കാളപ്രസവിച്ചു എന്നുകേട്ടാല്‍ കയര്‍ എടുക്കുന്നവര്‍ (എഡിറ്റോറിയല്‍, സന്തോഷ് പന്തളം)

ലാന്‍ഡ് വേ  ന്യൂസിന്‍റെ എല്ലാ വായനക്കാര്‍ക്ക് 2019 ലെ പുതുവത്സര ആശംസകള്‍ നേരുന്നു.

മറ്റൊരുവന്‍റെ അധഃപതനം കാണാന്‍ ആഗ്രഹിക്കുന്നതിനെക്കാള്‍ അവന്‍റെ നല്ലവശങ്ങള്‍ കണ്ടുകൊണ്ട് അങ്ങനെയുള്ള വരെ നാം സുബോധത്താല്‍ പ്രോല്‍സാഹിപ്പിക്കുന്നവരാകണം നല്ലമനുഷ്യര്‍ എന്ന് പറയുന്നവര്‍ നാം ചെയ്യേണ്ടത്. അല്ലാതെ മറ്റുള്ളവരെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ അതിന്‍റെ സത്യാവസ്ഥ മനസ്സിലാക്കാതെ നാം എടുത്തുചാടുന്നവരാകരുത്. ഇങ്ങനെ ചെയ്യുന്നവര്‍ മാന്യന്മാരാണ് എന്ന് ചിന്തിക്കുന്നത് കേവലം മൃഗത്തിന് തുല്യമായ ചിന്തയാണ്.

അപരനെക്കുറിച്ച് ഒളിഞ്ഞിരുന്നുകൊണ്ട് അപക്യാതി പറയുന്നത് മാന്യതയുള്ളവര്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല. ഇത് മതപരമാകട്ടെ, ഇത് രാഷ്ട്രീയപരമാകട്ടെ, ഇത് വ്യക്തിപരമാകട്ടെ; മറ്റുള്ളവരെ താറുമാറാക്കാന്‍ സാമന്യബോധമുള്ളവന്‍ ഒരിക്കലും കൈക്കൊടുക്കുകയില്ല. അഥവാ അങ്ങനെ ചെയ്യുന്നവര്‍ സുബോധമുള്ളവരല്ല എന്നു തന്നെ നിനക്കാം. 

പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളതുപോലെ കാളപ്രസവിച്ചു എന്ന് കേട്ടയുടന്‍ കയര്‍ നാം എടുക്കരുത്. ഒരുവന്‍റെ സത്യാവസ്ഥ മനസ്സിലാക്കണമെങ്കില്‍ അവനുമായി നാം ഇടപഴക്കണം. അവന്‍റെ കൂടെ അല്പദൂരം മൗനമായി യാത്രചെയ്യണം. അല്ലാതെ ഒരു നിമിഷം കണ്ടതുകൊണ്ടു എല്ലാം തികഞ്ഞു എന്നൊന്നും ചിന്തിക്കരുത്. നാം ഒന്നുമായിട്ടില്ല, ഒരു മാത്രപോലും തികഞ്ഞിട്ടുമില്ല. നമ്മുടെ രാഷ്ട്രപിതാവായ ഗന്ധിജിയുമായി ഒരുവന്‍ ഇടപ്പെട്ട ഒരു ചിന്ത എന്‍റെ മനസ്സില്‍ കടന്നുവരികയാണ്, അത് ഇപ്രകാരമാണ്. ഒരുവന്‍ ഗന്ധിജിയോടു ചോദിച്ചു എന്നെ നിനക്കറിയാമോ? ഞാന്‍ ആരെന്നു നിനക്കു മനസ്സിലായിട്ടില്ല എന്ന ധാര്‍ഷ്ട്യഭാവം അവന്‍ വെളിപ്പെടുത്തി. ഉടനെ ഗാന്ധിജി സൗമ്യഭാവത്തില്‍ ഇങ്ങനെപറഞ്ഞു; നിന്‍റെ കൂട്ടുകാരാനാര് എന്നു എന്നോടു പറയു..... എങ്കില്‍ നീ ആരെന്നു ഞാന്‍ നിന്നോടു പറയാം. എത്ര സത്യമായ ചിന്തയാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. നാം ഇടപ്പെടുന്ന വ്യക്തികള്‍, സാഹചര്യങ്ങള്‍, അവസ്ഥകള്‍ മുതലായവയെ ആസ്പദമാക്കിയായിരിക്കും നമ്മുടെ നിഗമനങ്ങളും പ്രവര്‍ത്തികളും. ഒരാത്മീയന്‍ ആരെയും അധിക്ഷേപിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുകയില്ല.

