്ടുകൾ മറച്ചുവച്ചു, അന്വേഷണ റിപ്പോർട്ടുകൾ എല്ലാം മറച്ചുവച്ചത് സിപിഎം നേതാക്കൾക്ക് ഇതിൽ പങ്കുള്ളതുകൊണ്ടാണ്. സംസ്ഥാന നേതൃത്വത്തിന് അറിവോടു കൂടിയാണ് ഈ തട്ടിപ്പെന്ന്‌ പ്രതിപക്ഷ നേതാവ് ആരോപിച്ചു. മാവേലിക്കര ബാങ്കിൽ നടന്ന തട്ടിപ്പ് മന്ത്രി സജി ചെറിയാനും ഉന്നയിച്ചു.മാവേലിക്കര ബാങ്ക് തട്ടിപ്പ് നടത്തിയ സെക്രട്ടറിയെ സംരക്ഷിക്കുന്നത് ആരെന്ന് അറിയാമെന്നും ആ പേര് പറഞ്ഞാൽ സഭ നിർത്തി വെയ്‌ക്കേണ്ടി വരുമെന്നുമായിരുന്നു സതീശന്‍റെ മറുപടി. തട്ടിപ്പു നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന സഹകരണ മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

RELATED STORIES

 • മലയാളിയെ തേടി വീണ്ടും ദുബായ് ഡ്യൂട്ടി ഫ്രീ ഭാഗ്യമെത്തി - ഭര്‍ത്താവ് മഹേഷ് ആണ് സുഗന്ധിയുടെ പേരില്‍ ടിക്കറ്റ് എടുത്തത്. തന്റെ സഹപ്രവര്‍ത്തകരായ ലബനീസ്, ഫിലിപ്പിനോ, 10 ഇന്ത്യക്കാര്‍ എന്നിവരുമായി ചേര്‍ന്നു സുഗന്ധിയുടെ പേരില്‍ എടുത്ത 1750 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം എത്തിയത്. ഈ മാസം ഒന്നിനാണ് മഹേഷ് സുഗന്ധിയുടെ പേരിൽ ടിക്കറ്റ് എടുത്തത്.

  മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍ - വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കണമെന്നാണ് ആവശ്യം. ബസുടമകള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയേയും കണ്ടു. നിലവില്‍ ബസുടമകള്‍ സമരം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സെപ്തംബര്‍ 30ന് മുമ്പ് തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് ബസുടമകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

  കൊച്ചി മെട്രോ യാത്ര നിരക്കിൽ ഇളവ് വരുന്നു - സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത 11,199 േപ​രി​ൽ 63 ശ​ത​മാ​നം പേ​ർ മെ​ട്രോ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രും 37 ശ​ത​മാ​നം മെ​ട്രോ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​മാ​യി​രു​ന്നു. യാ​ത്ര​ക്കാ​രി​ൽ 79 ശ​ത​മാ​ന​വും 22നും 50​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​മാ​ണ്. യാ​ത്ര​ക്കാ​രി​ൽ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് യാ​ത്ര പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ക്കും. ഇ​വ​ർ​ക്കൊ​പ്പ​മെ​ത്തു​ന്ന​യാ​ൾ​ക്ക് പ​കു​തി നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​നും അ​വ​സ​രം ന​ൽ​കും. മെ​ട്രോ ഉ​പ​യോ​ഗം ജ​ന​കീ​യ​മാ​ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണം, ഫ​സ്​​റ്റ്​ ആ​ൻ​ഡ് ലാ​സ്​​റ്റ്​ മൈ​ൽ ക​ണ​ക്ടി​വി​റ്റി​ക്കാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് യാ​ത്ര നി​ര​ക്കി​ൽ പ്ര​ത്യേ​ക ഇ​ള​വ്, പ്ര​തി​ദി​ന, വാ​രാ​ദ്യ, പ്ര​തി​മാ​സ പാ​സു​ക​ൾ, കൊ​ച്ചി വ​ൺ കാ​ർ​ഡ് വി​പു​ലീ​ക​ര​ണം എ​ന്നി​ങ്ങ​നെ ആ​വ​ശ്യ​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യി സ​ർ​വേ​യി​ൽ ഉ​യ​ർ​ന്ന​ത്.

