ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർധന മരവിപ്പിച്ച് സർക്കാർ

കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർധനയ്ക്ക് വിലക്ക്. സ്വകാര്യ, സ്വാശ്രയ കോളജുകളിൽ ഉൾപ്പെടെയാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. അഡ്മിഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസുകളിൽ ഒരുതരത്തിലും വർധനവ് പാടില്ലെന്നാണ് സർക്കാർ ഉത്തരവ്.

വിദ്യാർത്ഥികളുടെ അക്കാദമിക താൽപര്യം സംരക്ഷിക്കാനൊണ് നിർദ്ദേശമെന്ന് സർക്കാർ വ്യക്തമാക്കി. എല്ലാ അധ്യാപക, അനധ്യാപകർക്കും മുഴുവൻ ശമ്പളവും നൽകണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

ഒക്ടോബർ നാലിന് തന്നെ സംസ്ഥാനത്ത് കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു. കോളജുകളിൽ ബിരുദാനന്തര ബിരുദ ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും വച്ചാണ് നടത്തുന്നത്. ബിരുദ ക്ലാസ്സുകൾ പകുതി വീതം വിദ്യാർത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്ലാസുകൾക്ക് മൂന്നു സമയക്രമം നിർദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതൽ 1.30 വരെയുള്ള ഒറ്റ സെഷൻ, അല്ലെങ്കിൽ, 9 മുതൽ 3 വരെ, 9.30 മുതൽ 3.30 വരെ. ഇതിൽ കോളേജ് കൗൺസിലുകൾക്ക് സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാമെന്നാണ് നിർദ്ദേശം. മിക്ക കോളജുകളും 8.30 മുതലുള്ള ഒറ്റ സെഷനാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആഴ്ചയിൽ 25 മണിക്കൂർ ക്ലാസ് വരത്തക്കവിധം ഓൺലൈൻ ഓഫ്‌ലൈൻ കഌസുകൾ സമ്മിശ്രരീതിയിലാക്കിയാണ് ടൈം ടേബിൾ. മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകൾ ഓൺലൈനിൽ തന്നെ തുടരും.

എഞ്ചിനീയറിങ് കോളജുകളിൽ ആറ് മണിക്കൂർ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും. ഹോസ്റ്റലുകൾ തുറന്നു പ്രവർത്തിക്കും. കാമ്പസുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

RELATED STORIES

 • ശിശു മരണം; പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് അട്ടപ്പാടിയില്‍ - രാവിലെ പത്തു മണിയോടെ അഗളിയില്‍ യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയും നടത്തി. സതീശനൊപ്പം മണ്ണാര്‍കാട് എംഎല്‍എ എന്‍.ഷംഷുദ്ദീന്‍ ഉള്‍പ്പടെയുള്ള നേതാക്കളും അട്ടപ്പാടിയിലുണ്ടായിരുന്നു.

  നാഗാലാൻഡ് സംഘർഷം ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം - വെടിവെപ്പുണ്ടായ മോണ്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് എസ്‌എംഎസ് സേവനങ്ങള്‍ നേരത്തെ വിഛേദിച്ചിരുന്നു.മോണ്‍ ജില്ല ആസ്ഥാനത്തെ അസം റൈഫിള്‍സ് ക്യാമ്ബ് ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിന് നേരെ ശനിയാഴ്ച വൈകിട്ട് വെടിവയ്പ്പ് നടത്തിയത്.

  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവണം: ജില്ലാ കളക്ടര്‍ - പത്തനംതിട്ട കളക്ടറേറ്റ് കവാടത്തില്‍ നിന്നും ആരംഭിച്ച റാലി ജില്ലാ സ്റ്റേഡിയത്തില്‍ സമാപിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നീം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍, സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി എന്‍. ചന്ദ്രന്‍, ഫാദര്‍. വി.ജെ. ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.

  തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്ക്‌ ഫെബ്രുവരി 23,24 തീയതികളില്‍ - കര്‍ഷക - തൊഴിലാളി വിരുദ്ധ, കോര്‍പ്പറേറ്റ് അനുകൂല നിലപാടുകൾക്കെതിരെയാണ്‌ പണിമുടക്ക്. തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കുക, സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക, കോവിഡ് മുന്നണി പോരാളികള്‍ക്ക് സംരക്ഷണവും ഇന്‍ഷുറന്‍സ് സൗകര്യങ്ങളും ഒരുക്കുക, സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ സമര രംഗത്തു വന്നിരിക്കുന്നത്.