സാധുക്കളായ വ്യക്തികളെ ആക്രമിച്ചാല്‍ ചിലപ്പോള്‍ അവര്‍ക്ക് ആരും കാണുകയില്ല എന്നായിരിക്കും. പക്ഷേ, നേരേട് വിധിനിര്‍ണ്ണയം നടത്തുന്ന ഒരു ദൈവം മുമ്പിലുണ്ട് എന്ന് നാം മറന്നുപോകരുത്. ചിലര്‍ കുറേക്കാലം കഴിഞ്ഞിട്ട് പ്രായശ്ചിത്തവുമായി കടപ്പാട് നിവര്‍ത്തിക്കാന്‍ കടന്നു വരുന്നവരുണ്ട്. അതുകൊണ്ട് പറഞ്ഞവാക്കിനും ചെയ്തപ്രവര്‍ത്തിക്കും ഒരിക്കലും പ്രതിഫലമാകുകയില്ല എന്ന് മുന്നമേ ഞാന്‍ വായനക്കാരെ ഓര്‍പ്പിക്കട്ടെ.

ദോഷത്തിന് പകരം ദോഷം ചെയ്യുവാന്‍ നാം തുനിയാതെ പകരം നന്മയാല്‍ തിന്മയെ ജയിക്കണം.  നമ്മുടെ പ്രവര്‍ത്തികള്‍ മറ്റൊരുവര്‍ക്ക് ആശ്വസമാകണം. മറ്റൊരുവന് തെറ്റ് ഉണ്ടെന്ന് തോന്നിയാല്‍ അവനെ നേരില്‍ കണ്ടു വിഷയം ആരാഞ്ഞ് നേര്‍പാത കാണിച്ചു കൊടുക്കണം. മാധ്യമങ്ങള്‍ ഇക്കാലത്ത്  കൈതുമ്പില്‍ ഉണ്ട് എന്നും പറഞ്ഞ് എന്തുമെതുമാകാമെന്ന് ചിന്തിക്കരുത് അത് പിന്നത്തേതില്‍ ദേഷം വിതക്കാന്‍ സാധ്യതയുണ്ട്. മാന്യമായി ജീവിക്കുന്ന കുടുംബങ്ങളെ മാനക്കേടിലേക്ക് തള്ളി നീക്കിയാല്‍ ചിലപ്പോള്‍ വലിയ തുകകള്‍ മാനനഷ്ടത്തിന് പ്രതിഫലം നല്‍ക്കേണ്ടതായി വരും.

ഈ രാജ്യത്തില്‍ എല്ലാവര്‍ക്കും അഭിപ്രായസ്വതന്ത്ര്യവും അവകാശങ്ങളും നിലവിലുണ്ട്. അതിനെ ഖണ്ഡിക്കുവാന്‍ അര്‍ക്കും ഇവിടെ അവകാശമില്ല. ആരേയും തരം താഴ്ത്തി കാട്ടുവാനോ വ്യക്തിഹത്യ ചെയ്യുവാനോ ആരെയും ഇവിടെ ആരും ചുമതലപ്പെടുത്തിയിട്ടുമില്ല. എല്ലാവര്‍ക്കും മാന്യമായി ജീവിക്കുവാന്‍ ഇന്ത്യയില്‍ ജീവിത സ്വതന്ത്ര്യവും എല്ലാവരുടെയും സ്വത്തിനും ജീവനും സംരക്ഷണവും ഗവണ്‍മെന്‍റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരും ആരുടേയും അടിമത്വത്തിലല്ല എന്ന് ഓര്‍ത്ത് ചുവടുകള്‍ വക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്. 

ചിലപ്പോള്‍ നമ്മുടെ ഒരു വാക്കായിരിക്കും ഒരു കുടുംബത്തെ മരണത്തിലേക്കു നയിക്കുന്നത്. 2018 ഡിസംബര്‍ 24-ാം തീയതി ഒരു വ്യക്തി മരിക്കുവാന്‍ ആഗ്രഹിച്ചു എനിക്കൊരു മെസേജ് ചെയ്തു. ഞാന്‍ ആ വ്യക്തിയെ നേരിട്ട് വിളിച്ച് ഇപ്രകാരം പറഞ്ഞു ദൈവം നിന്നെ സ്നേഹിക്കുന്നു, പിന്നെ കുറെയേറെ സംസാരിച്ചു, അവസാനം മരിക്കുകയില്ലായെന്ന് എന്നോടുതുറന്നു പറഞ്ഞു. ഞാന്‍ ആ വ്യക്തിക്കായി ദൈവത്തോടു പ്രാര്‍ത്ഥിച്ചു.