  നിയമസഭാ കയ്യാങ്കളി കേസില്‍ പുതിയ വാദവുമായി പ്രതികള്‍ - അക്രമത്തിന് പ്രതികൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. പൊലീസ് ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. നിയമസഭയില്‍ കൈയാങ്കളി നടത്തുകയും സ്പീക്കറുടെ മൈക്കും കംപ്യൂട്ടറും അടക്കമുള്ള സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇരുപതോളം പേരാണ് സ്പീക്കറുടെ ഡയസില്‍ കയറിയത്. തോമസ് ഐസക്ക്, വി.എസ് സുനില്‍കുമാര്‍, പി. ശ്രീരാമകൃഷ്ണന്‍ അടക്കം ഇരുപതോളം എംഎല്‍എമാരാണ് ഡയസില്‍ കയറിയതെന്ന് പ്രതികള്‍ പറഞ്ഞു. അതില്‍ തങ്ങള്‍ മാത്രം എങ്ങനെയാണ് പ്രതികളായതെന്ന് അറിയില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. കേസിൽ പൊലീസ് മാത്രമാണ് സാക്ഷികൾ. 140 എംഎൽഎമാരെയും 21 മന്ത്രിമാരെയും സാക്ഷിയാക്കിയില്ലെന്നും പ്രതിഭാഗം വാദിച്ചു.

  ആത്മഹത്യ ചെയ്ത കോ​വി​ഡ് രോ​ഗി​ക​ളു​ടെ കു​ടും​ബ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ - അ​തേ​സ​മ​യം കേ​ന്ദ്ര മാ​ര്‍​ഗ​രേ​ഖ അ​നു​സ​രി​ച്ച്‌ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​പ്പ​ട്ടി​ക പു​തു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. അ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക​കം മാ​ര്‍​ഗ​രേ​ഖ​യ്ക്ക് അ​ന്തി​മ രൂ​പ​മാ​കു​ന്ന​താ​ണെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

  ആൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ - സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി വരികെയാണ് പ്രതി പിടിയിലാകുന്നത്.

  പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി - ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. പൊലീസുകാര്‍ക്ക് മാത്രം നാട്ടില്‍ ജീവിച്ചാല്‍ മതിയോ എന്ന ചോദ്യവും ഡോക്ടര്‍ എന്ന പദവിയിലിരിക്കുന്ന ഒരാളെ അപമാനിച്ച സംഭവം അന്വേഷിക്കപ്പെടേണ്ടതില്ലേ എന്നും കോടതി ചോദിച്ചു. വിഷയുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ അസഭ്യപ്രയോഗം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് കൊല്ലം എസിപി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പൊലീസിന്റെ വാദങ്ങള്‍ക്കൊപ്പം ഈ റിപ്പോര്‍ട്ടും കോടതി തള്ളി. കേസില്‍ കൃത്യമായ നടപടിയെടുത്ത ശേഷം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

  കെ. സുധാകരനെതിരെ അഴിമതി ആരോപണവുമായി കെ.പി. അനില്‍കുമാര്‍ - കെ സുധാകരനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അദ്ദേഹം കെ മുരളീധരനെയും വി.ഡി സതീശനെയും അടക്കം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാതിരുന്നത് വഞ്ചനയുടെയും ചതിയുടെയും ഉദാഹരണമാണ്. താനൊരു മാലിന്യമാണെന്ന് കെ. മുരളീധരന് തിരിച്ചറിയാൻ അധികസമയം വേണ്ടിവരില്ല. മുരളീധരൻ എത്ര പാർട്ടി ഇതിനോടകം മാറി എൻസിപി വഴി എകെജി സെന്ററിലെത്താൻ ശ്രമിച്ചത് മുരളിയാണ്. മാലിന്യങ്ങളെ സ്വീകരിക്കാൻ പറ്റുമെങ്കിൽ സി പി എം മുരളിയെ സ്വീകരിക്കുമായിരുന്നു. എ കെ ജി സെന്ററിന് മുന്നിൽ ഭിക്ഷപ്പാത്രവുമായി നിന്നതാരാണെന്നും കെ പി അനിൽകുമാർ ചോദിച്ചു.

  അമേരിക്കയിൽ ഫൈസർ വാക്​സിന്‍റെ ബൂസ്റ്റർ ഡോസിന്​ അനുമതി - വാക്സിന്‍റെ ബൂസ്​റ്റർ ഡോസ്​ നൽകുന്നതിനായി പ്രത്യേക ക്യാമ്പ്​ സംഘടിപ്പിക്കുമെന്ന്​ യു.എസ്​ അറിയിച്ചു. 10 മില്യൺ ആളുകൾക്കെങ്കിലും ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ്​ ആവശ്യമായി വരുമെന്നാണ്​ അമേരിക്ക കണക്കാക്കുന്നത്​. ഇവർക്ക്​ വാക്​സിൻ നൽകാനുള്ള ക്രമീകരണം ഉടൻ ഒരുക്കുമെന്നാണ്​സൂചന.

