ഹര്‍ത്താലിന്  ഹൈക്കോടതി ഉത്തരവ് നിലവില്‍ വന്നിരിക്കുന്നു.

കൊച്ചി: ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്തം ആഹ്വാനം ചെയ്യുന്നവര്‍ക്കാണെന്നും സുപ്രധാന ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മതിയായ നിയമം ഇല്ലാത്തതിനാലാണ് ഹര്‍ത്താല്‍ തുടര്‍ക്കഥയാകുന്നത്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താലിലെ അക്രമങ്ങള്‍ ഗൗരവമേറിയ വിഷയമാണ്. വെറും തമാശപോലെയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ വരുന്നത്. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ മറ്റുളളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുത് എന്നും കോടതി വിധിയിൽ പറഞ്ഞു.

                                                                                                    (കടപ്പാട്: മലയാള മനോരമ ന്യൂസ്‌ മീഡിയ വിഭാഗം)

RELATED STORIES