  സന്ദീപ് വധക്കേസ്: കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യത - ഇതിനായി പ്രചരിച്ച ശബ്ദരേഖയ്‌ക്കൊപ്പം പ്രതിയുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദവും പരിശോധയ്ക്ക് അയക്കും. ഇതിനായി പോലീസ് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിനെ വൈകാതെ സമീപിക്കും. കേസിന്റെ രാഷ്ട്രീയ പ്രധാന്യം കണക്കിലെടുക്കുമ്പോള്‍ ഫലം ലഭ്യമാകാന്‍ താമസമുണ്ടാകില്ലെന്നാണ് കരുതുന്നത്. ഫലം അനുകൂലമെങ്കില്‍ പരപ്രേരണയില്ലാതെയുള്ള തുറന്നുപറച്ചിലെന്ന തലത്തില്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള തെളിവായി ഇതുമാറും.

  വരനായ പോലീസുകാരന്‍ വിവാഹദിനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ - രാവിലെ ആറുമണിക്ക് സഹോദരനാണ് മുകളിലെ മുറിയുടെ പുറത്ത് തൂങ്ങിമരിച്ചനിലയില്‍ വിനീഷിനെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ കല്യാണം കഴിഞ്ഞെത്തുന്നവര്‍ക്കുവേണ്ടി പഴങ്ങളും പലഹാരങ്ങളുമെല്ലാം നേരത്തെതന്നെ വിനീഷിന്റെ നേതൃത്വത്തില്‍ കരുതിവെച്ചിരുന്നു. അച്ഛന്‍: വേണുഗോപാലന്‍ (മുന്‍ നഗരസഭാ ജീവനക്കാരന്‍). അമ്മ: ശാരദ. സഹോദരന്‍: വിശാഖ്. ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിശോധനയ്ക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

  മലയാളി യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു - ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു ജയന്തി. ജൂലായില്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ രാകേഷ് മൂന്നു മാസം മുന്‍പു വിവാഹിതനായി. വിവാഹിതനായ വിവരം രാകേഷ് ജയന്തിയില്‍ നിന്ന് മറച്ചുവെച്ചിരുന്നു. ഇതിനിടെ ജയന്തിയും ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. പീളമേട്ടിലെ അപ്പാര്‍ട്മെന്റില്‍ എത്താന്‍ കഴിഞ്ഞ ദിവസം രാകേഷ് ജയന്തിക്ക് വാട്സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് കൂടിക്കാഴ്ചയില്‍ വിവാഹം കഴിക്കാന്‍ ജയന്തി രാകേഷിനോട് ആവശ്യപ്പെട്ടു.

  ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു - പെര്‍ളടകത്ത് ഉഷയാണ് മരിച്ചത്.സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് അശോകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അശോകന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. രാവിലെ നാട്ടുകാരാണ് ഉഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

  യൂസഫലിയുടെ ജീവന്‍ കാത്ത പനങ്ങാട്ടുകാര്‍ക്ക് ജീവിതം നല്‍കി - ജപ്തി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയ ശേഷം യൂസഫലി ആമിനയോടു പറഞ്ഞു. ജപ്തിയുണ്ടാകില്ല, പോരേ. നിറഞ്ഞ കണ്ണുകളോടെ ആമിന കൈകൂപ്പി. ഏപ്രില്‍ 11നാണു യൂസഫലിയും ഭാര്യയുമുള്‍പ്പെടെ 7 പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ പനങ്ങാട് പൊലീസ് സ്റ്റേഷനു സമീപമുള്ള ചതുപ്പില്‍ ഇടിച്ചിറങ്ങിയത്.

  ഇൻഡ്യയിൽ വർക്ക് ഫ്രം ഹോമിന് പുതിയ നിയമം - സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയിലാണ് ‘വർക്ക് ഫ്രം ഹോം’ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പുതിയ ചട്ടങ്ങൾ തയാറാക്കുന്നത്. ജോലി സമയത്തിന് ശേഷം കമ്പനി മേധാവികൾ ജീവനക്കാർക്ക് സന്ദേശം അയക്കുന്നത് പോർചുഗൽ നിയമവിരുദ്ധമാക്കിയിരുന്നു. ജോലി സമയം അല്ലാത്ത സമയത്ത് ജീവനക്കാരെ ബുദ്ധിമുട്ടിച്ചാൽ ഇനി മുതൽ പോർച്ചുഗലിൽ തൊഴിലാളികൾക്ക് തൊഴിലുടമകൾക്കെതിരെ നിയമപരമായി നീങ്ങാ

  സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അധികബാധ്യതയെന്ന് അധ്യാപകർ - എന്നാൽ ഇതിൻറെ ഇരട്ടിത്തുകയാണ് ചെലവ് വരുന്നതെന്നാണ് പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ അഭിപ്രായം. ആഴ്ചയിൽ രണ്ട് ദിവസം നൽകുന്ന 300 മി.ലി പാലിന് 15 രൂപയും ഒരു കോഴിമുട്ടയ്ക്ക് അഞ്ച് രൂപയും ചെലവ് വരും. ബാക്കി വരുന്ന തുക കൊണ്ട് എങ്ങിനെ ഉച്ചഭക്ഷണം നൽകുമെന്നാണ് അധ്യാപകരുടെ ചോദ്യം. സർക്കാർ അനുവദിക്കുന്ന പണം തികയുന്നില്ല എന്ന കാരണമാണ് ഒരുപാട് കുട്ടികൾ ഉച്ചഭക്ഷണം പോലുമില്ലാത്തവരായി മാറുന്നത്.

  ഒമൈക്രോണ്‍ പടരുന്നു: എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് നൽകണം ഐ.എം.എ - ജനക്കൂട്ടം ഒഴിവാക്കാനുള്ള കൃത്യമായ ശ്രമം തുടരണം. പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കുകയാണ്. എന്നാല്‍ അതിന്റെ വ്യാപനശേഷി എത്രയെന്ന് വ്യക്തമല്ല. അതുകൊണ്ട് കൃത്യമായ മുന്നൊരുക്കം നടത്തണമെന്നും ജയലാല്‍ പറഞ്ഞു. രാജ്യത്ത് 24 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,27,96,38,289 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയത്. ഇതില്‍ 80,17,89,352 എണ്ണം ആദ്യ ഡോസുകളും 47,78,48,937 എണ്ണം രണ്ടാം ഡോസുകളുമാണ്.

  നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് മോഷ്ടിച്ച ബൈക്കുമായി പിടിയിൽ - വിലകൂടിയ ബൈക്കുകൾ മാത്രം മോഷ്ടിക്കുകയാണ് പ്രതിയുടെ രീതിയെന്ന് സ്റ്റേഷൻ ഓഫിസർ ഹണി കെ.ദാസ് പറഞ്ഞു. പൾസർ 220 ബൈക്കാണ് ഏറെയും മോഷ്ടിക്കുന്നതെന്നും ഇയാൾക്കെതിരെ തിരൂരങ്ങാടി, തിരൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ സമാന കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പരപ്പനങ്ങാടി സി.ഐ. ഹണി , കെ. ദാസ്, എസ്.

  സി.എന്‍.ജി. ഓട്ടോ നിരത്തിലെത്തിക്കാന്‍ കേരള ഓട്ടോമൊബൈല്‍സ് - ബി.എസ്-6 വിഭാഗത്തിലെ എന്‍ജിന്‍ ഉപയോഗിച്ചാണ് സി.എന്‍.ജി. ഓട്ടോകള്‍ നിര്‍മിക്കുക. സി.എന്‍.ജി. ഓട്ടോയുടെ മാതൃകയ്ക്ക് അംഗീകാരം ലഭിച്ചാലുടന്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണം തുടങ്ങാനാണ് ശ്രമം. ഇതോടൊപ്പം ഇ-ഓട്ടോകളുടെ നിര്‍മാണം തുടരും. ഒന്നാം പിണറായിസര്‍ക്കാരിന്റെ കാലത്താണ് കെ.എ.എല്‍. ഇ-ഓട്ടോകളുടെ നിര്‍മാണം തുടങ്ങിയത്. പുതിയ പ്ലാന്റ്, യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെയുള്ളവ സജ്ജമാക്കുന്നതിന് സര്‍ക്കാര്‍ 41 കോടി രൂപ നല്‍കിയിരുന്നു. ഈ കാലയളവിനിടെ 200 ഇ-ഓട്ടോകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി നിരത്തിലിറക്കി. കെ.എ.എല്ലില്‍നിന്നു പുറത്തിറക്കിയ ഇ-ഓട്ടോകള്‍ക്ക് ചില പോരായ്മകളുണ്ടായി. ബാറ്ററി, ബാക്ക് റിയര്‍ ആക്‌സില്‍, ഫോര്‍ക്ക് തുടങ്ങിയവയിലുള്ള പോരായ്മകള്‍ പരിഹരിച്ചുവരികയാണ്. ഇത്തരത്തില്‍ പോരായ്മ പരിഹരിച്ച ഇ-ഓട്ടോകളുടെ നിര്‍മാണം പുനരാരംഭിച്ചു.

