നിക്ഷേപത്തിന്റെ പലിശ കൂട്ടി പോസ്റ്റ് ഓഫീസ്

ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ പരിഷ്‌കരിച്ചു.

ഒരു വര്‍ഷം കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് ഏഴു ശതമാനമാക്കി. 6.9 ശതമാനമായിരുന്നു നേരത്തെയുണ്ടായിരുന്നത്

അതേസമയം, പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയ മറ്റ് പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല.ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഇവയുടെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. 

ജനുവരി-മാര്‍ച്ച് പാദത്തിലെ പലിശ നിരക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്

RELATED STORIES