  സ്വാതന്ത്ര്യ സമരസേനാനി ജി.സുശീല അന്തരിച്ചു - സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി മദ്രാസിലേക്ക് പോയി. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തില്‍ പങ്കെടുത്ത് അറസ്റ്റിലുമായി. മൂന്നുമാസം വെല്ലൂര്‍ ജയിലില്‍ തടവനുഭവിച്ചു. സ്ത്രീക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

  പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും - അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്ട്മെന്റ് റിസൾട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്‌കൂളിൽ രക്ഷിതാവിനൊപ്പം

  ആദ്യ ടോട്ടല്‍ബോഡി ഇറാഡിയേഷന്‍ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂർത്തീകരിച്ചു - ആസ്റ്റര്‍ മിംസിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. സതീഷ് പദ്മനാഭന്റെ കൂടി അഭിപ്രായം പരിഗണിച്ച ശേഷം ടോട്ടല്‍ ബോഡി ഇറാഡിയേഷന്‍ ത്‌നെ സ്വീകരിക്കാമെന്ന്

  അബുദാബിയിൽ 700 പുതിയ റഡാറുകൾ സ്ഥാപിക്കുന്നു - അബുദാബിയിലെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും അടുത്ത 50 വർഷത്തെ പുരോഗതികൾ കണക്കിലെടുത്തുമാണ് ആധുനിക സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതെന്ന് അബുദാബി പോലീസ് ട്രാഫിക് ടെക്‌നിക്കൽ സിസ്റ്റംസ് മേധാവി മേജർ മുഹമ്മദ് അൽ സാബി അറിയിച്ചു.റോഡിലെ എല്ലാ ലൈനുകളിലും പോകുന്ന വാഹനങ്ങൾ ട്രാക്ക് ചെയ്യുന്നതിനൊപ്പം വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് കഴിവുള്ള റഡാറു

  സീ​മ ജി. ​നാ​യ​ർ​ക്ക് മ​ദ​ർ തെ​രേ​സ അ​വാ​ർ​ഡ് പ്രഖ്യാപിച്ചു - കേ​​​ര​​​ള ആ​​​ർ​​​ട്ട് ല​​​വേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ(​​​ക​​​ല) പ്ര​​​ഥ​​​മ മ​​​ദ​​​ർ തെ​​​രേ​​​സ പു​​​ര​​​സ്കാ​​​രമാണ് രാ​​​ജ്ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ന​​​ടി സീ​​​മ ജി.​​​നാ​​​യ​​​ർ​​​ക്ക് സമ്മാനിക്കുന്നത്. ഈ പുരസ്കാരത്തിൽ 50000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങുന്നു.

  കേരള കോ​​ണ്‍​ഗ്ര​​സ് നേതാക്കൾ പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​നെ സന്ദർശിച്ചു - മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, ചീ​​ഫ് വി​​പ്പ് ഡോ.​​എ​​ൻ. ജ​​യ​​രാ​​ജ്, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​.പി, എം​​എ​​ൽ​​എ​​മാ​​രാ​​യ സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തി​​ങ്ക​​ൽ, ജോ​​ബ് മൈ​​ക്കി​​ൾ, പ്ര​​മോ​​ദ് നാ​​രാ​​യ​​ണ​​ൻ, പാ​​ർ​​ട്ടി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ് എ​​ന്നി​​വ​​ർ ആണ് ജോസ് കെ മാണിയുടെ കൂടെ ഉണ്ടായിരുന്നത്.

  ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി - എല്ലാ സംവിധാനങ്ങളും ഉള്ള സർക്കാരിന്റെ ഈ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണ്. ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിൽ ആണെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരി​ഗണിച്ചത്. അതേസമയം പള്ളിതർക്ക പ്രശ്നത്തിൽ സുപ്രിംകോടതി വിധി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായിരുന്നു.

  തിരുവല്ലക്കടുത്ത് കുന്നന്താനത്ത് അതിക്രമിച്ച് വഴിവെട്ടിയെന്ന് പരാതി - 15 ആം തീയതി ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കഴിഞ്ഞ മാസം തിരുവല്ല കുറ്റൂരിലും സമാനരീതിയിൽ വഴിവെട്ടൽ നടന്നിരുന്നു. 12 അടി വീതിയിലാണ് കുന്നന്താനത്തെ വഴിവെട്ടിയിരിക്കുന്നത്. കയ്യാല പൊളിച്ച പ്രതികൾ നാല് വർഷത്തോളം പ്രായമായ റബ്ബർ മരങ്ങളും തേക്കിൻ തൈകളും മുറിച്ച് മാറ്റുകയും ചെയ്തു. മോഹനൻ്റെ വസ്തുവിനു പിന്നിലുള്ള ഒന്നരയേക്കർ പുരയിടത്തിലേക്ക് വഴി നിർമ്മിക്കാനായിരുന്നു അതിക്രമിച്ച് വഴിവെട്ടൽ എന്ന് കുടുംബം പറയുന്നു.

