സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീംകോടതിയിൽ ഹര്‍ജി

ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ സാമ്പത്തിക സംവരണ ബില്ലിനെതിരെ എതിരെ സുപ്രീം കോടതിയിൽ ഹർജി. സാമ്പത്തിക സംവരണത്തിന് ആയുള്ള ഭരണഘടന ഭേദഗതിക്ക് എതിരെയാണ് സുപ്രീം കോടതിയിൽ ഹർജി വന്നിരിക്കുന്നത്. 

സംവരണ വിരുദ്ധ സംഘടന ആയ യൂത്ത് ഫോർ ഇക്വആലിറ്റിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ബില്ലിലെ വ്യവസ്ഥകൾ ഭരണഘടന വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ഹര്‍ജി. 1992 ൽ സുപ്രീം കോടതിയുടെ ഒൻമ്പത് അംഗ ബെഞ്ച് ഇന്ദിര സാഹിനി കേസിൽ പ്രസ്താവിച്ച വിധി പ്രകാരം സാമ്പത്തിക അടിസ്ഥാനത്തിൽ ഉള്ള സംവരണം നിലനിൽക്കില്ലെന്നാണ് യൂത്ത് ഫോർ ഇക്വാലിറ്റിയുടെ വാദം. സംവരണത്തിന്‍റെ മാനദണ്ഡം മാത്രമല്ല സമ്പത്തിന്‍റെ മാനദണ്ഡമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടികാണിക്കുന്നുണ്ട്. 

നരസിംഹ റാവുവിന്റെ സംവരണ നിയമത്തിന് എതിരെ പോരാടിയിട്ടുള്ള ഇന്ദിര സഹിനിയും അടുത്ത ദിവസം സാമ്പത്തിക സംവരണ ബില്ലിന് എതിരെ ഹർജി നൽകുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

RELATED STORIES