കൊച്ചി മെട്രോ യാത്ര നിരക്കിൽ ഇളവ് വരുന്നു

യാ​ത്ര നി​ര​ക്കി​ൽ ഇ​ള​വ് വേ​ണ​മെ​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം പരിഗണിച്ച് കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്.ഉ​ട​ൻ പ്ര​ഖ്യാ​പ​നം ഉണ്ടാകുമെന്നു മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ലോ​ക്നാ​ഥ് ബെ​ഹ്റ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ​യും മ​റ്റ് പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും മ​ന​മ​റി​യാ​ൻ കെ.​എം.​ആ​ർ.​എ​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ഉ​യ​ർ​ന്ന ആ​വ​ശ്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ തീ​രു​മാ​നം. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 77 ശ​ത​മാ​നം ആ​ളു​ക​ളു​ടെ​യും പ്ര​ധാ​ന ആ​വ​ശ്യം മെ​ട്രോ യാ​ത്ര ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത 11,199 േപ​രി​ൽ 63 ശ​ത​മാ​നം പേ​ർ മെ​ട്രോ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രും 37 ശ​ത​മാ​നം മെ​ട്രോ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​മാ​യി​രു​ന്നു. യാ​ത്ര​ക്കാ​രി​ൽ 79 ശ​ത​മാ​ന​വും 22നും 50​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​മാ​ണ്. യാ​ത്ര​ക്കാ​രി​ൽ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് യാ​ത്ര പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ക്കും. ഇ​വ​ർ​ക്കൊ​പ്പ​മെ​ത്തു​ന്ന​യാ​ൾ​ക്ക് പ​കു​തി നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​നും അ​വ​സ​രം ന​ൽ​കും. മെ​ട്രോ ഉ​പ​യോ​ഗം ജ​ന​കീ​യ​മാ​ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണം, ഫ​സ്​​റ്റ്​ ആ​ൻ​ഡ് ലാ​സ്​​റ്റ്​ മൈ​ൽ ക​ണ​ക്ടി​വി​റ്റി​ക്കാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് യാ​ത്ര നി​ര​ക്കി​ൽ പ്ര​ത്യേ​ക ഇ​ള​വ്, പ്ര​തി​ദി​ന, വാ​രാ​ദ്യ, പ്ര​തി​മാ​സ പാ​സു​ക​ൾ, കൊ​ച്ചി വ​ൺ കാ​ർ​ഡ് വി​പു​ലീ​ക​ര​ണം എ​ന്നി​ങ്ങ​നെ ആ​വ​ശ്യ​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യി സ​ർ​വേ​യി​ൽ ഉ​യ​ർ​ന്ന​ത്.

കെ.​എം.​ആ​ർ.​എ​ല്ലി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ്ര​ത്യേ​ക ച​ർ​ച്ച ന​ട​ത്തി വി​വി​ധ ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്ന് ബെ​ഹ്റ പ​റ​ഞ്ഞു. ഉ​ത്സ​വ​കാ​ല ഡി​സ്കൗ​ണ്ടു​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക ഇ​ള​വു​ക​ൾ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ, ഫാ​മി​ലി, യാ​ത്ര സം​ഘ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ൾ എ​ന്നി​വ​യും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് ഓ​രോ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലും എ​ത്ര സ്ഥ​ലം ബാ​ക്കി​യു​ണ്ടെ​ന്ന് അ​റി​യാ​ൻ ആ​പ്പ് കൊ​ണ്ടു​വ​രും. മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ താ​മ​സ സ്ഥ​ല​ത്ത് എ​ത്തി​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ഇ​ല​ക്​​ട്രി​ക് ബ​സു​ക​ൾ വാ​ട​ക​ക്കെ​ടു​ക്കും. യാ​ത്ര​ക്കാ​ർ​ക്ക് ലാ​സ്​​റ്റ്​ മൈ​ൽ ക​ണ​ക്ടി​വി​റ്റി​ക്കാ​യി കൂ​ടു​ത​ൽ സൈ​ക്കി​ളു​ക​ൾ എ​ത്തി​ച്ചു. ഇ​തിെൻറ ഉ​ദ്ഘാ​ട​നം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ നാ​ഗ​രാ​ജു ച​കി​ലം, കൊ​ച്ചി​ൻ സ്മാ​ർ​ട്ട്മി​ഷ​ൻ സി.​ഇ.ഒ ഷാ​ന​വാ​സ്, ഡി.​സി.​പി ഐ​ശ്വ​ര്യ ഡോം​ഗ്രേ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