  വാട്‌സപ്പില്‍ ഇനി ഫോട്ടോ സ്റ്റിക്കറാക്കാം - നിലവില്‍ ഇങ്ങനെ സ്റ്റിക്കര്‍ നിര്‍മിക്കണമെങ്കില്‍ വാട്‌സപ്പിനു പുറമെയുള്ള ഏതെങ്കിലും ആപ്പിന്റെ സൗകര്യം പ്രയോജനപ്പെടുത്തണം. ഇതാണ് വാട്‌സപ്പിലൂടെ തന്നെ ഉടന്‍ ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വാട്‌സപ്പിന്റെ പുതിയ ഡെസ്‌ക്ടോപ്പ് ബീറ്റ പ്രോഗ്രാമിലാണ് നിലവില്‍ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളത്. വിന്‍ഡോസ്, മാക് ഒഎസുകളില്‍ ബീറ്റ വേര്‍ഷന്‍ ലഭ്യമാണ്.

  രാജ്യത്ത് മു‌സ്ലീങ്ങളെക്കാൾ മതം മാറ്റം നടത്തുന്നത് ക്രിസ്‌ത്യാനികൾ: പാലാ ബിഷപ്പിനെതിരെ വെളളാപ്പള‌ളി - ”നാട്ടിലെ സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരങ്ങളിൽ എല്ലാം മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ട്. അതിന് മുസ്ലിം സമുദായത്തെ മാത്രം കുറ്റം പറഞ്ഞത് ശരിയല്ല. ഇസ്രയേലിൽ മരിച്ച സൗമ്യ ഈഴവ സമുദായത്തിൽപെട്ട സ്‌ത്രീയായിരുന്നു. പക്ഷെ സംസ്‌കാരം പള‌ളിയിൽ വച്ചാണ് നടന്നത്. ക്രിസ്‌ത്യൻ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും മതം മാറ്റം നടത്തുന്നത്. ഫാദർ റോയി കണ്ണൻചിറ ദീപികയുടെ തലപ്പത്തിരുന്ന് ഈഴവ സമുദായത്തിനെതിരെ പറഞ്ഞത് സംസ്‌കാരത്തിന് നിരക്കാത്തതാണ്. വൈദികപട്ടം ആരെക്കുറിച്ചും എന്തും പറയാനുള‌ള ലൈസൻസ് അല്ല”- വെളളാപ്പള‌ളി പറഞ്ഞു.

  ഈഴവർക്കെതിരായ ലൗവ് ജിഹാദ് പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഫാ.റോയ് കണ്ണൻചിറ - കേരളത്തിന്റെ മതേതര സങ്കൽപ്പത്തെ തടസപ്പെടുത്തുവാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.‘കഴിഞ്ഞ ദിവസം വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെക്കുന്ന സമയത്ത്, ഇതര മതവിശ്വാസികളുമായിട്ടുള്ള വിവാഹ ബന്ധത്തെക്കുറിച്ച് സംസാരിക്കുവാൻ ഇടവന്നു. അങ്ങനെ സംസാരിക്കുവാൻ കാരണമായത്, ഞങ്ങൾ വൈദികരുടെ അടുത്ത് നിരവധി മാതാപിതാക്കൾ മക്കൾ അവരെ തള്ളിപ്പറഞ്ഞു ചിലരോടൊപ്പം ഇറങ്ങിപ്പോകുന്നതുമായി ബന്ധപ്പെട്ട ആശങ്ക രേഖപ്പെടുത്തിയിരുന്നു. അവർ നമ്മുടെ മുന്നിൽ വന്ന് വേദന പങ്കുവെക്കുമ്പോൾ, കരയുമ്പോൾ ആ ഒരു ദുരന്തം ഒത്തിരി കുടുംബങ്ങളുടെ ഭദ്രതയെ തകർക്കുന്നതായി വ്യക്തമായി. ഇത്തരത്തിൽ കുടുംബ ഭദ്രതയെ തകർക്കുന്ന സംഭവങ്ങളിൽ നിന്ന് പിന്തിരിയാൻ പുതിയ തലമുറയെ പഠിപ്പിക്കാനുള്ള കർത്തവ്യം വൈദികരായ ഞങ്ങളിൽ അർപ്പിതമാണ്. ഞാൻ സംസാരിച്ചത് മതാധ്യാപകരോട് മാത്രമാണ്. എന്നാൽ ആ വീഡിയോ പുറത്തായപ്പോൾ