  കാണാതായ സൈനിക ഉദ്യോഗസ്ഥനെ 20 വർഷങ്ങൾക്കു ശേഷം കണ്ടെത്തി - അതിനുശേഷം വേണുഗോപാലിനേക്കുറിച്ചു വിവരമൊന്നുമുണ്ടായിരുന്നില്ല. 20-04-2020ൽ ഭാര്യ പന്തളം പോലീസിൽ നല്കിയ പരാതിയേത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇയാളെ കൊല്ലത്തു നിന്നു കണ്ടെത്തുകയായിരുന്നു. കൊല്ലം അശ്രാമത്ത് ഗ്രീൻ പെപ്പർ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. സാമ്പത്തിക ബാദ്ധ്യതയേത്തുടർന്നു സൈന്യത്തിലെ ജോലി ഉപേക്ഷിക്കുകയായിരുന്നെന്നാണു വേണുഗോപാൽ പറയുന്നത്.

  സർട്ടിഫിക്കറ്റിൽ മാക്സ് ബേസിക്: തീരുമാനം പുനഃപരിശോധിക്കണമെന്നു നഹാസ് പത്തനംതിട്ട - ഇതിലെ ആശങ്ക വിദ്യാർത്ഥികൾ ആൻ്റോ ആൻ്റണി എംപിയെ അറിയിച്ചിട്ടുണ്ട്. വിഷയം ഗൗരവമുള്ളതാണെന്നും, സാദ്ധ്യമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം ഉറപ്പു നല്കിയതായും നഹാസ് പറഞ്ഞു. എഴുതിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബേസിക്, സ്റ്റാൻഡേർഡ് എന്നിങ്ങനെയാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

  ഹോസ്റ്റലിലെ ആക്രമം എട്ട് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ: വിദ്യാർത്ഥികളിൽ പലരും കഞ്ചാവ് ഉപയോഗിക്കുന്നവർ - ഇവരിൽ നാല് പേർ കഞ്ചാവ് ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൾസിനാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്ന്‌ കാണിച്ചു നൽകിയ പരാതിയിലാണ് ആദർശ് പ്രേംകുമാർ, മുഹമ്മദ് നസീഫ്, ഫഹാദ് മനാഫ്, അബു താഹിർ എന്നിവരെ അറസ്റ്റു ചെയ്തത്. ലേഡീസ് ഹോസ്റ്റൽ പരിസരത്ത് പെൺസുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്ന തന്നെ കൊലപ്പെടുത്താൻ ശ്ര

  ഗുണ്ടകളെ ഇറക്കി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ശ്രമിക്കുന്നുവെന്ന് മമ്പറം ദിവാകരൻ - മുപ്പത് കൊല്ലമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ.സുധാകരൻ മുൻകൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്. 5200 വോട്ടർമാരുള്ള സംഘത്തിൽ ഡയറക്ടർമാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിക്കുന്നത്. ഗുണ്ടകളെയിറക്കി കെ.സുധാകരൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടർന്ന് കർശന പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

  വാക്സിൻ എടുക്കുന്നവർക്ക് 50,000 രൂപയുടെ സ്മാർട്ട് ഫോൺ; വമ്പൻ ഓഫറുമായി തദ്ദേശസ്ഥാപനം - നേരത്തെ ഗുജറാത്തിലെ മറ്റൊരു നഗരമായ അഹമ്മദാബാദും സമാനമായ ഓഫറുമായി രംഗത്തെത്തിയിരുന്നു. വാക്സിൻ സ്വീകരിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ 60000 രൂപയുടെ സ്മാർട്ട് ഫോൺ സമ്മാനമായി നൽകുമെന്നായിരുന്നു അഹമ്മദാബാദ് നഗരസഭയുടെ പ്രഖ്യാപനം. ഗുജറാത്തിൽ കഴിഞ്ഞ ദിവസം കോവിഡിന്‍റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു. സിംബാവെയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

  കർണാടകയിലെ ശിവമോഗയിൽ 29 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് കൊവിഡ് - പ്രദേശത്ത് അണുബാധ പടരാനുള്ള സാധ്യത പരിശോധിക്കാൻ ആളുകളുടെ സാമ്പിളുകൾ പരിശോധിച്ച് വരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. അണുബാധയുടെ വ്യാപനം തടയുന്നതിനുള്ള ശ്രമത്തിൽ, മൂന്നോ അതിലധികമോ കേസുകളുള്ള ഏത് പ്രദേശത്തെയും ഒരു ക്ലസ്റ്ററായി തരംതിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. അതേസമയം, കർണാടകയിൽ ശനിയാഴ്ച 397 പുതിയ കൊവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ ഈ ആഴ്ച ആദ്യം 2 ഒമിക്രോൺ കേസുകൾ കണ്ടെത്തിയിരുന്നു.