RELATED STORIES

 • കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു - ഒരു വർഷത്തിന് ശേഷം നടക്കുന്ന കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിലാവും പുതിയ എഐസിസി ഭാരവാഹികളെ തെരഞ്ഞെടുക്കുക. സമീപകാലത്ത് പുതിയ പിസിസി അധ്യക്ഷൻമാരേയും സമിതികളേയും പ്രഖ്യാപിച്ച കേരളത്തിലടക്കം സംഘടനാ തെരഞ്ഞെടുപ്പ് നടക്കും എന്നാണ് സൂചന അങ്ങനെയെങ്കിൽ കേരളത്തിൽ പുതിയ മണ്ഡലം കമ്മിറ്റികളും പുതിയ ഡിസിസി അധ്യക്ഷൻമാരും പുതിയ കെപിസിസി അധ്യക്ഷനും നിർവാഹക സമിതിയും തെരഞ്ഞെടുപ്പിലൂടെ വരും. നിലവിലെ ഭാരവാഹികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പദവി നിലനി‍ർത്തേണ്ടി വരും.

  ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണം; മുഹമ്മദ് റിയാസിന് പിന്തുണയുമായി സിപിഎം - കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാൻ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാന്‍റെ പ്രസ്താവന പ്രതിപക്ഷ എംഎല്‍എമാര്‍ വിവാദമാക്കിയിരുന്നു. എന്നാല്‍ താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്ന് ആവർത്തിച്ച മന്ത്രി, ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇടതുപക്ഷ നയവും നിലപാടുമാണ് താൻ വ്യക്തമാക്കിയതെന്നും കോഴിക്കോട്ട് പറഞ്ഞു. ''കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എംഎൽഎമാരുടെ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചു. എന്നാൽ എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലും ഇത്തരത്തിലൊരു അഭിപ്രായം ഉന്നയിച്ചിട്ടുമില്ല, താൻ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. ഒരടി പുറകോട്ട് പോയിട്ടുമില്ല- റിയാസ് വ്യക്തമാക്കി.

  കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ - സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോട്ടയത്ത് വിവിധയിടങ്ങളിൽ രാവിലെ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മണിമലയാറിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ വെള്ളം കയറി. ഇതേ തുടർന്ന് എരുമേലി, മുണ്ടക്കയം ഭാഗത്തേക്ക് യാത്രാ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

  ശക്തമായ മഴ തുടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ് - കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ 70 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലയുടെ പലഭാഗത്തും അതിശക്തമായ മഴ പെയ്യുന്നുണ്ട്. പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോന്നി കല്ലേലി ഭാഗങ്ങളില്‍ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് നിലവില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. എന്നാല്‍, കക്കി ഡാമിന് താഴെയുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജില്ലയില്‍ ഡാമുകളുമായി ബന്ധപ്പെട്ട് നിരന്തരം സ്ഥിതിഗതികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തി വരുന്നുണ്ട്. നിലവില്‍ നിരണത്തും പന്തളത്തും രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ക്യാമ്പുകളില്‍ കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടു

  കോളജുകള്‍ തുറക്കുന്നത് മാറ്റി വച്ചു: ശബരിമല തീര്‍ഥാടനവും നിര്‍ത്തിവച്ചു - ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നല്‍കുന്നതാണ്. കൂടുതല്‍ മോശപ്പെട്ട അവസ്ഥയിലേക്കല്ല നാം പോകുന്നത് എന്നാണ് പ്രവചനം നല്‍കുന്ന സൂചന.

  ക്ഷേത്ര പൂജാരിയെ അറസ്റ്റ് ചെയ്തു - പിരപ്പന്‍കോട് ഭാഗത്ത് വാമനപുരം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് അറസ്റിലായത്. ക്ഷേത്ര പൂജാരിയായ വൈശാഖ് വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പോലീസ് പറയുന്നു. കൂടാതെ ഇയാളെ അറസ്റ്റ് ചെയ്തപ്പോള്‍ കൈവശം 1. 100 കിലോഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.

  യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് വീണ്ടും ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു - വന്‍ ഭൂരിപക്ഷത്തോടെയാണ് ആറാം തവണയും ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 18 അംഗങ്ങളാണ് ഇന്ന് മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗങ്ങളായത്. ഇന്ത്യയില്‍ അര്‍പ്പിച്ച വിശ്വാസത്തിനു നന്ദി അര്‍പ്പിക്കുന്നതായും മനുഷ്യാവകാശ കൗണ്‍സിലിലെ അംഗങ്ങളുമായി ചേര്‍ന്നു മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുമെന്നും ഇന്ത്യ പ്രതികരിച്ചു.

  നോര്‍വേയില്‍ അഞ്ചു പേരെ അമ്പെയ്ത് കൊലപ്പെടുത്തി - കോങ്‌സ്‌ബെര്‍ഗ് നഗരത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. ഭീകരവാദ സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് പൊലീസ് അറിയിച്ചു. ഒരു കയ്യില്‍ അമ്പും ചുമലില്‍ തൂക്കിയിട്ട ആവനാഴിയില്‍ നിറയെ വില്ലുമായാണ് അയാള്‍

  ചക്ക ഉല്പന്നങ്ങള്‍ ഇനി ന്യൂസിലാന്‍ഡില്‍ - ഉണങ്ങിയ ചക്കപൗഡര്‍, ചക്കപുട്ടുപൊടി, ചക്കദോശ പൗഡര്‍, ചക്ക ചപ്പാത്തി പൊടി എന്നിവയാണ് കേരളത്തിലെ തൃശൂരില്‍ നിന്ന് കയറ്റുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍. ഒരു വര്‍ഷത്തിലധികം ഷെല്‍ഫ് ആയുസ്സുള്ള ചക്കയുടെ മൂല്യ വര്‍ധിത ഉത്പന്നങ്ങളാണ് ഇരു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തത്.

  തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് - കൈമാറ്റ ചടങ്ങിന് അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റി ജീവനക്കാരെ പ്രത്യേകം ക്ഷണിച്ചിരുന്നുവെങ്കിലും ജീവനക്കാർ ചടങ്ങ് ബഹിഷ്‌ക്കരിച്ചു. വിമാനത്താവളം എറ്റെടുത്ത അദാനി ഗ്രൂപ്പ്, ഇന്ന് രാവിലെ വിമാനത്താവളത്തിൽ പ്രത്യേക പൂജാകൾക്കായുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

  മിനിമം വേതന നിർണയരീതി പരിഷ്‌കരിക്കുന്നു - കേന്ദ്രത്തിന്റെ പങ്കാളിത്തം ചുരുക്കി സംസ്ഥാനങ്ങൾക്ക് നിർണായകാവകാശം നൽകുന്നതും ആലോചിക്കും. ഇതിനെല്ലാം പുറമേ, നിശ്ചിത കാലയളവിലേക്ക് മിനിമം വേതനം നിശ്ചയിക്കണോയെന്നും ഉപഭോക്തൃ സൂചികപോലെ മറ്റെന്തെങ്കിലുമായി ബന്ധിപ്പിക്കണോയെന്നും പരിഗണിക്കും. നയങ്ങൾ തൊഴിലാളികളുടെ ജീവിതനിലവാരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും മിനിമംവേതനത്തിലെ വർധന തൊഴിലിനെ എങ്ങനെ ബാധിക്കുമെന്നതും കണക്കിലെടുക്കും.

  പോലീസ് സ്റ്റേഷനിൽ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത്; മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ സർക്കുലറായി - സംസ്ഥാന പൊലീസുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം വിളിച്ചതും പൊതുപെരുമാറ്റച്ചട്ടം നിർദേശിച്ചതും. സർക്കുലറിലെ പ്രധാന നിർദേശങ്ങൾ: പൊലീസുദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണം.

  നിധി കമ്പിനികളില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നു - അംഗീകാരം നഷ്ടപ്പെട്ട കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങളുടെ പേരും കമ്പിനി ഐഡന്റിഫിക്കേഷന്‍ നമ്പരും ഉള്‍പ്പെടെ വ്യക്തമായ തെളിവുകളോടെയാണ് ചീഫ് എഡിറ്റേഴ്സ്

  മലയാള സിനിമയിലെ അതുല്യ നടൻ നെടുമുടി വേണു അന്തരിച്ചു. - ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അദ്ധ്യാപകരായിരുന്ന പി.കെ. കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ്‌ 22 നാണ് കെ. വേണുഗോപാൽ എന്നു വേണു ജനിച്ചത്. നെടുമുടി എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം.

  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർധന മരവിപ്പിച്ച് സർക്കാർ - എഞ്ചിനീയറിങ് കോളജുകളിൽ ആറ് മണിക്കൂർ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും. ഹോസ്റ്റലുകൾ തുറന്നു പ്രവർത്തിക്കും. കാമ്പസുകളിൽ കോവിഡ്

  ഇനി എളുപ്പം കൊവിഡ് നിർണയം - വീട്ടിലിരുന്ന് സൗകര്യാര്‍ത്ഥം കൊവിഡ് നിര്‍ണയം നടത്താം രണ്ടുവയസുമുതലുള്ള കുട്ടികളിലും മുതിര്‍ന്നവരിലും ടെസ്റ്റ് നടത്താം

  ജനകീയ ഹോട്ടലിലെ ഊണിന് ആവശ്യക്കാർ - ബുധനാഴ്ച ഇത് 1,79,681-ഉം വ്യാഴാഴ്ച 1,80,032-ഉം ആയി ഉയര്‍ന്നു. ആലപ്പുഴയിലാണ് ഏറ്റവുംകൂടുതല്‍ പേര്‍ ഭക്ഷണം വാങ്ങിയത്. 2,500 പേര്‍ ഈ ദിവസങ്ങളില്‍ അധികമായി ഭക്ഷണം വാങ്ങി. രണ്ടായിരത്തോളം അധികം ഊണുകള്‍ നല്‍കി എറണാകുളവും 700 - ഓളം ഊണുകള്‍ കൂടുതല്‍ വിളമ്പി പാലക്കാടും പിന്നിലുണ്ട്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്കു പ്രതിദിനം ഭക്ഷണം നല്‍കിവരുന്നത്. 27,774 ഊണുകള്‍ വ്യാഴാഴ്ച മാത്രം വിറ്റു. തിരുവനന്തപുരം (22,490), മലപ്പുറം (18,891) ജില്ലകള്‍ രണ്ടുംമൂന്നും സ്ഥാനത്തുണ്ട്.

  വാഹനങ്ങളുടെ വേഗപരിധി ഉയർത്തുമെന്ന്​ ഗഡ്​കരി - എന്നാൽ വേഗപരിധി ഉയർത്തുന്നതിനെതിരെ വിവിധ കോടതികളിൽ നിന്ന്​പരാമർശമുണ്ടായിട്ടു​ണ്ട്​. വാഹനങ്ങളുടെ വേഗപരിധി ഉയർത്തുന്നത്​ ഞങ്ങൾക്ക്​ മുന്നിൽ വെല്ലുവിളിയായി നിൽക്കുകയാണ്​. കാറിന്‍റെ വേഗതയെ സംബന്ധിച്ച ചില സുപ്രീംകോടതി, ​ൈ​ഹകോടതി വിധികൾ വേഗപരിധി ഉയർത്തുന്നതിന്​ തടസം സൃഷ്​ടിക്കുകയാണ്​.

  ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് ഫണ്ട് കൈമാറാന്‍ സഹായിക്കുന്ന ഐഎംപിഎസ് സംവിധാനത്തിന്‍റെ പരിധി ഉയർത്തി - ഐഎംപിഎസ് വഴിയുള്ള ഫണ്ട് കൈമാറ്റം സുരക്ഷിതമായതിനാല്‍ സാമ്പത്തികമായി ഏറെ ലാഭകരവും ആണ്. ഫണ്ട് കൈമാറ്റത്തിന് മുഖ്യമായി ആശ്രയിക്കുന്ന സംവിധാനമാണിത്. പണപ്പെരുപ്പ നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യപലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പകള്‍ക്കുള്ള പലിശനിരക്കായ റിപ്പോ നാലുശത

  രക്ഷകര്‍ത്താക്കള്‍ക്ക് സമ്മതമെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളിൽ വിട്ടാല്‍ മതി - സ്‌കൂള്‍ തുറന്നാലും ഡിജിറ്റല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിന്റെ സമീപ പ്രദേശങ്ങളിലുള്ളവരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. ഒരു സ്‌കൂളിന് ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.